'നിങ്ങളുടെ സേവനങ്ങള്‍ക്ക് പെരുത്ത നന്ദി', ഹിറ്റ്മാന്‍ യുഗം അവസാനിച്ചു, നിര്‍ണായക തീരുമാനം രോഹിത്തിനെ അറിയിച്ച് സെലക്ടര്‍മാര്‍

ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കളത്തിലും പുറത്തും കാര്യമായ വെല്ലുവിളികളെ നേരിടുകയാണ്. ടെസ്റ്റ് സൈഡിലേക്ക് വരുമ്പോള്‍ ഇത് പ്രത്യേകിച്ചും സത്യമാണ്. ന്യൂസിലന്‍ഡിനെതിരായ സ്വന്തം തട്ടകത്തില്‍ നടന്ന പരമ്പര മുതല്‍ ഫലം ഇന്ത്യയുടെ വഴിക്ക് പോയിട്ടില്ല. ഇതിനൊപ്പം ടീമിനുള്ളില്‍ വ്യാപകമായ മാറ്റങ്ങളുണ്ടായി. അതില്‍ ഏറ്റവും പുതിയത് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ തന്നെ ടീമില്‍നിന്നും ഒഴിവാക്കിയതാണ്.

പ്രത്യേകിച്ച് നടന്നുകൊണ്ടിരിക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ രോഹിത് മോശം ഫോമിലൂടെയാണ് കടന്നുപോകുന്നത്. ഇക്കാരണത്താല്‍, സിഡ്നിയില്‍ നടന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ജസ്പ്രീത് ബുംറ ചുമതലയേറ്റതോടെ രോഹിത് പരമ്പര പാതിവഴിയില്‍ ഉപേക്ഷിച്ചു.

ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് അനുസരിച്ച്, രോഹിത് ഇനി ഇന്ത്യയുടെ റെഡ്-ബോള്‍ പ്ലാനുകളുടെ ഭാഗമല്ല. ടീം ഒരു പുതിയ ഡബ്ല്യുടിസി സൈക്കിളിനും 2027 ലെ ഏകദിന ലോകകപ്പിനും തയ്യാറെടുക്കുമ്പോള്‍ സെലക്ടര്‍മാര്‍ ഇക്കാര്യം അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. ഇന്ത്യ യോഗ്യത നേടിയാല്‍ ജൂണില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് രോഹിതിനെ പരിഗണിക്കാനുള്ള സാധ്യത വളരെ കുറവാണ്.

ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുമായി സഹകരിച്ച് മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ നടത്തിയ തീരുമാനപ്രകാരമാണ് രോഹിത്തിനെ സിഡ്നി ടെസ്റ്റില്‍നിന്നും ഒഴിവാക്കിയത്. അതേസമയം, ടീം ഏറ്റവും വലിയ പരിവര്‍ത്തനത്തിലേക്ക് കടക്കുമെന്നതിനാല്‍ സെലക്ടര്‍മാര്‍ വിരാട് കോഹ്ലിയുമായി മുന്നോട്ട് പോകാനുള്ള ചര്‍ച്ച നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

Latest Stories

ആ ഇന്ത്യൻ താരത്തിന്റെ പ്രവർത്തി മോശം, അനാവശ്യമായി ഉടക്ക് ഉണ്ടാക്കാൻ മാത്രമേ അറിയൂ അവന്: സബ കരീം

ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ കൊലപാതകം; 9 ആർഎസ്എസ് ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം തടവ് ശിക്ഷ

മുനമ്പത്ത് നടന്നിരിക്കുന്നത് അനധികൃത കൈയേറ്റം; 404.76 ഏക്കര്‍ ഭൂമി തിരിച്ചു പിടിക്കണം; ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ തള്ളി വഖഫ് ബോര്‍ഡ്; ഒന്നിച്ചെതിര്‍ത്ത് ക്രൈസ്തവസഭ ബിഷപ്പുമാര്‍

ഷൂട്ടിങ് എന്ന പേരിലാണ് മുറി എടുത്തത്, കല്യാണത്തിന് എത്തിയവര്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ എന്ന് കരുതി; ദിലീപ്-കാവ്യ രഹസ്യ വിവാഹത്തെ കുറിച്ച് മേക്കപ്പ്മാന്‍ ഉണ്ണി

ടിബറ്റിലും നേപ്പാളിലും ഭൂചലനം; 32 മരണം, തീവ്രത 7.1; പ്രകമ്പനം ഇന്ത്യയിലും

"വിരാട് കൊഹ്‌ലിയെ എത്രയും വേഗം ടീമിൽ നിന്ന് പുറത്താക്കണം, അവൻ ഇനി ടീമിൽ വേണ്ട"; തുറന്നടിച്ച് യുവരാജ് സിംഗിന്റെ പിതാവ്

BGT 2025: അവൻ വന്നതോടെ ടീമിന് നാശം തുടങ്ങി, മുമ്പൊക്കെ എന്ത് നല്ല രീതിയിൽ ആണ് കാര്യങ്ങൾ പോയത്: ഹർഭജൻ സിങ്

രണ്ട് വര്‍ഷമായി ഞാന്‍ ഈ അപമാനം സഹിച്ചു കൊണ്ടിരിക്കുകയാണ്, ഇനിയും പ്രതികരിച്ചില്ലെങ്കില്‍ ശരിയാകില്ലെന്ന് തോന്നി: ഹണി റോസ്

അപ്പോ അതായിരുന്നു കാരണം; ചടങ്ങിൽ പങ്കെടുക്കാത്തതിന്റെ സ്റ്റേറ്റ്മെന്റ് ഇറക്കി ലയണൽ മെസി; സംഭവം ഇങ്ങനെ

സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം; സംസ്ഥാന സ്കൂൾ കലോത്സവം നാലാം ദിനം, മുന്നേറ്റം തുടർന്ന് കണ്ണൂർ