വ്യാഴാഴ്ച നടന്ന വനിതാ ടി 20 ലോകകപ്പ് 2023 സെമിഫൈനലിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ വെറും 5 റൺസിന് പരാജയപ്പെട്ടത്തോടെ നോക്കൗട്ട് ഗെയിമിൽ ടീം ഇന്ത്യ പടിക്കൽ കല്മുടക്കുന്ന പഴയ കഥ തുടരുന്നു. ആദ്യം ചിത്രത്തിലെ ഇല്ലാതിരുന്ന ശേഷം മനോഹരമായി തിരിച്ച് വന്ന് അവസാനം വീണ്ടും കളി മറക്കുക ആയിരുന്നു ഇന്ത്യ.
വിജയിക്കാൻ 173 റൺസ് എന്ന റെക്കോർഡ് ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 5 റൺസിനാണ് പരാജയം ഏറ്റുവാങ്ങിയത്. വേണമെന്ന് വിചാരിച്ചാൽ ജയിക്കാമായിരുന്ന കളി അശ്രദ്ധയോടെയുള്ള ഫീൽഡിങ്ങും ബാറ്റിംഗിൽ ചിലരുടെ ഉത്തരവാദിത്വ കുറവും കൊണ്ട് ഇന്ത്യ തോൽവിയിലേക്ക് എത്തുക ആയിരുന്നു.
ഓസ്ട്രേലിയ ഉയർത്തിയ കൂറ്റൻ സ്കോർ പിന്തുടരുമ്പോൾ തകർച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം . ഷെഫാലി വർമ (9), സ്മൃതി മന്ദാന (2), യാസ്തിക ഭാട്ടിയ (4) എന്നിവർ പെട്ടെന്ന് തന്നെ പുറത്തായി. വെറും 28 റൺസിന് 3 വിക്കറ്റ് നഷ്ടപ്പെട്ട നിലയിൽ നിന്ന് ക്യാപ്റ്റൻ ഹർമൻ പ്രീത് കൌറും യുവതാരം ജെമീമ റോഡ്രിഗസും ചേർന്നുള്ള കൂട്ടുകെട്ടാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. 24 പന്തിൽ നിന്ന് 43 റൺസ് നേടിയ ജെമീമയുടെ പുറത്താവൽ ഇന്ത്യക്ക് വലിയ തിരിച്ചടിയായി. ഹർമൻ പ്രീത് തുടർന്നും പൊരുതി നോക്കി, 34 പന്തിൽ നിന്ന് 52 റൺസെടുത്ത താരം ക്യാപ്റ്റൻെറ ഇന്നിങ്സാണ് കളിച്ചത്.
ഹർമൻ പ്രീതിൻെറ അനാവശ്യ റൺ ഔട്ടാണ് ഇന്ത്യയുടെ എല്ലാ പ്രതീക്ഷകളും അവസാനിപ്പിച്ചത്. അനാവശ്യമായ ആ റൺ ഔട്ടാണ് കളി ഇന്ത്യയിൽ നിന്നും തട്ടിയകറ്റിയത്. രണ്ടാമത്തെ റൺ ഓടിയെത്തിയ താരത്തിന് ക്രീസിൽ ബാറ്റ് കുത്താനായില്ല. പുറത്തായതിൻെറ ദേഷ്യത്തിൽ ബാറ്റ് വലിച്ചെറിഞ്ഞ് ക്രീസ് വിട്ട ക്യാപ്റ്റന്റെ ചിത്രം ഇന്നലെ മാധ്യമങ്ങളിൽ നിറഞ്ഞു. 2019 ലോകകപ്പിൽ വിജയപ്രതീക്ഷ തന്നതിന് ശേഷം ഇതുപോലെ റൺ ഔട്ട ആയി മടങ്ങിയ ധോണിയുടെ ചിത്രം ഇതിനോട് ചേർന്ന് ആരാധകർ വെച്ച്. നോക്ക് ഔട്ട് ടൂർണമെന്റുകളിൽ ഇന്ത്യയുടെ തുടരുന്ന കഷ്ടകാലത്തിന് തുടര്ച്ച എന്നോണമാണ് ഇത് സംഭവിക്കുന്നതെന്നും ആളുകൾ സോഷ്യൽ മീഡിയയിൽ എഴുതി.
View this post on Instagram