ഷഹീന് മറ്റൊരു ഹാര്‍ദ്ദിക് പാണ്ഡ്യയാകാം, വേണ്ടവിധം പരിഗണിക്കണം; വിലയിരുത്തലുമായി പാക് താരം

പാകിസ്ഥാന്‍ യുവ പേസര്‍ ഷഹീന്‍ ഷാ അഫ്രീദിക്ക് ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെപ്പോലെയാകാന്‍ സാധിക്കുമെന്ന് പാക് മുന്‍ താരം മുഹമ്മദ് ആമിര്‍. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഷഹീന്‍ മികച്ച ബാറ്റിംഗ് പ്രകടനങ്ങള്‍ നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് ആമിറിന്റെ നിരീക്ഷണം.

ബാറ്റിംഗ് മെച്ചപ്പെടുത്താമെന്ന വിശ്വാസവും കഠിനാധ്വാനവുമുണ്ടെങ്കില്‍ ഉറപ്പായും ഷഹീന് മികച്ചൊരു ഓള്‍റൗണ്ടറാകാന്‍ സാധിക്കും. ഷഹീന്് വമ്പന്‍ സിക്‌സറുകള്‍ പറത്താന്‍ സാധിക്കുമെന്നത് നാം കണ്ടതാണ്. അദ്ദേഹം അര്‍ദ്ധ സെഞ്ച്വറിയും നേടി.

ഇന്ന് ക്രിക്കറ്റിന് വേഗതയേറി, അതുകൊണ്ടു തന്നെ തീരുമാനങ്ങള്‍ സെക്കന്‍ഡുകള്‍കൊണ്ട് എടുക്കേണ്ടിവരും. ഇന്നത്തെക്കാലത്ത് ബാറ്റര്‍മാരുടെ ഗെയിം പ്ലാനുകള്‍ പലവിധത്തിലുള്ളതാണ്.

Read more

സാഹചര്യങ്ങള്‍ അനുസരിച്ച് ബാറ്റര്‍മാരെ വ്യത്യസ്തമായി ഉപയോഗിക്കേണ്ടിവരും. ഷഹീന്‍ അഫ്രീദിയുടെ കാര്യം പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം വേണ്‍വിധം പരിഗണിക്കണം- മുഹമ്മദ് ആമിര്‍ പറഞ്ഞു.