അഫ്രീദിയുടെ മകള്‍ക്ക് വരന്‍ പാക് സൂപ്പര്‍ പേസര്‍; വിവാഹ വാര്‍ത്ത പങ്കുവെച്ച് താരം

പാകിസ്ഥാന്‍ മുന്‍ നായകന്‍ ഷാഹിദ് അഫ്രീദിയുടെ മകള്‍ക്ക് വരന്‍ പാകിസ്ഥാന്റെ യുവ പേസര്‍ ഷഹീന്‍ അഫ്രീദി. ഷാഹിദ് അഫ്രീദി തന്നെയാണ് വിവാഹ വാര്‍ത്ത പരസ്യമാക്കിയത്. നേരത്തെ ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും ഇരുവരുടെയും കുടുംബം ഇതിനോട് പ്രതികരിച്ചിരുന്നില്ല.

തന്റെ മകള്‍ അഖ്‌സയും 21കാരനായ ഷഹീന്‍ അഫ്രീദിയും തമ്മിലുള്ള വിവാഹം കുടുംബാംഗങ്ങള്‍ ഉറപ്പിച്ചതായി അഫ്രീദി അറിയിച്ചതോടെയാണ് ഊഹാപോഹങ്ങള്‍ക്ക് അവസാനമായത്. കുടുംബാംഗങ്ങള്‍ വിവാഹാലോചനയുമായി മുമ്പോട്ട് വരുന്നതിന് മുന്‍പ് ഇരുവരും തമ്മില്‍ ഒരു തരത്തിലുള്ള ബന്ധവും ഉണ്ടായിരുന്നില്ലെന്ന് അഫ്രീദി പറഞ്ഞു.

ഷഹീന്‍ അഫ്രീദി മറ്റൊരു ട്രൈബില്‍ നിന്നുള്ള വ്യക്തിയാണെന്നും എന്നാല്‍ വിവാഹവുമായി മുന്‍പോട്ട് പോകുവാന്‍ തങ്ങള്‍ തീരുമാനിക്കുകയാണെന്നും അഫ്രീദി പറഞ്ഞു. രണ്ട് വര്‍ഷത്തിന് ശേഷമാകും വിവാഹമെന്നാണ് റിപ്പോര്‍ട്ടുകള്‍. അഖ്‌സയുടെ ഡോക്ടര്‍ പഠനം പുരോഗമിക്കുന്ന സാഹചര്യത്തിലാണിത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചുവെങ്കിലും പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ ഷാഹിദ് അഫ്രീദി സജീവമാണ്. പി.എസ്.എല്ലില്‍ മുള്‍ത്താന്‍ സുല്‍ത്താന്‍സിന്റെ താരമായ ഷാഹിദും ഭാവി മരുമകന്‍ ഷഹീന്റെ ലാഹോര്‍ ഖലന്ദേഴ്‌സും നേര്‍ക്കുനേര്‍ വരാറുണ്ട്.

ഇടങ്കയ്യന്‍ പേസറായ ഷഹീന്‍ അഫ്രീദി 2018ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ആണ് പാക് ടീമില്‍ അരങ്ങേറിയത്. 17 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 58 വിക്കറ്റും 25 ഏകദിനങ്ങളില്‍ നിന്ന് 51 വിക്കറ്റും 25 ടി20 മത്സരങ്ങളില്‍ നിന്ന് 27 വിക്കറ്റും നേടിയിട്ടുണ്ട്.

Latest Stories

ലയണൽ മെസി കേരളത്തിലേക്ക്; ഫുട്ബോൾ ആരാധകർക്ക് ഇത് വമ്പൻ വിരുന്ന്; സംഭവം ഇങ്ങനെ

വിമര്‍ശിക്കുന്നവരെ എതിര്‍ക്കുന്നത് തീവ്രവാദികളുടെ ഭാഷ; ആ നിലപാടും ഭാഷയും കൊണ്ട് ഇങ്ങോട്ട് വരരുതെന്ന് മുഖ്യമന്ത്രി

BGT 2024-25;"ഞാൻ ഓസ്‌ട്രേലിയയെ വീഴ്ത്താൻ പോകുന്നത് ആ ഒരു തന്ത്രം ഉപയോഗിച്ചാണ്": ജസ്പ്രീത്ത് ബുമ്ര

കൊല്ലത്തിന് ഇത് അഭിമാന നേട്ടം; രാജ്യത്ത് ആദ്യമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ കോടതി

സഞ്ജുവിന് വീണ്ടും രാജയോഗം; കേരളത്തിനെ ഉന്നതങ്ങളിൽ എത്തിക്കാൻ താരം തയ്യാർ; സംഭവം ഇങ്ങനെ

കലാപാഹ്വാനം നടത്തി, സുരേഷ് ഗോപിക്കെതിരെ പരാതിയുമായി എഐവൈഎഫ്

BGT 2024-25 :"അവൻ പരാജയപ്പെടട്ടെ, എന്നിട്ട് മതി ബാക്കി"; സൗരവ് ഗാംഗുലിയുടെ വാക്കുകൾ വൈറൽ

കളമശ്ശേരിയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയുടെ മരണം; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്

ബോർഡർ ഗവാസ്‌കർ ട്രോഫി:"എനിക്ക് പേടിയുള്ള ഒരേ ഒരു ഇന്ത്യൻ താരം അവനാണ്, പക്ഷെ അവന്റെ വിക്കറ്റ് എടുക്കുന്നത് ഞാൻ ആയിരിക്കും; തുറന്ന് പറഞ്ഞ് നഥാൻ ലിയോൺ

രണ്ട് പത്രങ്ങളില്‍ മാത്രമല്ല പരസ്യം നല്‍കിയത്; പരസ്യം നല്‍കിയ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി എംബി രാജേഷ്