പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരത്തെ ക്ഷണിച്ച് ഷാഹിദ് അഫ്രീദി

പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നെന്ന ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലിയുടെ പ്രസ്താവന പാകിസ്ഥാനിലും സോഷ്യല്‍ മീഡിയയിലും വൈറലായിരിക്കുകയാണ്. പാകിസ്ഥാന്‍ ആരാധകര്‍ താരത്തിന്റെ വാക്കുകളെ സ്വാഗതം ചെയ്തു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പാകിസ്ഥാനില്‍ കളിക്കാന്‍ അനുവദിക്കണമെന്ന് ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ച പാകിസ്ഥാന്‍ മുന്‍ താരം ഷാഹിദ് അഫ്രീദി വിരാട് കോഹ്ലിയുടെ പ്രസ്താവനയോട് പ്രതികരിച്ചു.

ഇത്തരം ക്രിക്കറ്റ് താരങ്ങള്‍ തങ്ങളുടെ രാജ്യത്തിന്റെ അംബാസഡര്‍മാരാണെന്ന് വിരാട് കോഹ്ലിയുടെ പ്രസ്താവന തെളിയിച്ചു. വിരാട് കോഹ്ലിയില്‍ നിന്നും ഇതേ തരത്തിലുള്ള പ്രസ്താവന ഞാന്‍ പ്രതീക്ഷിച്ചിരുന്നു. വളരെ നന്ദി, വിരാട്. നിങ്ങള്‍ പാകിസ്ഥാനില്‍ വന്ന് പിഎസ്എല്ലിലോ ഇന്ത്യന്‍ ടീമിനൊപ്പമോ കളിക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുകയാണ്. നിങ്ങള്‍ ഇന്ത്യന്‍ ടീമിനൊപ്പം വന്നാല്‍ നന്നായിരിക്കും- അഫ്രീദി പറഞ്ഞു.

നേരത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പാകിസ്ഥാനെതിരെ ടെസ്റ്റ് പരമ്പര കളിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും തീവ്രവാദ സംഭവങ്ങളും കാരണം വര്‍ഷങ്ങളായി ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ക്രിക്കറ്റ് ബന്ധം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

ഐസിസി ടൂര്‍ണമെന്റുകളിലും ഏഷ്യാ കപ്പിലും മാത്രമാണ് ഇന്ത്യയും പാകിസ്ഥാനും നിലവില്‍ നേര്‍ക്കുനേര്‍ മത്സരിക്കുന്നത്. വരാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പ് 2024ല്‍ രണ്ട് ചിരവൈരികളും ഏറ്റുമുട്ടും.

Latest Stories

ദേശീയ ഗാനം ആലപിക്കില്ല എന്ന് ഇംഗ്ലണ്ട് പരിശീലകൻ ലീ കാർസ്ലി

ലിവർപൂൾ ഇതിഹാസ ക്യാപ്റ്റൻ റോൺ യീറ്റ്‌സ് അന്തരിച്ചു

എഡിജിപിയ്‌ക്കെതിരെയുള്ള ആരോപണത്തില്‍ ക്ലിഫ് ഹൗസില്‍ തിരക്കിട്ട ചര്‍ച്ചകള്‍; മുഖ്യമന്ത്രി-ഡിജിപി നിര്‍ണായക കൂടിക്കാഴ്ചയില്‍ പി ശശിയും

റയൽ മാഡ്രിഡിൽ കിലിയൻ എംബാപ്പെയ്ക്കും എൻഡ്രിക്കിനും വാർണിങ്ങ് സന്ദേശമയച്ച് കാർലോ ആൻസലോട്ടി

ഒന്‍പത് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയത് പപ്പായ കറ നല്‍കി; മാതാപിതാക്കള്‍ കൊല നടത്തിയത് പെണ്‍കുഞ്ഞ് ബാധ്യതയാകുമെന്ന ഭയത്തില്‍

വിനായകനെ പൂട്ടാന്‍ ഉറപ്പിച്ച് ഹൈദരാബാദ് പൊലീസ്; നടന്‍ മദ്യലഹരിയിലെന്ന് ഉദ്യോഗസ്ഥര്‍; എയര്‍പോര്‍ട്ടിലെ വാക്കുതര്‍ക്കം താരത്തിന് കുരുക്കാകുമോ?

ബാഴ്‌സലോണയുടെ മുൻ സഹതാരം ലൂയിസ് സുവാരസിന് വൈകാരിക സന്ദേശം നൽകി നെയ്മർ ജൂനിയർ

"വിൻ്റേജ് റിഷഭ് പന്ത് തിരിച്ചെത്തിയിരിക്കുന്നു, അബ് ഹോഗി ബദ്മോഷി" ദുലീപ് ട്രോഫിയിലെ മികച്ച പ്രകടനത്തിന് ശേഷം വൈറലാവുന്ന ആരാധകരുടെ പ്രതികരണങ്ങൾ

സിനിമ കോണ്‍ക്ലേവ് അനാവശ്യം; പൊതുജനങ്ങളുടെ പണവും സമയവും പാഴാക്കരുതെന്ന് നടി രഞ്ജിനി

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 900-ാം ഗോളിനെക്കുറിച്ചുള്ള ട്വീറ്റിന് മറുപടിയായി ടോണി ക്രൂസിൻ്റെ രസകരമായ ട്വീറ്റ് ആരാധകർക്കിടയിൽ വൈറലാവുന്നു