'എന്നോട് ചെയ്തത് മറക്കണോ ഞാന്‍..'; ബംഗ്ലാദേശിന് വമ്പന്‍ ഷോക്ക് നല്‍കി ഷക്കീബ് അല്‍ ഹസന്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരെ സ്വന്തം ഗ്രൗണ്ടില്‍ തന്റെ വിടവാങ്ങല്‍ ടെസ്റ്റ് കളിക്കാന്‍ അവസരം ലഭിക്കാത്തതില്‍ ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍ ഇപ്പോഴും വേദനയിലാണ്. പ്രാദേശിക ആരാധകര്‍ക്ക് മുന്നില്‍ തന്റെ കരിയര്‍ അവസാനിപ്പിക്കാന്‍ വെറ്ററന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അദ്ദേഹത്തിന് സുരക്ഷ നല്‍കാന്‍ വിസമ്മതിക്കുകയും രാജ്യത്ത് നിന്ന് മാറിനില്‍ക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു.

ഇതിനോടുള്ള വിയോജിപ്പ് എന്നോണം അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പര ഒഴിവാക്കാനാണ് ഷാക്കിബ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഷാക്കിബ് അഫ്ഗാനിസ്ഥാനെതിരെ മൂന്ന് ഏകദിനങ്ങള്‍ കളിക്കില്ലെന്ന് ബിസിബി (ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്) പ്രസിഡന്റ് ഫാറൂഖ് അഹമ്മദ് വെളിപ്പെടുത്തി.

ബംഗ്ലാദേശില്‍ ഒരു വിടവാങ്ങല്‍ ടെസ്റ്റ് കളിക്കുന്നതില്‍ പരാജയപ്പെട്ടതിന് ശേഷം ഷാക്കിബിന് സുഖം പ്രാപിക്കാന്‍ കുറച്ച് സമയം ആവശ്യമാണെന്ന് അദ്ദേഹം കരുതുന്നു. ഇന്ത്യയ്ക്കെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലാണ് അദ്ദേഹം അവസാനമായി കളിച്ചത്, ഇപ്പോള്‍ ബംഗ്ലാ കടുവകള്‍ക്ക് വേണ്ടി അബുദാബി ടി10 ലീഗില്‍ കളിക്കും.

ഷക്കീബ് മുന്‍ സര്‍ക്കാരിന്റെ കാലത്ത് പാര്‍ലമെന്റ് അംഗമായിരുന്നു. രാജ്യത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തില്‍ മകന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ താരത്തിനെതിരെയും നിരവധി പേര്‍ക്കെതിരെയും ഒരാള്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് താരത്തിന്റെ സുരക്ഷയ്ക്ക് ഭീഷണി കല്‍പ്പിക്കപ്പെട്ടത്.

Latest Stories

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം