IPL 2025: ഷമിയോ ഷമിയൊക്കെ തീർന്നു, ഇനി ഇന്ത്യൻ ടീമിൽ അവന്റെ സ്ഥാനത്ത് ആ താരമാണ്; അമ്മാതിരി പ്രകടനമാണ് അയാൾ നടത്തുന്നത് : ഇയാൻ ബിഷപ്പ്

2025 ലെ ചാമ്പ്യൻസ് ട്രോഫി സീസണിൽ ഇന്ത്യയ്ക്കു വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചതിനുശേഷം മുഹമ്മദ് ഷമി അതേ നിലവാരത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ പ്രകടനം കാഴ്ചവച്ചിട്ടില്ലെന്ന് മുൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ഇയാൻ ബിഷപ്പ് പറഞ്ഞു. 2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസണിൽ തന്റെ പുതിയ ഫ്രാഞ്ചൈസിയായ സൺറൈസേഴ്‌സ് ഹൈദരാബാദിന് (എസ്ആർഎച്ച്) വേണ്ടി ആദ്യ അഞ്ച് മത്സരങ്ങളിൽ നിന്ന് അഞ്ച് വിക്കറ്റുകൾ മാത്രമാണ് ഷമി വീഴ്ത്തിയത്.

നീണ്ട പരിക്കിനുശേഷം ചാമ്പ്യൻസ് ട്രോഫിയിലൂടെ തിരിച്ചെത്തിയ ഷമി അവിടെ മികവ് കാണിച്ചിരുന്നു. എന്നാൽ ചാമ്പ്യൻസ് ട്രോഫിയിൽ ഹർഷിത് റാണക്ക് സിറാജിന് മുന്നിൽ അവസരം കിട്ടുക ആയിരുന്നു. തന്റെ മുൻ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റൻസിൽ (ജിടി) ഷമിയുടെ റോൾ ആണ് ഇപ്പോൾ സിറാജ് ഏറ്റെടുത്തിരിക്കുന്നത്. കൂടാതെ സീസണിലെ ഇതുവരെയുള്ള ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരങ്ങളിൽ ഒരാളും സിറാജ് തന്നെയാണ്.

സമീപകാല ഫോമും പ്രായവും കണക്കിലെടുത്ത് സിറാജ് ഇപ്പോൾ ടീം ഇന്ത്യ ഫാസ്റ്റ് ബൗളിംഗ് ഓർഡറിൽ ഷമിയെ പിന്നിലാക്കിയിട്ടുണ്ടെന്ന് ഇയാൻ ബിഷപ്പ് അഭിപ്രായപ്പെട്ടു.

“ചാമ്പ്യൻസ് ട്രോഫിയിൽ ഷമി അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചതിനുശേഷം, ആ ഷമിയെ നമ്മൾ പിന്നീട് കണ്ടിട്ടില്ലെന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തിന് 34 വയസ്സുണ്ട്, ഏകദേശം 35 വയസ്സ്. രണ്ട് സീസണുകൾക്ക് മുമ്പാണ് സിറാജ് ആർ‌സി‌ബിക്ക് വേണ്ടി പവർപ്ലേയിൽ പത്ത് വിക്കറ്റുകൾ നേടിയത്, കഴിഞ്ഞ വർഷം അഞ്ച് വിക്കറ്റുകൾ മാത്രം നേടി അവൻ അൽപ്പം പിന്നിൽ പോയി. പക്ഷേ, ഇപ്പോൾ അദ്ദേഹം മികച്ച ഫോമിലാണ്. നിലവിൽ അവൻ ഷമിയെക്കാൾ മുന്നിലാണ്” ബിഷപ്പ് പറഞ്ഞു.

“കഴിഞ്ഞ രണ്ട് മത്സരങ്ങളിലേതുപോലെ സിറാജ് ബൗളിംഗ് തുടരുകയാണെങ്കിൽ, അവൻ ഷമിക്ക് മുകളിൽ പോകും. ഷമി ഇപ്പോൾ മികവിൽ അല്ല.” അദ്ദേഹം കൂട്ടിച്ചേർത്തു.

രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ 152-8 എന്ന നിലയിൽ ഗുജറാത്ത് ഒതുക്കിയപ്പോൾ 4-17 എന്ന സ്പെൽ എറിഞ്ഞ സിറാജ് തിളങ്ങിയിരുന്നു. ഇതിന് മുമ്പ്, വലംകൈയ്യൻ പേസർ തന്റെ മുൻ ഫ്രാഞ്ചൈസിയായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ (ആർസിബി) 3-19 എന്ന കണക്കുകൾ രേഖപ്പെടുത്തിയിരുന്നു.

Latest Stories

VIRAT RETIREMENT: നിനക്ക് പകരമായി നൽകാൻ എന്റെ കൈയിൽ ഒരു ത്രെഡ് ഇല്ല കോഹ്‌ലി, സച്ചിന്റെ വികാരഭരിതമായ പോസ്റ്റ് ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം; കുറിച്ചത് ഇങ്ങനെ

ബ്രഹ്‌മോസ് മിസൈല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായത് കോണ്‍ഗ്രസിന്റെ കാലത്ത്; എല്ലാ ക്രെഡിറ്റും മന്‍മോഹന്‍ സിങ്ങിന്; പ്രധാനമന്ത്രിയെയും രാജ്യത്തെയും ഓര്‍മിപ്പിച്ച് ജയറാം രമേശ്

RO- KO RETIREMENT: വിരമിക്കാൻ ഒരു പദ്ധതിയും ഇല്ലെന്ന് സമീപകാല ചർച്ചകളിൽ പറഞ്ഞവർ, രോഹിത് കോഹ്‌ലി മടക്കം സങ്കടത്തിൽ; ഇരുവരും പെട്ടെന്ന് പാഡഴിച്ചതിന് പിന്നിൽ രണ്ട് ആളുകൾ

ട്രംപിന്റെ പ്രഖ്യാപനം ഗുരുതരം.; ആശങ്കകള്‍ അകറ്റണം; വെടിനിര്‍ത്തലിന് പിന്നിലുള്ള സംസാരം വ്യക്തമാക്കാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് എം എ ബേബി

കേരളത്തെ നടുക്കിയ നന്തൻകോട് കൂട്ടക്കൊലക്കേസിൽ വാദം ഇന്ന് മുതൽ, പ്രതിക്ക് വധ ശിക്ഷ കിട്ടുമോ? പ്രോസിക്യൂഷൻ ആവശ്യം ഇങ്ങനെ

മലയാളി യുവതിയെ ദുബൈയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; കൂടെ താമസിച്ചിരുന്ന സുഹൃത്ത് കേരളത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് പിടിയില്‍

പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് മണിക്കൂറുകൾക്ക് പിന്നാലെ വീണ്ടും പാക്കിസ്ഥാൻ പ്രകോപനം, ശക്തമായ തിരിച്ചടി നൽകി ഇന്ത്യൻ സേന; ഡ്രോണുകൾ എത്തിയത് പത്ത് സ്ഥലത്ത്

ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം; ആണവയുദ്ധത്തിലേക്ക് നീങ്ങുമായിരുന്നത് ഒഴിവാക്കി, വെടിനിര്‍ത്തലില്‍ പ്രധാന പങ്കുവഹിച്ചത് താനാണെന്നും ആവര്‍ത്തിച്ച് ട്രംപ്

ആണവായുധ ഭീഷണി ഇന്ത്യയോട് വേണ്ട, ബ്ലാക്ക് മെയിലിങ് അതിവിടെ ചെലവാകില്ല, പാകിസ്ഥാന് മുന്നറിയിപ്പുമായി മോദി

ഓപ്പറേഷന്‍ സിന്ദൂറില്‍ പാക് ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ ഭസ്മമാക്കി, ഭീകരതയ്ക്ക് അര്‍ഹിച്ച മറുപടി നല്‍കാന്‍ രാജ്യത്തിനായി, ഈ വിജയം സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും പ്രധാനമന്ത്രി