ഹോളി ആഘോഷിച്ചതിന് ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയുടെ മകൾക്കെതിരെ വിമർശനവുമായി രംഗത്ത്. റമദാൻ വ്രതം അനുഷ്ഠിക്കാതെ ഐസിസി ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരത്തിനിടെ വെള്ളം കുടിച്ചതിന് ഷമിയെ കുറ്റപ്പെടുത്തിയ അതെ പുരോഹിതൻ തന്നെയാണ് മകളെയും കുറ്റപ്പെടുത്തിയിരിക്കുന്നത്. അന്ന് ചാമ്പ്യൻസ് ട്രോഹി സമയത്ത് മത്സരത്തിനിടെ നോമ്പ് തെറ്റിച്ച് വെള്ളം കുടിച്ചതിന് ഷമിയെ പുരോഹിതൻ കുറ്റപ്പെടുത്തുകയും ചെയ്തത് ഗൗരവമേറിയ പാപം ആണെന്ന് പറയുകയും ചെയ്തിരുന്നു.
ഷമിയുടെ മകൾ ഹോളി ആഘോഷിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നപ്പോഴാണ് കുട്ടി ചെയ്ത പ്രവർത്തി ശരിയല്ല എന്നും, അറിഞ്ഞുകൊണ്ടാണ് ചെയ്തതെങ്കിൽ ശിക്ഷ കിട്ടുമെന്ന് പറയുകയും ചെയ്തു. പുരോഹിതൻ പറഞ്ഞത് ഇങ്ങനെ:
“അവർ ഒരു ചെറിയ പെൺകുട്ടിയാണ്. അത് മനസ്സിലാകാതെ അവൾ ഹോളി കളിച്ചാൽ അത് കുറ്റകരമല്ല. എന്നാൽ അതിനെ കുറിച്ചറിയുകയും ആഘോഷിക്കുകയും ചെയ്താൽ അത് ശരീഅത്തിനെതിരെയാണെന്ന് പറയേണ്ടി വരും” പുരോഹിതൻ പറഞ്ഞു.
അദ്ദേഹം ഇങ്ങനെ കൂടി പറഞ്ഞു
“ശരിഅത്ത് നിയമങ്ങൾ അറിഞ്ഞിട്ടും ഷമിയുടെ കുടുംബം അതിന് അനുവദിച്ചത് തെറ്റ്. ഹിന്ദുക്കളുടെ ആഘോഷമാണ് ഹോളി. മുസ്ലീങ്ങൾ അത് ആഘോഷിക്കേണ്ടതില്ല. നിയമങ്ങൾക്ക് അത് എതിരാണ്.”
എന്തായാലും ഷമിക്ക് എതിരെയുള്ള പരാമർശനത്തിന് വിമർശനങ്ങൾ ഏറ്റുവാങ്ങിയ പുരോഹിതൻ പുതിയ വിവാദം കൂടി ആയതോടെ എയറിൽ തന്നെയാണെന്ന് പറയാം.
Now, radical Islamists are abusing and targeting the daughter of Indian cricket player Mohammed Shami for celebrating the Holi festival. pic.twitter.com/CNqhwJC7XK
— Anshul Saxena (@AskAnshul) March 16, 2025
What is this coming too in Secular India? Islamic radicals don’t spare anybody!!
The cleric who claimed that Mohammed Shami committed a sin by not following fast during Ramzan has now criticised the pacer’s daughter for celebrating Holi. All India Muslim Jamaat president Maulana… pic.twitter.com/tgrYSDp9ss
— Sandy 🇮🇳(Sundeep) (@ssingapuri) March 16, 2025