Ipl

അയാള്‍ എവിടെയോ ഇരുന്ന് ഇതെല്ലാം കണ്ടു സന്തോഷിക്കുക ആയിരിക്കും

അജ്മല്‍ നിഷാദ്

നിങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെ ഫീല്‍ഡിലെ രാജസ്ഥാന്‍ റോയല്‍സ് ടീമിനെയും ഈ വര്‍ഷത്തെ രാജസ്ഥാന്‍ ടീമിനെയും ശ്രദ്ധിച്ചാല്‍ ഒരു വ്യത്യാസം മനസിലാക്കാന്‍ ആകും. കഴിഞ്ഞ വര്‍ഷം 11 പേര് പല പല മനസോടെ ഫീല്‍ഡില്‍ അണിനിരനപ്പോള്‍ individual പ്രകടനം കൊണ്ടല്ലാതെ അവര്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല. മൊറിസ് ഒക്കെ കളിക്കുന്നത് അങ്ങോട്ട് പൈസ കൊടുത്ത് ആണോ എന്നൊരു ആറ്റിട്യൂട് ആയിരുന്നു പലപ്പോളും.

എന്നാല്‍ ഈ വര്‍ഷമൊ 11 പേരും ഒരേ മനസോടെ ചിരിച്ചും കളിച്ചും എന്‍ജോയ് ചെയ്തു കളിക്കുന്നു, ഒരു താരം പിഴവ് വരുത്തിയാല്‍ തള്ളി പറയാതെ കൈകൊട്ടിയും ചിരിച്ചും സപ്പോര്‍ട്ട് ചെയുന്ന ക്യാപ്റ്റന്‍ ഉം ആ ക്യാപ്റ്റന്‍ ആവശ്യ ടൈമില്‍ ഉപദേശം നല്‍കുന്ന തങ്ങളുടെ റോള്‍ എന്തെന്ന് കൃത്യമായി അറിഞ്ഞു ചെയുന്ന സീനിയര്‍ താരങ്ങളും. കഴിഞ്ഞ സീസണിലെ വിദേശ താരങ്ങളെ ഒക്കെ പറഞ്ഞു വിട്ടപ്പോളും അവര്‍ ബട്‌ലര്‍ നെ നിലനിര്‍ത്തിയത് അയാളും സഞ്ജുവും തമ്മില്‍ ഗ്രൗണ്ടില്‍ കാണിക്കുന്ന ഒത്തിണക്കം കൂടി പരിഗണിച്ചു തന്നെ ആകണം.

ഞാന്‍ വലിയ താരമാണ് എനിക്ക് 14 കോടി വേണം എന്നൊരു ആറ്റിട്യൂട് അല്ല അയാള്‍ക് തന്നേക്കാള്‍ ജൂനിയര്‍ ആയ അധികം ഇന്റര്‍നാഷണല്‍ മത്സര പരിചയം ഇല്ലാത്ത ഒരാള്‍ക്കു പിന്നില്‍ ആണ് നിലവിലെ വൈറ്റ് ബോള്‍ ലെ ഏറ്റവും മികച്ച കളിക്കാരന്‍ ആയ അയാളെ ടീം മാനേജ്‌മെന്റ് നിലനിര്‍ത്തിയത് എന്നോര്‍ക്കുക. അതിന് അയാള്‍ സമ്മതിച്ചു എന്നത് ഈ ടീമിനോടുള്ള കൂര്‍ കൂടി കൊണ്ട് ആണ്. ഇന്ന് തന്നെ ഡികെയുടെ റണ്‍ ഔട്ട് അവര്‍ ഒരു ടീം ആയി ആഘോഷിച്ചത് നോക്കുക. കഴിഞ്ഞ തവണ പോലെ അവര്‍ 11 പേരല്ല മറിച്ചു ഒരൊറ്റ ടീം ആണ് ഗ്രൗണ്ടില്‍, ഒരേ മനസ് ആണ് അവര്‍ക്ക്.

സഞ്ജു എന്ന ക്യാപ്റ്റന്‍ ന്റെ മാന്‍ മാനേജ്‌മെന്റ് നു കൂടി കൈയടി നള്‍ക്കിയേ പറ്റു, ഇന്ന് തന്നെ അശ്വിനെ ഫാഫ് സിക്‌സ് അടിച്ചപ്പോള്‍ അയാള്‍ good ബോള്‍ ash എന്ന് പറഞ്ഞു കൈ അടിക്കുന്നത് കാണാമായിരുന്നു, മിസ് ഫീല്‍ഡില്‍ ദേഷ്യപ്പെടാത്ത ആവശ്യത്തിന് മാത്രം സംസാരിക്കുന്ന കൃത്യമായ തീരുമാനം ഗ്രൗണ്ടില്‍ എടുക്കുന്ന ഒരു ക്യാപ്റ്റന്‍ ആയി അയാള്‍ വളര്‍ന്നു കൊണ്ടിരിക്കുക ആണ്. ജയിച്ച 6 കളിയും ടോസ് കഷ്ടപ്പെട്ട് ഡിഫെന്‍സ് ചെയ്തു ആണെന്നത് ആണ് ഏറ്റവും വലിയ മിടുക്ക്.

ഒരു ടീം എന്ന നിലയില്‍ മാനേജ്‌മെന്റ് കപ്പ് എവിടെ കപ്പ് എവിടെ എന്ന രീതിയില്‍ ഉള്ള പ്രെഷര്‍ ഒരു കാലത്തും നല്‍കിയിട്ടില്ല എന്ന് പറഞ്ഞതും സഞ്ജു ആണ്. തന്റെ ബൗളേഴ്മാരില്‍ വിശ്വാസം അര്‍പ്പിച്ചു എത്ര ചെറിയ ടോട്ടലും ഡിഫെന്‍സ് ചെയ്യാന്‍ അയാള്‍ ശ്രമികുക ആണ്, ആ ടീം അതിനായി 101% വും നല്‍കുന്നുണ്ട്. ഒരുപക്ഷെ അവരുടെ’ ആദ്യ റോയല്‍ ‘ ആയ വോണ്‍ നു വേണ്ടി കൂടി ആകണം അവര്‍ എല്ലാം നല്‍കി കളിക്കുന്നത്, അയാള്‍ എവിടെയോ ഇരുന്ന് ഇതെല്ലാം കണ്ടു സന്തോഷിക്കുക ആയിരിക്കും.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ