ഷെയ്ൻ വോണിന്റെ മരണം: സംഭവ സ്ഥലത്ത് നിന്ന് സെക്സ് ഡ്രഗ്സ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പൊലീസ് ഉദ്യോഗസ്ഥൻ

2022 മാർച്ച് 4 നാണ് ഓസ്‌ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ ലോകത്തോട് വിട പറഞ്ഞത്. വർഷങ്ങളോളം ബാറ്റ്‌സ്മാൻമാരുടെ പേടി സ്വപ്നമായി മാറിയ താരമായിരുന്നു അദ്ദേഹം. എന്നാൽ അദ്ദേഹത്തിന്റെ മരണത്തോടനുബന്ധിച്ച് ഇപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.

ഷെയ്ൻ വോണിനെ മരിച്ച നിലയിൽ കണ്ടെത്തിയ തായ്‌ലൻഡിലെ വില്ലയിൽ നിന്ന് സംശയാസ്പദമായി ഒരു വസ്തു കണ്ടുകിട്ടിയിരുന്നുവെന്നും എന്നാൽ മുതിർന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ അത് തന്നോട് ഉടൻ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടുവെന്നും ഒരു പോലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്ത ഈ വാർത്തയിൽ സംഭവ സ്ഥലത്ത് നിന്ന് കണ്ടുകിട്ടിയത് ഉദ്ധാരണക്കുറവിന് ഉപയോഗിക്കുന്ന ‘കാമാഗ്ര’ എന്ന മരുന്നായിരുന്നുവെന്നും കണ്ടെത്തിയിരുന്നു. സംഭവത്തിൽ മുതിർന്ന ഓസ്‌ട്രേലിയൻ പോലീസുകാർക്ക് ഇതിൽ പങ്കുടെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

പൊലീസ് ഉദ്യോഗസ്ഥൻ ഡെയ്‌ലി മെയ്‌ലിനോട് പറഞ്ഞു.

” അതൊരു കുപ്പിയായിരുന്നു, പക്ഷേ അദ്ദേഹം എത്ര കഴിച്ചു എന്ന് ഞങ്ങൾക്ക് അറിയില്ല. സംഭവസ്ഥലത്ത് ഛർദ്ദിയും രക്തവും നിറഞ്ഞിരുന്നു, പക്ഷേ ഞങ്ങളോട് പറഞ്ഞതുപോലെ ഞങ്ങൾ ‘കാമാഗ്ര’ വൃത്തിയാക്കി” പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

അന്ന് ഷെയ്ൻ വോൺ സുഹൃത്തുക്കളോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ തായ്‌ലാൻഡിൽ എത്തിയതായിരുന്നു. ആദ്യം ചില ദുരൂഹതകൾ അന്തരീക്ഷത്തിൽ ഉയർന്നെങ്കിലും അവസാനം സാധാരണ ഹൃദയാഘാതമായി അതിനെ സ്ഥിരീകരിക്കുകയായിരുന്നു.

Latest Stories

IPL 2025: നിനോടൊക്കെ ഞാൻ പറഞ്ഞില്ലേ, ഒറ്റ മത്സരം കൊണ്ട് വിലയിരുത്തരുതെന്ന്; സൺറൈസേഴ്സിനെതിരെ ശുഭ്മാൻ ഗില്ലിന്റെ സംഹാരതാണ്ഡവം

മുനമ്പത്ത് യുവാവിനെ കാര്‍ പോര്‍ച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ്, ഒരാള്‍ കസ്റ്റഡിയില്‍

IPL 2025: നീയാണോടാ ചെക്കാ സഞ്ജുവിന് ഭീഷണി; ഇഷാൻ കിഷനെ എയറിൽ കേറ്റി ആരാധകർ

പാലക്കാട് കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം; മാതാവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍

ഇന്ത്യയില്‍ വിഭജന രാഷ്ട്രീയം; വഖഫ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും രാഷ്ട്രീയ ആയുധമെന്ന് പിണറായി വിജയന്‍

IPL 2025: ഇനി മേലാൽ നീയൊക്കെ എന്നെ ചെണ്ടയെന്ന് വിളിച്ച് പോകരുത്; ഐപിഎലിൽ മുഹമ്മദ് സിറാജ് സ്വന്തമാക്കിയത് വമ്പൻ നേട്ടം

ആശപ്രവര്‍ത്തകരുമായി നാളെ തൊഴില്‍ മന്ത്രിയുടെ ചര്‍ച്ച; കൂടിക്കാഴ്ച വൈകുന്നേരം മന്ത്രിയുടെ ചേമ്പറില്‍

IPL 2025: ആദ്യ കളിയിലെ അഹങ്കാരം ഇതോടെ തീർന്നു കിട്ടി; വീണ്ടും ഫ്ലോപ്പായി സൺറൈസേഴ്‌സ് ഓപ്പണിങ് ബാറ്റ്‌സ്മാന്മാർ

ഒരു കാരണവുമില്ലാതെ കരയുന്നതാണ് ചിലരുടെ ശീലം; എംകെ സ്റ്റാലിന് വിമര്‍ശനവുമായി നരേന്ദ്ര മോദി

കൊല്ലത്ത് ദേവസ്വം ക്ഷേത്രത്തില്‍ ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം; പൊലീസില്‍ പരാതി നല്‍കി ക്ഷേത്രോപദേശക സമിതി