ചറപറ സിക്‌സ്; വാട്‌സണ് അപൂര്‍വ്വ റെക്കോര്‍ഡ്

പ്രായം തളര്‍ത്തിയ പോരാളിയെന്ന് ക്രിക്കറ്റ് ലോകം വിധിയെഴുതിയ ഷെയ്ന്‍ വാട്‌സന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്. ബിഗ് ബാഷ് ലീഗില്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്താണ് വാട്‌സണ്‍ വീണ്ടും വാര്‍ത്ത ശ്രദ്ധയില്‍ നിറയുന്നത്. ഇതോടെ ഒരു അപൂര്‍വ്വ റെക്കോര്‍ഡും വാട്‌സണെ തേടിയെത്തി.

ടി20 ക്രിക്കറ്റില്‍ 300 സിക്‌സുകള്‍ തികക്കുന്ന താരമെന്ന റെക്കോര്‍ഡാണ് വാട്‌സണ്‍ സ്വന്തമാക്കിയത്. ബിഗ് ബാഷ് ലീഗിലെ കഴിഞ്ഞ മത്സരത്തില്‍ ആറ് സിക്‌സുകളാണ് വാട്‌സണ്‍ നേടിയ്ത. സിഡ്‌നി തണ്ടറിനായാണ് വാട്‌സണ്‍ സംഹാര താണ്ഡവം അഴിച്ചുവിട്ടത്. മത്സരത്തില്‍ 46 പന്തുകളില്‍ നിന്ന് 77 റണ്‍സാണ് വാട്‌സണ്‍ നേടിയത്.

അതെസമയം ടി20യില്‍ 300 സിക്‌സുകള്‍ സ്വന്തമാക്കുന്ന ആറാമത്തെ ബാറ്റ്സ്മാനാണ് വാട്സണ്‍. സിക്സുകളുടെ എണ്ണത്തില്‍ ബഹുദൂരം മുന്നിലുള്ള ക്രിസ്ഗെയിലാണ് പട്ടികയില്‍ ഒന്നാമത്. 819 സിക്സുകളാണ് ഗെയിലിന്റെ ബാറ്റില്‍ നിന്ന് ഇതുവരെ പിറന്നിട്ടുള്ളത്.

മറ്റൊരു വെസ്റ്റിന്‍ഡീസ് താരം കീറോണ്‍ പൊള്ളാര്‍ഡ് 509 സിക്സുകളാണ് നേടിയത്. ബ്രന്‍ഡന്‍ മെക്കല്ലം 420, ഡ്വെയിന്‍ സ്മിത്ത് 351, ഡേവിഡ് വാര്‍ണര്‍ 314, എന്നിവരാണ് സിക്സുകളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന മറ്റുതാരങ്ങള്‍.

Read more

2016ല്‍ അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ച ഷെയ്ന്‍ വാട്സണ്‍ ഇപ്പോള്‍ ആഭ്യന്തര ക്രിക്കറ്റ് ലീഗുകളിലാണ് കളിച്ച് കൊണ്ടിരിക്കുന്നത്.