ഷാക്കിബ് ഇത് ലജ്ജാകരം, ഇതിഹാസം കൊലപാതക കേസിൽ കുറ്റക്കാരൻ; സംഭവം ഇങ്ങനെ

ബംഗ്ലാദേശിൽ നടക്കുന്ന പ്രതിഷേധത്തിനിടെ ഓഗസ്റ്റ് 7 ന് കൊല്ലപ്പെട്ട റൂബലിനെ കൊലപ്പെടുത്തിയ കേസിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരം ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ പ്രതികൂട്ടിൽ. അന്യായമായ ജോലി അലോട്ട്മെൻ്റുകൾക്കെതിരെ സർക്കാരിനെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധം രാജ്യത്തെ ഇളക്കിമറിക്കുകയും അത് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിടുന്നതിലേക്ക് നയിക്കുകയും ചെയ്തിരുന്നു. സർക്കാരിനെതിരായ റാലികളിൽ റൂബൽ ഉൾപ്പെട്ടിരുന്നതായും തുടർന്ന് ഒരു അപകടമുണ്ടായതായും റിപ്പോർട്ടുണ്ട്.

ഷാക്കിബിനെ കൂടാതെ മുൻ പ്രധാനമന്ത്രി ഹസീനയും പ്രതികളിൽ ഒരാളാണ്. ഹസീനയുടെ അവാമി ലീഗ് രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായിരുന്നു ഷാക്കിബ്, അവരുടെ സർക്കാരിലെ മുൻ എംപിയായിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ, മരിച്ച റൂബലിൻ്റെ പിതാവ് റഫീഖുൽ ഇസ്ലാം നൽകിയ കേസിനെക്കുറിച്ചുള്ള ഇഎസ്പിഎൻ റിപ്പോർട്ട് പ്രകാരം 400-500 ഓളം പേർ കൂടി പ്രതികളായി ഉണ്ട്.

നടനും രാഷ്ട്രീയക്കാരനുമായ ഫെർദൂസ് അഹമ്മദിനെയും 55-ാം പ്രതിയായി ഉൾപ്പെടുത്തിയതിനാൽ സംഭവം ബംഗ്ലാദേശിലെ വിനോദ വ്യവസായത്തിലേക്ക് കൂടി നീണ്ടിരിക്കുകയാണ്. അവാമി ലീഗ് രാഷ്ട്രീയ പാർട്ടിയിൽ ഒരു എംപി സ്ഥാനവും ഫിർദോസ് വഹിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്. ഹസീനയുടെ സർക്കാരിനെതിരായ ബംഗ്ലാദേശ് കലാപത്തിൽ 450-ലധികം ആളുകൾ കൊല്ലപ്പെട്ടു, ഓഗസ്റ്റ് 5 ന് ഹസീന രാജ്യം വിട്ട് രക്ഷപ്പെട്ടു.

എന്തായാലും ഇതിഹാസ ക്രിക്കറ്റ് താരത്തെ സംബന്ധിച്ച് കാര്യങ്ങൾ ഒട്ടും നല്ല രീതിയിൽ അല്ല പോകുന്നത് എന്ന് പറയാം.

Latest Stories

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ