ഭാര്യയുടെ മുഖം മറയ്ക്കാത്ത ചിത്രം പങ്കുവെച്ചു; ഇര്‍ഫാന്‍ പത്താന് നേരെ സൈബര്‍ ആക്രമണം

എട്ടു വര്‍ഷത്തെ വിവാഹ ജീവിതത്തിനിടെ ആദ്യമായി ഭാര്യ സഫ ബെയ്ഗിന്റെ മുഖം പൂര്‍ണായി കാണുന്ന ചിത്രം ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍ അടുത്തിടെ പങ്കുവെച്ചിരുന്നു. ഇരുവരുടെയും എട്ടാം വിവാഹ വാര്‍ഷികമായിരുന്നു ശനിയാഴ്ചയാണ് സഫയെക്കുറിച്ച് ഹൃദയഹാരിയായ കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം ഇര്‍ഫാന്‍ പങ്കുവെച്ചത്.

ഒരാത്മാവുകൊണ്ട് നിര്‍വഹിച്ച നിരവധി റോളുകള്‍, മാനസിക ഉത്തേജനം പകര്‍ന്നവള്‍, തമാശക്കാരി, പ്രശ്നക്കാരി, എന്റെ മക്കളുടെ സ്ഥിരം കൂട്ടുകാരി, സുഹൃത്ത്, അമ്മ. മനോഹരമായ ഈ യാത്രയില്‍, നിന്നെ എന്റെ ഭാര്യയായി ഞാന്‍ വിലമതിക്കുന്നു. എട്ടാം ആശംസകള്‍ പ്രിയേ – സഫയ്ക്ക് ആശംസ നേര്‍ന്ന് ഇര്‍ഫാന്‍ എക്സില്‍ കുറിച്ചു.

എന്നാല്‍ താരത്തിന്റെ ഈ പ്രവര്‍ത്തിയെ ഒരു വിഭാഗം ആരാധകര്‍ പ്രശംസിച്ചപ്പോള്‍ മറ്റൊരു വിഭാഗം ഇതിനെതിരെ രംഗത്തുവന്നു. താരം ഭാര്യയുടെ മുഖം മറയ്ക്കാത്ത ചിത്രം പങ്കുവെച്ചതില്‍ ഒരു വിഭാഗം അസ്വസ്തരാണ്. യൂസഫ് പത്താന്റെയും മുഖം മറിച്ചുള്ള അദ്ദേഹത്തിന്റെ പങ്കാളിയുടെയും ചിത്രം പങ്കുവെച്ച് ഇത് കണ്ടു പഠിക്കൂ എന്നാണ് ഇര്‍ഫാനോട് വിമര്‍ശകര്‍ പറയുന്നത്.

സൗദി അറേബ്യയില്‍ ജനിച്ചുവളര്‍ന്ന, മുന്‍ മോഡലായ, സഫ ബെയ്ഗുമായി 2016 ഫെബ്രുവരി നാലിനായിരുന്നു ഇര്‍ഫാന്‍ പത്താന്റെ വിവാഹം. 2014-ല്‍ ഇര്‍ഫാനെ കണ്ടുമുട്ടിയതിനു പിന്നാലെ ഇരുവരും പ്രണയത്തിലാവുകയും വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു.

വിവാഹത്തിനു പിന്നാലെ സഫ മോഡലിങ് ഉപേക്ഷിച്ചു. പ്രൊഫഷണല്‍ നെയില്‍ ആര്‍ട്ടിസ്റ്റു കൂടിയായ സഫ, സൗദിയിലെ വ്യവസായിയായ മിര്‍ശ ഫാറൂഖിയുടെ മകളാണ്. സഫയ്ക്കും ഇര്‍ഫാനും ഇമ്രാന്‍ ഖാന്‍, സുലൈമാന്‍ എന്നിങ്ങനെ രണ്ട് മക്കളുണ്ട്.

Latest Stories

ഇനി ഒരു നടനും തിയേറ്ററിലേക്ക് വരണ്ട, അധിക ഷോകളും അനുവദിക്കില്ല; കടുത്ത തീരുമാനങ്ങളുമായി തെലങ്കാന സര്‍ക്കാര്‍

ഥാർ റോക്സിനെ തറപറ്റിക്കാൻ ടൊയോട്ടയുടെ 4x4 മിനി ഫോർച്ച്യൂണർ

നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ ആത്മഹത്യ: മരണ കാരണം തലയ്ക്കും ഇടുപ്പിനും ഇടത് തുടയ്ക്കുമേറ്റ പരിക്ക്; പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്

രോഹിത് ഗതി പിടിക്കാൻ ആ രണ്ട് കാര്യങ്ങൾ ചെയ്യണം, അടുത്ത ടെസ്റ്റിൽ തിരിച്ചുവരാൻ ചെയ്യേണ്ടത് അത് മാത്രം; സഞ്ജയ് ബംഗാർ പറയുന്നത് ഇങ്ങനെ

'അംബേദ്കറെ അപമാനിച്ച പരാമര്‍ശങ്ങള്‍ക്ക് മാപ്പ് പറഞ്ഞ് അമിത് രാജി വയ്ക്കണം'; രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്; ഇന്നും നാളെയുമായി എല്ലാ നേതാക്കളുടെ പത്രസമ്മേളനം

പൃഥ്വിരാജ് ഒരു മനുഷ്യന്‍ അല്ല റോബോട്ട് ആണ്, ജംഗിള്‍ പൊളിയാണ് ചെക്കന്‍.. സസ്‌പെന്‍സ് നശിപ്പിക്കുന്നില്ല: സുരാജ് വെഞ്ഞാറമൂട്

'വിജയരാഘവൻ വർഗീയ രാഘവൻ', വാ തുറന്നാൽ പറയുന്നത് വർഗീയത മാത്രം; വിമർശിച്ച് കെ എം ഷാജി

BGT 2024: രാഹുലിന് പിന്നാലെ ഇന്ത്യക്ക് മറ്റൊരു പരിക്ക് പേടി, ഇത്തവണ പണി കിട്ടിയത് മറ്റൊരു സൂപ്പർ താരത്തിന്; ആശങ്കയിൽ ടീം ക്യാമ്പ്

നേതാക്കാള്‍ വര്‍ഗീയ ശക്തികളോടടുക്കുന്നത് തിരിച്ചറിയാനാകുന്നില്ല; തുടർഭരണം സംഘടനാ ദൗർബല്യമുണ്ടാക്കി, സിപിഐഎം ജില്ലാ സമ്മേളനത്തിൽ വിമര്‍ശനം

എംടി വാസുദേവൻനായരുടെ ആരോ​ഗ്യ സ്ഥിതിയിൽ മാറ്റമില്ല; നേരിയ പുരോ​ഗതി