ധോണിയോട് അന്ന് ഞാൻ ഒരുപാട് ദേഷ്യപ്പെട്ടു, കാരണം വെളിപ്പെടുത്തി ശാസ്ത്രി

എം.എസ് ധോണിയുടെ ഫുട്ബോളിനോടുള്ള സ്നേഹം എല്ലാവർക്കും അറിയാവുന്നതാണ് . ക്രിക്കറ്റിൽ എത്തുന്നതിന് മുമ്പ് ഗോൾ കീപ്പർ ആയിട്ടാണ് ധോണി സ്പോർട്സ് കരിയർ ആരംഭിച്ചത്. വിരാട് കോഹ്‌ലി ഫൗണ്ടേഷന്റെ നേത്യത്വത്തിൽ സിനിമ താരങ്ങളും ക്രിക്കറ്റ് താരങ്ങളും നടന്ന ഫുട്ബോൾ മത്സരത്തിലെ ധോണി നേടിയ തകർപ്പൻ ഗോളുകൾ ആരാധകർ മറിക്കില്ല. എന്നാൽ എല്ലാ പരിശീലകർക്കും ഇത് ഇഷ്ടപെടണം എന്നില്ല. ഇപ്പോഴിതാ ധോണിയുടെ അമിത ഫുട്ബോൾ സ്നേഹം കളി കാരണം അദ്ദേഹത്തെ വഴക്ക് പറയേണ്ടി വന്നിട്ടുണ്ടെന്നും ജീവിതത്തിൽ അത്രയും ഉച്ചത്തിൽ ആരോടും സംസാരിച്ചിട്ടില്ല എന്നും തുറന്ന് പറയുകയാണ് രവി ശാസ്ത്രി .

“അന്ന് പാക്കിസ്ഥാനുമായി ഒരു നിർണായക മത്സരത്തിന് ഞങ്ങൾ കളിക്കാനിറങ്ങുന്നു. എഷ്യ കപ്പ് സമയമായിരുന്നു അത്. ടോസിന് വെറും 5 മിനിറ്റ് ബാക്കിയുള്ളപ്പോൾ ഫുട്ബോൾ കളിക്കുന്ന ധോണിയെ കണ്ട് എനിക്ക് ദേഷ്യം വന്നു. മഞ്ഞ് വീഴ്ച്ചയുള്ളതനിനാൽ അത് അപകടരമായിരുന്നു. അയാളെ പോലെ എറ്റവും പ്രധാന താരത്തിന് പരിക്കേറ്റാൽ അതും ഫുട്ബോൾ കളിച്ചിട്ട് , എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അതുകൊണ്ട് ഞാൻ ധോണിയോട് ദേഷ്യപ്പെട്ടു. ഫുട്ബോൾ മാറ്റാൻ ആവശ്യപ്പെട്ടു. അദ്ദേഹം അനുസരിച്ചു. അതിൽ പിന്നെ അങ്ങനെ ഉണ്ടായിട്ടില്ല.

ധോണിയെ ഏറെ ബഹുമാനിക്കുന്ന ആളാണ് ശാസ്ത്രി. താരത്തിന്റെ കൂൾ രീതികളെ പലപ്പോഴും പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാൽ ഇന്നലത്തെ മത്സരം കൂടി തോറ്റതോടെ ധോണിയുടെ ടീമിന് ഈ സീസൺ അത്ര കൂൾ അല്ലെന്നാണ് വിലയരുത്തപെടുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ