ശാസ്ത്രിയുടെ പിന്‍ഗാമി വിദേശിയല്ല, കുംബ്ലയെ ടീമിനു വേണ്ട; ദ്രാവിഡിന് ടീമിനെയും, വട്ടം കറങ്ങി ബിസിസിഐ

ട്വന്റി20ലോക കപ്പിനുശേഷം രവി ശാസ്ത്രി സ്ഥാനമൊഴിയുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ കോച്ച് ആരാകുമെന്നതില്‍ തീരുമാനം കൈക്കൊള്ളാനാവാതെ ബിസിസിഐ. ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്കുള്ള ക്ഷണം രാഹുല്‍ ദ്രാവിഡ് നിരസിച്ചതോടെ ബിസിസിഐ കൂടുതല്‍ പ്രതിസന്ധിയിലകപ്പെട്ടു.

ഐപിഎല്‍ ഫ്രാഞ്ചൈസികളില്‍ ഭൂരിഭാഗത്തിനും വിദേശ പരിശീലകരാണ്. എന്നാല്‍ ഇന്ത്യന്‍ ടീമിന് വിദേശ പരിശീലകന്‍ വേണ്ടെന്ന നിലപാടിലാണ് ബിസിസിഐ. ഐപിഎല്‍ കോച്ചിനെക്കാള്‍ ദീര്‍ഘകാലം ചുമതല വഹിക്കേണ്ടതാണ് ഇന്ത്യന്‍ പരിശീലകന്‍ എന്ന വിലയിരുത്തലാണ് ഇതിനു കാരണം.

താരങ്ങള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവിടാന്‍ ഇന്ത്യക്കാരനായ പരിശീലകന് സാധിക്കുമെന്നും കരുതപ്പെടുന്നു. പക്ഷേ, ദ്രാവിഡ് പിന്മാറിയ സാഹചര്യത്തില്‍ ആരെ ഇന്ത്യന്‍ കോച്ചാക്കുമെന്നതില്‍ ബിസിസിഐ ഇനിയും ഏറെ ചര്‍ച്ചകളും അന്വേഷണങ്ങളും നടത്തേണ്ടിവരും.

അനില്‍ കുംബ്ലെയുടെ പേര് ഉയര്‍ന്നുവന്നെങ്കിലും മുന്‍പ് കോച്ചായിരുന്നപ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുമായി അഭിപ്രായ ഭിന്നതയുണ്ടായതിനാല്‍ അത്തരമൊരു നിര്‍ദേശത്തോട് ബിസിസിഐക്ക് താല്‍പര്യമില്ലെന്നാണ് റിപ്പോര്‍ട്ട്. ഐപിഎല്‍ കോച്ചിന്റെ റോളില്‍ തിളങ്ങാന്‍ സാധിക്കാത്തതും കുംബ്ലെയുടെ സാധ്യതകളെ പിന്നോട്ടടിക്കുന്നു. ഈ സാഹചര്യത്തില്‍ വി.വി.എസ്. ലക്ഷ്മണ്‍, വീരേന്ദര്‍ സെവാഗ്, സഹീര്‍ ഖാന്‍ എന്നിവരുടെ പേരുകള്‍ ബിസിസിഐ പരിഗണിക്കുന്നുണ്ട്.

Latest Stories

മൂന്നര വയസുകാരിയ്‌ക്കെതിരെ ലൈംഗികാതിക്രമം; അതിഥി തൊഴിലാളി അറസ്റ്റില്‍

BGT 2025: രോഹിതിന് പിന്നാലെ വിരാട് കൊഹ്‌ലിക്കും കിട്ടിയത് മുട്ടൻ പണി; ഇതിഹാസങ്ങളുടെ സമയം മോശമെന്ന് ആരാധകർ

സംസ്ഥാന സ്‌കൂള്‍ കായിക മേള; പ്രതിഷേധിച്ച സ്‌കൂളുകള്‍ക്ക് ഒരു വര്‍ഷത്തേക്ക് വിലക്ക്

BGT 2025: ടെസ്റ്റിനോട് ഗുഡ് ബൈ പറയാൻ ഒരുങ്ങി രോഹിത് ശർമ്മ; ഇന്ത്യൻ ക്യാമ്പിൽ ആശങ്ക; സംഭവം ഇങ്ങനെ

നിതീഷ് കുമാറിനായി വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടുണ്ടെന്ന് ലാലു പ്രസാദ്; എന്താ കഥയെന്ന് ചിരിയോടെ ബിഹാര്‍ മുഖ്യമന്ത്രി; തിരിച്ചെത്തുമോ 'ബഡാ ഭായ് - ഛോട്ടാ ഭായ്' സഖ്യം

അൽകസാറിനും XUV700 നും എതിരാളിയായി ഇനി മാരുതിയുടെ ഹൈബ്രിഡ് 7-സീറ്റർ എസ്‌യുവി !

വയനാട് പുനരധിവാസം; ജനുവരി 15ന് ആദ്യഘട്ട പട്ടിക പുറത്തിറക്കുമെന്ന് മന്ത്രി കെ രാജന്‍

'നായികയാകാന്‍ കഷ്ടപ്പെടുന്ന വെറുമൊരു കൊച്ച് കുഞ്ഞ്', പരിഹാസങ്ങളില്‍ നിന്നുള്ള ഉയര്‍ച്ച..; കുറിപ്പുമായി എസ്തര്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ എസ് ജയചന്ദ്രൻ നായര്‍ അന്തരിച്ചു

മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനം; പിഎസ്‌സിയ്ക്കും സംസ്ഥാന സര്‍ക്കാരിനും മറുപടി നല്‍കാന്‍ ആറ് ആഴ്ചത്തെ സമയം