രോമാഞ്ച കമന്ററി നിമിഷങ്ങളുടെ ഉസ്താദായ ശാസ്ത്രി നമിച്ച ഷോട്ട്, സഞ്ജു സാംസൺ ഫിസിനെ അടിച്ച ആ സിക്സ് പറയും അയാളുടെ ക്ലാസ്; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

“വാട്ട് എ ഷോട്ട് വാട്ട് എ ഷോട്ട് ദാറ്റ് ഈസ്, മൈ വേർഡ് ദാറ്റ് ഈസ് ഷിർ പവർ..it’s of the ബാക്‌ഫുട്ട് ആൻഡ് its സിക്സ് ഓവർ എക്സ്ട്രാ പവർ ” രോമാഞ്ച കമന്ററി നിമിഷങ്ങളുടെ ഉസ്താദായ ശാസ്ത്രി നമിച്ചുപോയ ഒരു ഷോട്ട്. കേൾക്കുന്നവരിലും കാണുന്നവരിലും ഒരുപോലെ മനം കുളിർപ്പിക്കുന്ന ഇത്തരം വാക്കുകൾ ശാസ്ത്രിയെ കൊണ്ട് പറയയിപ്പിച്ചിരിക്കുകയാണ് മലയാളി പവർ സഞ്ജു സാംസൺ. ഇന്നലെ ബംഗ്ലാദേശിനെതിരെ ജീവന്മരണ പോരാട്ടത്തിന് ഇറങ്ങിയ സഞ്ജു കളിച്ചത് കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സ് ആയിരുന്നു.

സഞ്ജു സാംസണെ സംബന്ധിച്ച് ഇന്ത്യൻ ടീമിലെത്തിയ ശേഷം ഇത്രയും വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. എന്നാൽ ഇന്നലെ ഉണ്ടായത് പോലെ ഒരു സന്തോഷം അദ്ദേഹത്തിന് മുമ്പെങ്ങും ഉണ്ടായി കാണില്ല. കാരണം ഇന്ന് ഇല്ലെങ്കിൽ ഒരിക്കലും ഇല്ല എന്ന ചിന്തയിൽ വമ്പൻ സമ്മർദ്ദത്തിൽ കളത്തിൽ ഇറങ്ങിയ സഞ്ജു കളിച്ചത് കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സ് തന്നെ ആയിരുന്നു. 47 പന്തിൽ 111 റൺ നേടി ഇന്ത്യയുടെ 297 എന്ന കൂറ്റൻ സ്‌കോറിൽ സഞ്ജു വലിയ സംഭാവന നൽകുന്നു.

വന്നപ്പോൾ മുതൽ ആക്രമണ മോദിന്റെ ഉന്നതിയിൽ നിന്ന സഞ്ജു ശരിക്കും പവർ കാണിച്ച ഇന്നിംഗ്സ് ആയിരുന്നു ഇന്നലത്തേത്. വന്നപ്പോൾ മുതൽ കളിച്ച എല്ലാ ഷോട്ടിനും പ്രത്യേക ഭംഗി ആയിരുന്നെങ്കിലും അതിൽ 7 . 5 ഓവറിൽ മുസ്തഫിസുർ എന്ന ബംഗ്ലാദേശിന്റെ ഏറ്റവും മിടുക്കനായ ബോളറെ എക്സ്ട്രാ കവറിന് മുകളിലൂടെ തൂക്കിയ സുന്ദരൻ സിക്സ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായി ഓടുകയാണ്.

ധോണിയുടെ ലോകകപ്പ് ഫൈനലിലെ സിക്‌സും, ടി 20 ലോകകപ്പിലെ ഇന്ത്യയുടെ വിജയ നിമിഷത്തിനുമൊക്കെ രോമാഞ്ച കമന്ററികൾ പറഞ്ഞിട്ടുള്ള ശാസ്ത്രിയെ കൊണ്ട് മാസ് പറയിപ്പിച്ച ആ ഷോട്ട് മാത്രം മതി അയാളുടെ ക്ലാസ് അറിയാൻ. ഇത്രയും നാളുകളിൽ പല മത്സരങ്ങളും പരാജയപെട്ടിട്ടും തന്നെ എന്തിനാണ് ടീം പിന്തുണക്കുന്നത് എന്ന് അയാൾ ആ ഒറ്റ ഷോട്ടിലൂടെ കാണിച്ചു എന്ന് പറയാം…

Latest Stories

'പെരുന്നാള്‍' വരുന്നു, നായകന്‍ വിനായകന്‍; ടോം ഇമ്മട്ടി ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കും അവസരം

ബയോപ്‌സി എടുത്തപ്പോള്‍ തകര്‍ന്നുപോയി, കാന്‍സര്‍ മൂന്നാംഘട്ടത്തില്‍..: ശിവാനി ഭായ്

BGT 2024: പണിക്ക് മറുപണി നൽകി ഇന്ത്യ, പെർത്തിൽ കണ്ടത് ബുംറയും പിള്ളേരും ഒരുക്കിയ കങ്കാരൂ വധം

സന്നിധാനത്ത് നിന്ന് പാമ്പുകളെയും കാട്ടുപന്നികളെയും പിടികൂടി; യാത്രയ്ക്കായി പരമ്പരാഗത പാതകള്‍ മാത്രം സ്വീകരിക്കാന്‍ നിര്‍ദ്ദേശം

നാഷണൽ അത്ലറ്റിക്സ് മീറ്റിന് മുടക്കാൻ 60 ലക്ഷമില്ല, അർജന്റീനക്ക് വേണ്ടി മുടക്കാൻ 100 കോടി

പാകിസ്ഥാൻ ക്രിക്കറ്ററുടെ മരണ വാർത്ത സ്ഥിതീകരിച്ച് ബോർഡ്, അനുശോചനം അറിയിച്ച് ആരാധകർ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്; അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് തന്നെ ഹാജരാക്കാൻ പൊലീസിനോട് കോടതി

BGT 2024-25: ഇന്ത്യൻ ബോളേഴ്‌സ് എന്ന സുമ്മാവ; ഓസ്‌ട്രേലിയയെ വട്ടം ചുറ്റിച്ച് താരങ്ങൾ; തിരിച്ച് വരവ് ഗംഭീരം

'ഞാൻ മുസ്ലീം ചെക്കനുമായി പ്രണയത്തിലാണെന്ന് എല്ലാവരും കരുതി'; ചുരുളം മുടിയുള്ളവരെല്ലാം ടെററിസ്റ്റ് നക്സലേറ്റ്: മെറീന മൈക്കിൾ

എന്തായാലും പോകുവല്ലേ നീ ഇതാ പിടിച്ചോ ഒരു ഫ്ലയിങ് കിസ്, ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിലെ സ്ലെഡ്ജിങ് ഉത്സവത്തിന് തുടക്കം; കോഹ്‌ലി ഉൾപ്പെടുന്ന വീഡിയോ വൈറൽ