ശിവം ദുബൈ ഈ പയ്യനെ നോക്കി വെച്ചോ ആരാധകരെ, നമ്മൾ കാണുന്നത് ഒരു യുവരാജ് മോഡൽ താരത്തെയാണ്; തേച്ചാൽ ഇനിയും മിനുങ്ങും

ശിവം ദുബൈ – ഈ പയ്യനെ ഒന്ന് നോക്കി വെക്കുക ഇന്ത്യൻ ആരാധകരെ, ഇവൻ ചിലപ്പോൾ നാളത്തെ സൂപ്പർതാരമായേക്കാം. ഇവനെ ഒകെ ആരെങ്കിലും ടീമിൽ എടുക്കുമോ എന്ന് ചോദിച്ച് ചെന്നൈയെ അന്ന് ആരാധകർ കളിയാക്കിയെങ്കിൽ പിന്നെ ചെന്നൈയിൽ എത്തിയ ശേഷം നടന്നത് ചരിത്രമായിരുന്നു. വന്ന ആദ്യ സീസാനിൽ ചെന്നൈ ജേതാക്കൾ ആകുമ്പോൾ അതിൽ പ്രധാന പങ്ക് വഹിച്ചത് താരം ആയിരുന്നു.

എന്താണ് ഈ താരത്തിനുള്ള പ്രത്യേകത? എന്തുകൊണ്ട് ഈ ഇടംകൈയൻ താരത്തിൽ പ്രതീക്ഷ വെക്കണം നമ്മൾ? ഒരു യുവരാജ് ലൈക് താരത്തിനെ നമുക്ക് ഒരു ഘട്ടത്തിലും പിന്നെ കിട്ടിയിരുന്നില്ല ധാരാളം മികച്ച ഇടംകൈ ബാറ്ററുമാർ ഉള്ളപോലും യുവരാജിനെ പോലെ പേടിയില്ലാതെ സ്പിന്നിനെയും പേസിനെയും നേരിടുന്ന താരങ്ങൾ കുറവായിരുന്നു ഉള്ളത് പറഞ്ഞാൽ. ഒന്നെങ്കിൽ പേസിനെ ഭയമില്ലാതെ നേരിടും, അല്ലെങ്കിൽ തരക്കേടില്ലാതെ സ്പിൻ കളിക്കും എന്നതിൽ കവിഞ്ഞ് നമുക്ക് ഒരു കംപ്ലീറ്റ് പാക്കേജ് താരത്തെ കിട്ടിയിരുന്നില്ല.

ശിവം ദുബൈക്ക് അതിനുള്ള കഴിവുണ്ട് . അയാൾക്ക് ഭയമിലല്ലാതെ കളിക്കാൻ കഴിയുന്ന ഒരു ബാറ്റിംഗ് ശൈലിയുണ്ടെന്ന് പറയാം. എതിരെ വരുന്ന ബോളർ ആരാണ് എന്ന് നോക്കാതെ അടിച്ചുതകർക്കാനുള്ള കഴിവാണ് അയാളുടെ ആയുധം. ഈ സീസണിൽ മികച്ച് പ്രകടനം നടത്തിയാൽ അയാളെ ലോകകപ്പ് ടീമിലേക്ക് വരെ പരിഗണിച്ചേക്കും. വെസ്റ്റ് ഇൻഡീസ് – അമേരിക്ക തുടങ്ങിയ ട്രാക്കുകളിൽ ഒരുപക്ഷെ ഈ ഭയമില്ലാതെ ബാറ്റിംഗ് രീതി അയാളെ സഹായിച്ചേക്കാം. ഇന്ന് ഗുജറാത്തിനു എതിരെ നേടിയത് തകർപ്പൻ അർദ്ധ സെഞ്ച്വറി ശുഭ സൂചനയാണ്.

മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് കൂറ്റൻ സ്‌കോർ. എം എ ചിദംബരം സ്‌റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈ ആറ് വിക്കറ്റ് നഷ്ടത്തിൽ 206 റൺസാണ് നേടിയത്. ശിവം ദുെബ (51), റുതുരാജ് ഗെയ്കവാദ് (46), രചിൻ രവീന്ദ്ര (46) എന്നിവരുടെ ഇന്നിംഗ്‌സാണ് ചെന്നൈയെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്. റാഷിദ് ഖാൻ രണ്ട് വിക്കറ്റെടുത്തു.

Latest Stories

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും