ബിജെപി നേതാവിനെതിരെ ഗുരുതര ആരോപണവുമായി ശിവം ദുബെയുടെ ഭാര്യ; വൈറലായതിന് പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു

ബിജെപി നേതാവിനെതിരെ ഗുരുതര ആരോപണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ഓള്‍റൗണ്ടര്‍ ശിവം ദുബെയുടെ ഭാര്യ അഞ്ജും ഖാന്‍ രംഗത്ത്. പ്രവാചകന്‍ മുഹമ്മദ് നബിയെ കുറിച്ച് തെറ്റായ പ്രസ്താവന നടത്തുകയും അദ്ദേഹത്തിനെതിരെ നുണകള്‍ പ്രചരിപ്പിക്കുകയും ചെയ്തതിന് ബിജെപി ന്യൂനപക്ഷ മോര്‍ച്ച നേതാവ് നാസിയ ഇലാഹി ഖാനെതിരെ നടപടിയെടുക്കണമെന്നാണ് അഞ്ജുവിന്റെ ആവശ്യം.

നാസിയ അലിഖാനെതിരെ സോഷ്യല്‍ മീഡീയയിലൂടെയാണ് അഞ്ജും രംഗത്തുവന്നത്. നാസിയ ഇലാഹി ഖാനെ അറസ്റ്റ് ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അഞ്ജുമിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറലായിരിക്കുകയാണ്.

‘നബിയെ അപമാനിക്കുമ്പോള്‍ ദേഷ്യപ്പെടാതിരുന്നാല്‍ നിങ്ങളുടെ വിശ്വാസം നശിച്ചു. നിങ്ങളുടെ വിശ്വാസം ജീവനുള്ളതാണെങ്കില്‍, ഇത് റിപ്പോര്‍ട്ട് ചെയ്ത് അറസ്റ്റ് നാസിയ എലാഹിഖാന്‍ എന്ന് എഴുതൂ”

‘സുഹൃത്തുക്കളേ, നാസിയ ഖാനെതിരെ സംസാരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അവള്‍ മുസ്ലീങ്ങള്‍ക്കെതിരെ സംസാരിച്ചു, ഇപ്പോള്‍ അവള്‍ നമ്മുടെ പ്രവാചകനെക്കുറിച്ച് അസംബന്ധം പറയുന്നു’ അഞ്ജും എഴുതി.

Image

കുറച്ച് സമയത്തിന് ശേഷം അഞ്ജും തന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്തു. പിന്നാലെ അഞ്ജുമിനെതിരെ നാസിയ ഖാന്‍ തിരിച്ചടിച്ചു. ‘ഓ മാഡം നിങ്ങള്‍ ഒരു ഹിന്ദുവിനെ വിവാഹം കഴിച്ചു. ഇസ്ലാം നിയമം അനുസരിച്ച്, നിങ്ങള്‍ ഇപ്പോള്‍ ഇസ്ലാമിന്റെ ഭാഗമല്ല. ഇന്ത്യന്‍ ക്രിക്കറ്റ് താരവും സിഎസ്‌കെ താരവുമായ ശിവം ദുബെയുടെ ഭാര്യ അഞ്ജും ദുബെയാണ്’ നാസിയ എക്‌സില്‍ കുറിച്ചു.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി