ഹാര്‍ദ്ദിക്കിനെ ഇങ്ങനെ ക്രൂശിക്കണോ.., തിലക് 49 റണ്‍സില്‍ നില്‍ക്കുന്നു എന്നുള്ളത് അയാള്‍ മറന്നുപോയതാവാം

ഇപ്പോഴത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍, ഏറ്റവും കൂടുതല്‍ ഹേറ്റേഴ്‌സ് ഉള്ള ഒരു കളിക്കാരന്‍ ഒരുപക്ഷേ ഹാര്‍ദിക് പാണ്ഡ്യ തന്നെയായിരിക്കും. ITS SO MUCH EASIER TO HATE HIM THAN TO LIKE HIM. അദ്ദേഹത്തെ വെറുക്കാന്‍ വളരെ എളുപ്പമാണ്. കാരണം ഫീല്‍ഡില്‍ ആണെങ്കിലും മത്സരശേഷം ഉള്ള പ്രെസ്സ് മീറ്റുകളില്‍ ആണെങ്കിലും വളരെയേറെ കോണ്‍ഫിഡന്‍സ് (ചിലരുടെ കണ്ണില്‍ ദാഷ്ട്യം ) പ്രകടിപ്പിക്കുന്ന ഒരു ക്യാപ്റ്റനാണ് ഹാര്‍ദിക് പാണ്ഡ്യ.

ഒരുപക്ഷേ സീനിയര്‍ താരങ്ങള്‍ (രോഹിത് ഉള്‍പ്പടെ ) ടി20 സ്‌ക്വാര്‍ഡില്‍ നിന്നും സ്ഥിരമായി മാറി നില്‍ക്കുകയാണെങ്കില്‍, ഇന്ത്യയുടെ പെര്‍മനന്റ് T20 ക്യാപ്റ്റന്‍ ആകാന്‍ സാധ്യതയുള്ള ഒരു കളിക്കാരന്‍ കൂടിയാണ് ഹാര്‍ദിക്. അതോടൊപ്പം, ഏകദിന ക്രിക്കറ്റിലും രോഹിത്തിനുശേഷം ക്യാപ്റ്റന്‍ ആയെക്കാന്‍ സാധ്യതയുള്ള കളിക്കാരന്‍ കൂടിയാണ് ഹാര്‍ദിക്..

ടെസ്റ്റില്‍, സ്ഥിര സാന്നിധ്യമായി പരിക്കുകള്‍ കാരണം, തന്റെ കരിയര്‍ വെട്ടിച്ചുരുക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ല.. റെഡ് ബോള്‍ കളിക്കാതെ, ഇന്ത്യയുടെ പെര്‍മനന്റ് വൈറ്റ് ബോള്‍ ക്യാപ്റ്റന്‍ ആക്കുക എന്നുള്ള യാത്രയിലേക്കാണ് ഹാര്‍ദിക് ചുവടെടുത്തു വെച്ചിരിക്കുന്നത്..

ഈ സീരീസ് നോക്കുകയാണെങ്കില്‍, ബൗളിംഗ് മികച്ചു നിന്നു എങ്കിലും, ബാറ്റിംഗില്‍ അയാള്‍ക്ക് കാര്യമായ സംഭാവനകള്‍ നല്‍കുവാന്‍ സാധിച്ചില്ല. ഇന്നലെ ആണെങ്കിലും , ആ ലാസ്റ്റ് ബോളിലെ സിക്‌സ് മാറ്റി നിര്‍ത്തിയാല്‍, ശരാശരിക്കും താഴെയുള്ള ഒരു പ്രകടനമാണ് അയാള്‍ ബാറ്റുകൊണ്ട് കാഴ്ചവച്ചത്..

ഒരുപക്ഷേ തന്റെ ഹിറ്റിംഗ് ഫോം തിരിച്ചെടുക്കാനും, ഫിനിഷര്‍ എന്ന തന്റെ റോളിലുള്ള സെല്‍ഫ് കോണ്‍ഫിഡന്‍സ് വീണ്ടെടുക്കാന്‍ കൂടി വേണ്ടി ആയിരിക്കാം, അയാള്‍ ലാസ്റ്റ് ബോളില്‍ സിക്‌സ് അടിച്ചു കളി അവസാനിപ്പിച്ചത്.

ബോളുകള്‍ ബാക്കി നില്‍ക്കുന്നുണ്ടെന്ന് അയാള്‍ക്ക് അറിയാമെങ്കിലും ഒരു പക്ഷെ തിലക് 49 റണ്‍സില്‍ നില്‍ക്കുന്നു എന്നുള്ളത് അയാള്‍ മറന്നുപോയതാവാനും സാധ്യതയുണ്ട്. ബ്രെയിന്‍ ഫെയ്ഡ് മൊമെന്റ് എന്നൊക്കെ പറയുന്ന പോലെ സംഭവിച്ചതായി കൂടെ? പലപ്പോഴും പല കളിക്കാര്‍ക്ക് പോലും സ്വന്തം സ്‌കോര്‍ ഓര്‍മ്മയുണ്ടാവില്ല. അപ്പോള്‍ അപ്പുറത്തു നില്‍ക്കുന്ന ആളിന്റെ സ്‌കോര്‍ ഓര്‍ക്കണം എന്ന് വാശിപിടിക്കാന്‍ പറ്റില്ലാലോ..

ഒരു ഫിഫ്റ്റിയോ സെഞ്ച്വറിയോ അടിച്ചു കഴിഞ്ഞ് സ്‌കോര്‍ബോര്‍ഡില്‍ തെളിയുമ്പോള്‍ ആയിരിക്കാം അവരുടെ സ്‌കോര്‍ അവര്‍ തിരിച്ചറിയുന്നതുപോലും. സേവാഗ് ഒക്കെ അങ്ങനെ കളിക്കുന്നവരാണ്. സ്‌കോര്‍ബോര്‍ഡ് നോക്കി കളിക്കുന്നവരാണ് കൂടുതലായും, ആ ഒരു നാഴികക്കല്ലിന്റെ അടുത്തെത്തുമ്പോള്‍ വളരെ സെല്‍ഫിഷായി കളിക്കുന്നത്.

ഇവിടെ തിലക് 50 അര്‍ഹിച്ചിരുന്നു എന്നുള്ളത് നിസ്സംശയം പറയാവുന്ന ഒന്നാണ്. പക്ഷേ ഇന്ത്യ ജയിക്കുക എന്നുള്ളതാണ് പ്രധാനമായ കാര്യം. ഇങ്ങനെ ഒരു കാര്യം, ഹാര്‍ദിക്കില്‍ നിന്ന് ആദ്യമായി സംഭവിച്ചതാണ്. അതുകൊണ്ടുതന്നെ സംശയത്തിന്റെ ആനുകൂല്യം നല്‍കി അദ്ദേഹത്തെ പരമാവധി ട്രോളുകളില്‍ നിന്ന് ഒഴിവാക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.

ഒരുപക്ഷേ രണ്ടു മാസങ്ങള്‍ക്കപ്പുറം, ഇതുപോലെ ഒരു സിക്‌സിന്റെ ആരവത്തോടെ ആയിരിക്കാം നമ്മള്‍ വേള്‍ഡ് കപ്പില്‍ മുത്തമിടാന്‍ പോകുന്നത്. ആ സിക്‌സ് ഹാര്‍ദ്ദിക്കിന്റെ ബാറ്റില്‍ നിന്ന് പിറവിയെടുക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. അന്ന് ഇയാളെ വിമര്‍ശിച്ചിരുന്നവരെല്ലാം ഇയാള്‍ക്ക് വേണ്ടി കൈയടിക്കും..

എഴുത്ത്: ലോറന്‍സ് മാത്യു

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ