GT VS LSG: ഇനി ഇയാളെ ചെണ്ടയെന്നതിന് പകരം നാസിക് ഡോൾ എന്ന് വിളിക്കേണ്ടി വരുമോ ഡിഎസ്പി സാറേ; ലക്‌നൗവിനെതിരെ അർദ്ധ സെഞ്ച്വറി വഴങ്ങി മുഹമ്മദ് സിറാജ്

ഒട്ടുമിക്ക ഐപിഎൽ സീസണിലും ചെണ്ടയെന്ന വിളിപ്പേര് കിട്ടാറുള്ള താരമായിരുന്നു മുഹമ്മദ് സിറാജ്. എന്നാൽ ഈ സീസണിൽ താരം മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചിരുന്നു. 97 മത്സരങ്ങളിൽ നിന്നായി 100 വിക്കറ്റുകൾ നേടുന്ന 26 ആമത്തെ താരമായി മാറാൻ സിറാജിന് സാധിച്ചിരുന്നു. കളിച്ച എല്ലാ മത്സരങ്ങളിലും ബാറ്റ്‌സ്മാന്മാർ താരത്തിന് നേരെ റൺസ് നേടാൻ ബുദ്ധിമുട്ടിയിരുന്നു. എന്നാൽ ഇന്നത്തെ മത്സരത്തിൽ ലക്‌നൗ ബാറ്റ്‌സ്മാന്മാർ സിറാജിനു നേരെ സംഹാരതാണ്ഡവം നടത്തി. നാലു ഓവറിൽ വിക്കറ്റ് ഒന്നും വീഴ്ത്താതെ അദ്ദേഹം 50 റൺസ് വഴങ്ങി.

ഐപിഎലിൽ ഇന്ന് നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ലക്‌നൗ സൂപ്പർ ജയൻറ്സ് 6 വിക്കറ്റിന് വിജയിച്ചു. ഇതോടെ ഐപിഎൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്താൻ ടീമിന് സാധിച്ചു. ലക്‌നൗവിന് വേണ്ടി നിക്കോളാസ് പുരാൻ 61 റൺസും ഐഡൻ മാർക്ക്രം 58 റൺസും നേടി. ബോളിങ്ങിൽ രവി ബിഷ്‌ണോയി, ശ്രദൂൽ താക്കൂർ എന്നിവർ രണ്ട് വിക്കറ്റുകളും, ദിഗ്‌വേഷ് സിങ്, ആവേശ ഖാൻ എന്നിവർ ഓരോ വിക്കറ്റുകളും നേടി.

ഗുജറാത്തിനായി ക്യാപ്റ്റൻ 60 റൺസും, സായി സുദർശൻ 56 റൺസും നേടി മികച്ച പ്രകടനം നടത്തി. എന്നാൽ ബോളിങ്ങിൽ താരങ്ങൾ നിരാശയാണ് സമ്മാനിച്ചത്. മുഹമ്മദ് സിറാജ് വിക്കറ്റുകൾ ഒന്നും നേടാതെ 4 ഓവറിൽ 50 റൺസ് വഴങ്ങി. പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റുകളും, റഷീദ് ഖാൻ, വാഷിംഗ്‌ടൺ സുന്ദർ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും വീഴ്ത്തി.

Latest Stories

ഓപ്പറേഷൻ 'സിന്ദൂർ' ഇന്ത്യയുടെ ന്യൂ നോർമൽ; നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ മണ്ണിൽ കയറി വേട്ടയാടി, അധർമത്തിനെതിരെ പോരാടുന്നത് നമ്മുടെ പാരമ്പര്യം; പ്രധാനമന്ത്രി

INDIAN CRICKET: കോഹ്‌ലിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത നിമിഷമാണത്, എന്തൊരു മനുഷ്യനാണ് അയാള്‍, മറുപടി കണ്ട് ആ താരം പോലും വിറച്ചു, ഓര്‍ത്തെടുത്ത് ആര്‍ അശ്വിന്‍

'രാജ്യത്തിന് നേരെ ആക്രമണത്തിന് തുനിഞ്ഞാൽ മഹാവിനാശം, പാകിസ്ഥാന് സമാധാനമായി ഉറങ്ങാൻ കഴിയില്ല'; മുന്നറിയിപ്പുമായി പ്രധാനമന്ത്രി

മാരുതി മുതൽ ഹ്യുണ്ടായ് വരെ; ഉടൻ പുറത്തിറങ്ങുന്ന മുൻനിര ഹൈബ്രിഡ് എസ്‌യുവികൾ

ഓപ്പറേഷൻ സിന്ദൂരിൽ 11 പാക് സൈനികർ മരിച്ചതായി പാകിസ്താൻ സൈന്യം

രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ശബരിമല ദർശനം ഈ ആഴ്ച തന്നെ; കേരളത്തിലെ പ്രോഗ്രാം വിവരങ്ങൾ സംസ്ഥാന സർക്കാരിന് ഇന്ന് കൈമാറും

'രാജ്യത്തിന്റെ യുദ്ധരഹസ്യങ്ങള്‍ പരസ്യമാക്കരുത്; ചില കാര്യങ്ങള്‍ രഹസ്യമാക്കി തന്നെ വെയ്ക്കണം;'പാര്‍ലമെന്റ് പ്രത്യേക സമ്മേളനം വിളിക്കേണ്ട; രാഹുലിനെ തള്ളി ശരദ് പവാര്‍; ഇന്ത്യ മുന്നണിയില്‍ ഭിന്നത

തലൈവരേ നീങ്കളാ.. നാന്‍ ഒരു തടവ സൊന്നാ, നൂറ് തടവ് സൊന്ന മാതിരി; 'ജയിലര്‍ 2' സെറ്റില്‍ മുഹമ്മദ് റിയാസും

ആ പ്രമുഖ നടന്‍ ഞാനാണ്, ഇതെല്ലാം ലിസ്റ്റിന്‍ എന്ന നിര്‍മ്മാതാവിന്റെ മാര്‍ക്കറ്റിങ് തന്ത്രം: ധ്യാന്‍ ശ്രീനിവാസന്‍

'ഇരുന്നൂറോളം യുവതികളെ ബലാത്സംഗം ചെയ്തു'; പൊള്ളാച്ചി കൂട്ട ബലാത്സംഗക്കേസിൽ 9 പ്രതികള്‍ക്കും ജീവിതാവസാനം വരെ ജീവപര്യന്തം ശിക്ഷ