ഐപിഎല്ലിൽ ശ്രേയസ് അയ്യറിനെ ക്യാപ്റ്റൻ ആക്കുന്നതിൽ വൻ ആരാധക രോഷം; തഴയരുതെന്ന് കൊൽക്കത്തയോട് മുഹമ്മദ് കൈഫ്

നിലവിൽ മോശമായ ഫോമിലാണ് ഇന്ത്യൻ താരം ശ്രേയസ് അയ്യർ കളിക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരെ നടന്ന പരമ്പരയിലും, ഇപ്പോൾ നടന്ന ദുലീപ് ട്രോഫിയിലും മോശമായ ബാറ്റിംഗ് പ്രകടനമാണ് താരം നടത്തിയത്. അതിന്റെ ഫലമായി ഇപ്പോൾ നടന്ന ബംഗ്ലാദേശിനെതിരെ ഉള്ള പരമ്പരയിൽ താരത്തിന് അവസരം ലഭിച്ചിരുന്നില്ല. കൂടാതെ ടി-20 മത്സരങ്ങളിലും അദ്ദേഹത്തിനെ പുറത്താക്കിയിരുന്നു.

ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റനാണ് അദ്ദേഹം. നിലവിലെ മോശമായ ഫോമിൽ ശ്രേയസിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഒരുപാട് ആരാധകർ രംഗത്ത് എത്തിയിരിക്കുകയാണ്. എന്നാൽ അദ്ദേഹത്തെ നീക്കരുതെന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ മുഹമ്മദ് കൈഫ്.

മുഹമ്മദ് കൈഫ് പറയുന്നത് ഇങ്ങനെ:

” ഒരു ടീം ടൂർണമെന്റ് വിജയിച്ച് ട്രോഫി നേടിയാൽ, അടുത്ത തവണയും ആ താരങ്ങളെ തന്നെ ഉൾപ്പെടുത്തണം. അത് കൊണ്ട് കൊൽക്കത്ത മാക്സിമം താരങ്ങളെ ടീമിൽ നിലനിർത്താൻ ശ്രമിക്കണം. അതിനായി അവർ ആർടിഎം നിയമം താരങ്ങളിൽ ഉപയോഗിക്കണം എന്നിട്ട് ചില താരങ്ങളെ അവർ മെഗാ താരലേലത്തിൽ നിന്നും സ്വാന്തമാക്കണം”

മുഹമ്മദ് കൈഫ് തുടർന്നു:

” ശ്രേയസ് അയ്യറിനെ കുറിച്ച് പറയുകയാണെങ്കിൽ ഇപ്പോൾ അദ്ദേഹം മോശമായ പ്രകടനങ്ങൾ ആയിരിക്കും നടത്തുന്നത്. പക്ഷെ ഒരു ക്യാപ്റ്റൻ എന്ന നിലയിൽ ഒരു ടീമിനെ നയിക്കുന്നതിൽ അദ്ദേഹം കൂടുതൽ ഇമ്പ്രൂവ് ആയിട്ടുണ്ട്. ശ്രേയസ് മികച്ച ക്യാപ്റ്റൻ തന്നെയാണ്. അദ്ദേഹത്തിന് ടീമിലെ എല്ലാവരുടെയും കാര്യം ശ്രദ്ധിച്ച് ട്രോഫി ഉയർത്താൻ സാധിക്കുമെങ്കിൽ അദ്ദേഹം ഒരു മികച്ച നായകൻ തന്നെയാണ്. അത് കൊണ്ട് നായക സ്ഥാനം അയ്യെറിലേക്ക് തന്നെ നൽകണം. ടീമിൽ ആദ്യം റീറ്റെയിൻ ചെയ്യണ്ടത് അദ്ദേഹത്തെയാണ്” മുഹമ്മദ് കൈഫ് പറഞ്ഞു.

Read more