മഴയ തുടര്‍ന്ന് 14 ഓവറായി ചുരുക്കിയ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെിരെ അഞ്ച് വിക്കറ്റ് ജയവുമായി ഐപിഎലില്‍ വീണ്ടും കുതിക്കുകയാണ് പഞ്ചാബ് കിങ്‌സ്. ആര്‍സിബി ഉയര്‍ത്തിയ 96 റണ്‍സ് വിജയലക്ഷ്യം 12.1 ഓവറിലാണ് പഞ്ചാബ് മറികടന്നത്. ആദ്യ ബാറ്റിങ്ങില്‍ തുടരെ വിക്കറ്റുകള്‍ നഷ്ടമായ ആര്‍സിബിക്കായി ടിം ഡേവിഡ് (50), ക്യാപ്റ്റന്‍ രജത് പാട്ടിധാര്‍(23) തുടങ്ങിയവരാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. പഞ്ചാബിന്റെ എല്ലാ ബോളര്‍മാരും തിളങ്ങിയ മത്സരത്തില്‍ ആര്‍സിബിയെ 100 റണ്‍സിന് താഴെ പിടിച്ചുകെട്ടാന്‍ അവര്‍ക്കായി. അര്‍ഷ്ദീപ് സിങ്, മാര്‍ക്കോ യാന്‍സന്‍, ചഹല്‍, ഹര്‍പ്രീത് ബ്രാര്‍ എന്നിവരെല്ലാം രണ്ട വിക്കറ്റ് വീതം വീഴ്ത്തി. തുടര്‍ന്ന് പഞ്ചാബിനായി നേഹാല്‍ വധേരയാണ് ഫിനിഷ് നടത്തിയത്.
കൊല്‍ക്കത്തയെ ത്രില്ലിങ് മാച്ചില്‍ തോല്‍പ്പിച്ച ശേഷം തുടര്‍ച്ചയായ രണ്ടാം വിജയമാണ് ആര്‍സിബിക്കെതിരെ പഞ്ചാബ് നേടിയിരിക്കുന്നത്. മത്സരശേഷം ടൂര്‍ണമെന്റില്‍ ആദ്യമായി പ്രധാന ബോളറായ യൂസവേന്ദ്ര ചഹലിനെ കുറിച്ച് പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ മനസുതുറന്നിരുന്നു.ഐപിഎല്‍ ചരിത്രത്തിലെ എറ്റവും മികച്ച ബോളറാണ് ചഹലെന്നാണ് ശ്രേയസ് പറഞ്ഞത്. “ചഹലുമായി ഞാന്‍ വ്യക്തിപരമായി സംസാരിച്ചിരുന്നു. തിരിച്ചുവരവിനുളള കഴിവ് അദ്ദേഹത്തിനുണ്ട്. ഐപിഎലിലെ ഇതുവരെയുളള എറ്റവും മികച്ച ബോളറായിരിക്കാം അദ്ദേഹം. വിക്കറ്റിനെ ആശ്രയിച്ചിരിക്കും.
വൈവിധ്യം ജീവിതത്തിന്റെ സുഗന്ധദ്രവ്യമാണ്. എല്ലാത്തരും കളികളും അനുഭവിക്കാന്‍ ഞങ്ങള്‍ക്ക് കഴിയും. മത്സരത്തില്‍ ചിന്തിക്കാന്‍ പോലും കഴിഞ്ഞില്ല. സഹജമായ നീക്കങ്ങള്‍ നടത്തി. മാര്‍ക്കോയ്ക്ക് ബൗണ്‍സ് പുറത്തെടുക്കാന്‍ കഴിഞ്ഞു. ബാക്കിയുളള ബോളര്‍മാര്‍ അദ്ദേഹത്തെ സഹായിച്ചു. സത്യം പറഞ്ഞാല്‍, ഇതെല്ലാം വര്‍ക്ക് ആവുമെന്ന് എനിക്കറിയില്ലായിരുന്നു. ബോളര്‍മാര്‍ നന്നായി പൊരുത്തപ്പെട്ടു. ഒരു പേസറുടെ പന്തില്‍ ഒരു സിക്‌സ് പോലും നിലത്തുവീണത് ഞാന്‍ കണ്ടില്ല. നെഹാല്‍ ഇന്ന് അവന്റെ സമീപനത്തില്‍ മികച്ചതായിരുന്നു, ശ്രേയസ് അയ്യര്‍ പോസ്റ്റ് മാച്ച് പ്രസന്റേഷനിടെ കൂട്ടിച്ചേര്‍ത്തു.