ശ്രേയസ് അയ്യരുടെ പരിക്ക്; കരാറില്‍ നിന്ന് പുറത്താക്കിയ താരത്തെ തിരിച്ചുവിളിക്കാൻ ഒരുങ്ങി ബി.സി.സി.ഐ

പരിക്കിനെ തുടര്‍ന്ന് ശ്രേയസ് അയ്യര്‍ ഡബ്ല്യുടിസി ഫൈനലില്‍ നിന്ന് പുറത്തായ സാഹചര്യത്തില്‍ സെലക്ടര്‍മാര്‍ ഹനുമ വിഹാരിയെ ടീമിലേക്ക് തിരിച്ചുവിളിക്കാന്‍ ആലോചിക്കുന്നു. ഈ വര്‍ഷത്തെ സെന്‍ട്രല്‍ കരാറില്‍ നിന്ന് ഹനുമ വിഹാരിയെ ഒഴിവാക്കിയതോടെ അത് അദ്ദേഹത്തിന്റെ കരിയറിന്റെ അവസാനമായി പലരും വിലയിരുത്തിയിരുന്നു. പക്ഷേ, ഇന്ത്യന്‍ ബാറ്റിംഗ് നിര പരിക്കും മറ്റുമായി ശോഷിച്ചതിനാല്‍ സെലക്ടര്‍മാര്‍ക്ക് അദ്ദേഹത്തെ തിരിച്ചുവിളിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

ഞങ്ങള്‍ക്ക് ഒരു പ്രധാന കളിക്കാരനായിരുന്നു ശ്രേയസ്. അദ്ദേഹത്തിന്റെ പരിക്ക് വലിയ തിരിച്ചടിയാണ് എന്നതില്‍ സംശയമില്ല. ഹനുമയുടെ കാര്യം ചര്‍ച്ച ചെയ്യുന്നുണ്ട്. വളരെ പരിചയസമ്പന്നനായ കളിക്കാരനായ അദ്ദേഹം മുമ്പ് ഓസ്ട്രേലിയയ്ക്കെതിരെ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ഇംഗ്ലണ്ടില്‍ കളിച്ച് നല്ല പരിചയവും ഉണ്ട്. സെലക്ഷന്‍ മീറ്റിംഗില്‍ സെലക്ടര്‍മാര്‍ അക്കാര്യത്തില്‍ തീരുമാനമെടുക്കും- ഒരു മുതിര്‍ന്ന ബിസിസിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മെയ് ആദ്യവാരം ഡബ്ല്യുടിസി ഫൈനലിനുള്ള ടീമിനെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഹനുമ വിഹാരിക്ക് ഇന്ത്യയിലെ മത്സരങ്ങളില്‍ ഉടനീളം ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ ബര്‍മിംഗ്ഹാമിലാണ് അദ്ദേഹം അവസാനമായി ഇന്ത്യക്കായി ടെസ്റ്റ് കളിച്ചത്. മോശം പ്രകടനത്തോടെ തുടര്‍ന്ന് അദ്ദേഹത്തെ ബിസിസിഐ കേന്ദ്ര കരാറുകളില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.

ഫോം ആശങ്കാജനകമാണെങ്കിലും സൂര്യകുമാര്‍ യാദവ് തന്റെ സ്ഥാനം നിലനിര്‍ത്തുമെന്നാണ് അറിയുന്നത്. ശുഭ്മാന്‍ ഗില്‍ നിലവില്‍ ഉള്ള ഫോമില്‍ മൂന്ന് ഫോര്‍മാറ്റുകളിലും തന്റെ സ്ഥാനം ഉറപ്പിച്ചു. ഡബ്ല്യുടിസി ഫൈനല്‍ സ്‌ക്വാഡില്‍ യുവതാരം ഉറപ്പാണ്. ടീം മാനേജ്മെന്റിന് കെഎല്‍ രാഹുലിനെയും വലിയ വിശ്വാസമുണ്ട്. അതിനാല്‍, ഇംഗ്ലണ്ടിലെങ്കിലും അദ്ദേഹം തന്റെ സ്ഥാനം നിലനിര്‍ത്തും. രോഹിത് ശര്‍മ്മയ്ക്കൊപ്പം രാഹുല്‍ ഓപ്പണ്‍ ചെയ്യുമെന്നും പ്രതീക്ഷിക്കാം. അങ്ങനെ സംഭവിച്ചാല്‍ ഗില്‍ മധ്യനിരയില്‍ പരീക്ഷിക്കപ്പെട്ടേക്കും.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം