'ഗില്‍ സാറയുമായി ഡേറ്റിംഗ് നടത്തുന്നു.., പക്ഷേ അത് ഞാനല്ല': ഒടുവില്‍ പ്രതികരണം

ടീം ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ പ്രണയകഥയില്‍ പുതിയൊരു ‘സാറ’. ഈ പഞ്ചാബി യുവാവ് ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കാമുകി സാറാ ടെണ്ടുല്‍ക്കറുമായി ഡേറ്റിംഗിലാണെന്ന് കുറച്ചുകാലമായി അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതിനിടെ ബോളിവുഡ് സുന്ദരി സെയ്ഫ് അലി ഖാന്റെ മകള്‍ സാറ അലി ഖാനുമായി ഗില്‍ പ്രണയത്തിലാണെന്ന് കിംവദന്തികള്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ അക്കാര്യത്തില്‍ പ്രതികരണം നടത്തിയിരിക്കുകയാണ് സാറ അലി ഖാന്‍.

ഗില്ലുമായി താന്‍ ഡേറ്റ് ചെയ്തിട്ടില്ലെന്ന് സാറ അലി ഖാന്‍ പറഞ്ഞു. അടുത്തിടെ കോഫി വിത്ത് കരണ്‍ ഷോയില്‍ പങ്കെടുത്തപ്പോഴാണ് സാറ അലി ഖാന്‍ ഇക്കാര്യം പറഞ്ഞത്. ‘ഞാന്‍ ഗില്ലുമായി ഡേറ്റിംഗ് നടത്തിയിട്ടില്ല. ആ സാറ വേറെയാണ്..’ സാറ അലി ഖാന്‍ പറഞ്ഞു.

കഴിഞ്ഞ രണ്ട് വര്‍ഷമായി ഗില്‍ സച്ചിന്റെ മകളുമായി ഡേറ്റിംഗിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇരുവരും സോഷ്യല്‍ മീഡിയയിലെ പോസ്റ്റ് ലൈക്ക് ചെയ്യുകയും സ്വകാര്യ പാര്‍ട്ടികളില്‍ കണ്ടുമുട്ടിയപ്പോള്‍ അടുത്ത് പോകുകയും ചെയ്തതോടെ ഇരുവരും തമ്മിലുള്ള പ്രണയം യാഥാര്‍ത്ഥ്യമാണെന്ന് ചര്‍ച്ചകള്‍ നടന്നു. ഇടയ്ക്കുവെച്ച് വേര്‍പിരിഞ്ഞ ഇവര്‍ അടുത്തിടെ വീണ്ടും കണ്ടുമുട്ടിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അടുത്തിടെ ഏകദിന ലോകകപ്പിന്റെ ഭാഗമായി വാങ്കഡെ വേദിയില്‍ ശ്രീലങ്കയ്ക്കെതിരായ മത്സരത്തില്‍ സാറ ഗാലറിയില്‍ ഉണ്ടായിരുന്നു. ഗില്ലിന് സെഞ്ച്വറി നഷ്ടമായപ്പോള്‍ സാറ നിരാശയായതിന്റെ വീഡിയോകള്‍ വൈറലായതോടെ ഇവര്‍ക്കിടയില്‍ വീണ്ടും പ്രണയം പൂത്തുലഞ്ഞതായി അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. എന്നാല്‍ തങ്ങളുടെ പ്രണയത്തെയും വേര്‍പിരിയലിനെയും കുറിച്ച് ഗില്ലോ സാറയോ ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. സെയ്ഫിന്റെ മകളുടെ ഈ കമന്റുകളോടെ ഗില്‍ സ്‌നേഹിച്ച സാറയെ തിരയുകയാണ് നെറ്റിസണ്‍സ്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം