ശുഭ്മാന്‍ ഗില്ലും കാമുകിമാരും; ഗോസിപ്പുകള്‍ക്കു പിന്നിലെ യാഥാര്‍ത്ഥ്യം എന്ത്?

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി താരമായി വളര്‍ന്നു വരുന്ന കളിക്കാരനാണ് യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍. കളത്തിനകത്ത് എന്നതുപോലെ കളത്തിനു പുറത്തും ഗില്‍ സംസാരമാണ്. ഗോസിപ്പ് കോളങ്ങളില്‍ ഗില്ലിന്റെ പേര് ഇടക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറയുമായും സെയ്ഫ് അലി ഖാന്റെ മകള്‍ സാറയുമായും ഗില്‍ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ ഇതിനോടകം തന്നെ സജീവമായിരുന്നു. അതിനൊപ്പമാണ് അടുത്തിടെ നടി രശ്മി മന്ദാനയുടെ പേരും ഇടംപിടിച്ചത്.

രശ്മികയുമായി ഗില്‍ പ്രണയത്തിലാണോ?, എന്നാല്‍ ഇരുവരും തമ്മില്‍ അത്തരമൊരു ബന്ധമില്ലെന്നതാണ് വസ്തുത. ഇരുവരുടെയും പ്രണയ വാര്‍ത്തകള്‍ ഗില്ലിന്റെ അഭിമുഖത്തില്‍ നിന്നുള്ള വാക്കുകളെ വളച്ചൊടിച്ചതാണെന്ന് പറയാം. വാര്‍ത്തകള്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടതോടെ രഷ്മികയുമായി പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകളെ പൂര്‍ണ്ണമായും തള്ളി താരം തന്നെ രംഗത്തുവന്നിരുന്നു.

അഭിമുഖത്തില്‍ ചോദ്യത്തോട് പ്രതികരിക്കുക മാത്രമാണ് ചെയ്തതെന്നും അല്ലാതെ തനിക്ക് ഇതുമായി ബന്ധപ്പെട്ട് ഒന്നുമറിയില്ലെന്നും ഗില്‍ വ്യക്തമാക്കി. രശ്മികയാകട്ടെ ഇക്കാര്യം അറിഞ്ഞ ഭാവം പോലും നടിച്ചിട്ടില്ല. ഒരു പ്രതികരണവും ഇക്കാര്യത്തില്‍ നടി നടത്തിയില്ല.

സച്ചിന്റെ മകള്‍ സാറയുമായുള്ള പ്രണയ റിപ്പോര്‍ട്ടുകളെ ഗില്‍ നേരത്തെ തള്ളിയിരുന്നു. ഇത് വസ്തുതയല്ലെന്ന് പറയുമ്പോഴും രണ്ട് പേരും ഒരുമിച്ച് ഡേറ്റിംഗ് തുടരുന്നുണ്ടെന്നതാണ് സത്യം. മുംബൈയിലെ റെസ്റ്റോറന്റില്‍ വെച്ചുള്ള ചിത്രം ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത് വൈറലായി മാറിയിരുന്നു.

എന്നാല്‍ സേയ്ഫ് അലി ഖാന്റെ മകള്‍ സാറയുമായുള്ള പ്രണയ വാര്‍ത്തകളെ ഗില്‍ നിഷേധിച്ചിട്ടില്ല. പഞ്ചാബ് ഷോയില്‍ വെച്ച് പ്രണയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സാറയുമായുള്ള പ്രണയം തള്ളാതെയാണ് താരം സംസാരിച്ചത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം