ചുരുങ്ങിയ ഇന്നിങ്‌സുകൾ കൊണ്ട് വമ്പൻ നാണക്കേട്, ഇന്ത്യൻ ക്രിക്കറ്റിന്റെ ബാബർ അസം ആയി ശുഭ്മാൻ ഗിൽ; മോശം പ്രകടനത്തിന് പിന്നാലെ വമ്പൻ വിമർശനം

ഇന്ത്യ ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് മത്സരം ചെന്നൈയിൽ നടന്നുവരുന്നു. മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ നടന്ന പോരാട്ടത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്ററിങ്ങിന് വിട്ടു. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യയ 209 – 6 എന്ന നിലയിൽ നിൽക്കുകയാണ്. സൂപ്പർ താരങ്ങളായ ഗിൽ, രോഹിത് , കോഹ്‌ലി എന്നിവർ മത്സരത്തിൽ തീർത്തും നിരാശയപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.

ലണ്ടനിലെ സ്റ്റേഡിയങ്ങളിൽ സാധാരണ കാണാറുള്ള പ്രതീതിയായിരുന്നു സ്റ്റേഡിയത്തിൽ താങ്ങി നിറഞ്ഞിരുന്നത്. ഓപ്പണർ രോഹിത് തുടക്കത്തിലേ മടങ്ങിയ ശേഷം ജയ്‌സ്വാളിന് ഒപ്പം ചേർന്ന ഗിൽ തീർത്തും നിരാശപ്പെടുത്തി. റൺ ഒന്നും എടുക്കാതെയാണ് താരം മടങ്ങിയത്. അടുത്ത ഭാവി രാജാവ് എന്നൊക്കെ അറിയപ്പെട്ട ഗിൽ തീർത്തും നിരാശപെടുത്തുകയാണ്.

നല്ല ഒരു ബാറ്റിങ് ട്രാക്ക് കിട്ടിയാൽ മാത്രം നന്നായി ബാറ്റ് ചെയ്യൂ എന്ന് തെളിയിച്ചുകൊണ്ട് താരം ഒരിക്കൽക്കൂടി ദുരന്തം ആയപ്പോൾ വലിയ ഒരു നാണക്കേടിന്റെ റെക്കോഡും കൂടി താരത്തെ തേടിയെത്തി. 11 ഇന്നിങ്സിൽ നിന്ന് താരത്തിന്റെ മൂന്നാമത്തെ ഡക്ക് ആണിത്. ഇത്രയും ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യൻ താരങ്ങളിൽ ആരും മൂന്നാം നമ്പറിൽ ഇത്രയും തവണ പൂജ്യയതിന് പുറത്തായിട്ടില്ല.

“ഇന്ത്യൻ ക്രിക്കറ്റിലെ ബാബർ അസം ആണെന്ന് ശുഭ്മാൻ ഗിൽ എന്നെ ദിവസവും തെളിയിക്കുന്നു, അവൻ ടീമിൽ കളിക്കുന്നത് കനത്ത പിആർ നിക്ഷേപം കൊണ്ടാണ്, അല്ലാതെ തൻ്റെ പ്രകടനം കൊണ്ടല്ല !!” ഒരു അഭിപ്രായം ഇങ്ങനെ ആയിരുന്നു.

ഗുജറാത്ത് നായകൻ എന്ന നിലയിൽ ഈ കാലയളവിൽ പല മിന്നും പ്രകടനവും ഐപിഎലിൽ നടത്തിയിട്ടുള്ള ഗിൽ ബാറ്റിംഗ് ട്രാക്കിൽ നടത്തുന്ന പ്രകടനത്തിന്റെ നാലിലൊന്ന് ഇത്തരം പിച്ചുകളിൽ കൂടി നടത്തണം എന്ന് സാരം.

Latest Stories

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം; ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍, നടപടി ഡിജിപിയുടെ ശിപാര്‍ശയ്ക്ക് പിന്നാലെ

'കട്ടകലിപ്പിൽ റിഷഭ് പന്ത്'; ബംഗ്ലാദേശ് താരവുമായി വാക്കേറ്റം; സംഭവം ഇങ്ങനെ

പി ശശിയ്‌ക്കെതിരെ പാര്‍ട്ടിയ്ക്ക് പരാതി നല്‍കി പിവി അന്‍വര്‍; പരാതി പ്രത്യേക ദൂതന്‍ വഴി പാര്‍ട്ടി സെക്രട്ടറിയ്ക്ക്

ശത്രുക്കളുടെ തലച്ചോറിലിരുന്ന് പ്രവര്‍ത്തിക്കുന്ന ചാര സംഘടന; പേജര്‍ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ മൊസാദോ?

പുഷ്പ്പയിൽ ഫയർ ബ്രാൻഡ് ആകാൻ ഡേവിഡ് വാർണർ; സൂചന നൽകി സിനിമ പ്രവർത്തകർ

ഗോവയില്‍ നിന്ന് ഡ്രഡ്ജറെത്തി; ഷിരൂരില്‍ അര്‍ജ്ജുനായുള്ള പരിശോധന നാളെ ആരംഭിക്കും

തകർത്തടിച്ച് സഞ്ജു സാംസൺ; ദുലീപ് ട്രോഫിയിൽ വേറെ ലെവൽ പ്രകടനം; ടീമിലേക്കുള്ള രാജകീയ വരവിന് തയ്യാർ

കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം; സന്ദീപ് ഘോഷ് ഇനി ഡോക്ടര്‍ അല്ല; രജിസ്ട്രേഷന്‍ റദ്ദാക്കി പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സില്‍

ഏര്‍ണസ്റ്റ് ആന്റ് യംഗ് കമ്പനി അധികൃതര്‍ അന്നയുടെ വീട്ടിലെത്തി; പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് വാക്കുനല്‍കിയതായി മാതാപിതാക്കള്‍

'നിങ്ങൾ ഒരിക്കലും ഒറ്റക്ക് നടക്കില്ല'; ചാമ്പ്യൻസ് ലീഗ് രാത്രിയിൽ ഫലസ്തീൻ ഐക്യദാർഢ്യ സന്ദേശമുയർത്തി സെൽറ്റിക്ക് ക്ലബ്ബ് ആരാധകർ