ഗില്ലാടി..., ഹാഷിം അലയുടെ ലോക റെക്കോഡ് തകര്‍ത്ത് ശുഭ്മാന്‍ ഗില്‍

ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 2500 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോഡില്‍ ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംലയെ മറികടന്നു ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍. ഈ നാഴികക്കല്ലിലെത്താന്‍ ഗില്‍ 50 ഇന്നിംഗ്സെടുത്തു. 51 ഇന്നിംഗ്സുകളിലായിരുന്നു അലയുടെ ഈ നേട്ടം.

ഈ ലിസ്റ്റില്‍ ടോപ്പ് ഫൈവിലുള്ള ഏക ഇന്ത്യന്‍ താരവും ഗില്‍ തന്നെയാണ്. ഗില്‍, അംല എന്നിവര്‍ക്കു ശേഷം പാകിസ്ഥാന്റെ ഇമാമുള്‍ ഹഖ്, മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സ്, ഇംഗ്ലണ്ട് താരം ജോ റൂട്ട് എന്നിവരാണ് യഥാക്രമം മൂന്നും നാലും അഞ്ച്ും സ്ഥാനങ്ങളിലുള്ളത്. ഇമാം 52ഉം റിച്ചാര്‍ഡ്സ്, റൂട്ട് എന്നിവര്‍ 56 ഉം ഇന്നിംഗ്സുകളിലാണ് 2500 റണ്‍സ് തികച്ചത്.

നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ കാണികള്‍ക്ക് മുന്നില്‍ ഇംഗ്ലണ്ട് ബോളര്‍മാരെ ശിക്ഷിച്ച ഗില്‍ വെറും 95 പന്തില്‍ സെഞ്ച്വറി തികച്ചു. ഈ ഫോര്‍മാറ്റില്‍ ഗില്ലിന്റെ ഏഴാം സെഞ്ച്വറിയാണിത്. ആദ്യ മത്സരത്തില്‍ 87 റണ്‍സ് നേടിയ ഗില്‍, കട്ടക്കില്‍ 60 റണ്‍സ് നേടി. രോഹിത് ശര്‍മ്മ ഒരു റണ്ണിന് നേരത്തെ പുറത്തായതിനാല്‍ 25-കാരന് കുറച്ച് നേരത്തെ ജോലികള്‍ ചെയ്യാനുണ്ടായിരുന്നു. ഗില്ലും കോഹ്ലിയും ഇംഗ്ലണ്ട് പേസര്‍മാരില്‍ നിന്നുള്ള കൊടുങ്കാറ്റിനെ അതിജീവിച്ചു.

Read more

മത്സരത്തില്‍ 102 ബോള്‍ നേരിട്ട ഗില്‍ മൂന്ന് സിക്‌സും 14 ഫോറും സഹിതം 112 റണ്‍സെടുത്തു പുറത്തായി. ആദില്‍ റാഷിദിന്റെ ബോളില്‍ താരം ക്ലീന്‍ബൗള്‍ഡ് ആവുകയായിരുന്നു. അഹമ്മദാബാദില്‍ എപ്പോഴും ഗില്ലിന്റെ ബാറ്റിന്റെ ഗര്‍ജ്ജിച്ചിട്ടുണ്ട്. എന്നിരുന്നാലും നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ഏകദിനത്തിലെ ആദ്യ സെഞ്ച്വറിയാണ് ഗില്ലിന്റെ ഇന്നത്തേത്. ഇതോടെ ഈ ഗ്രൗണ്ടില്‍ കളിയുടെ എല്ലാ ഫോര്‍മാറ്റിലും സെഞ്ച്വറി നേടുന്ന ഏക താരമായി മാറാന്‍ താരത്തിനായി.