ഗൗതം ഗംഭീറിന്‍റെ കോച്ചിംഗ് എങ്ങനെയുണ്ട്?, വിലയിരുത്തി ശുഭ്മാൻ ഗിൽ

ശ്രീലങ്കയ്ക്കെതിരായ ഇന്ത്യയുടെ വരാനിരിക്കുന്ന മൂന്ന് മത്സര ടി20 പരമ്പരയ്ക്ക് മുന്നോടിയായി ടീമിന്റെ പുതിയ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ വ്യക്തമായ ആശയവിനിമയത്തെയും ഉദ്ദേശ്യത്തെയും പ്രശംസിച്ച് നിയുക്ത വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. ഗംഭീറിന്റെ വ്യക്തതയെയും കളി ബോധത്തെയും ഗില്‍ പ്രശംസിച്ചു. ഗംഭീറിന് കീഴില്‍ തന്റെ ആദ്യ രണ്ട് പരിശീലന സെഷനുകളുടെ വിശദാംശങ്ങള്‍ ഗില്‍ വെളിപ്പെടുത്തി.

ഞങ്ങള്‍ ഒരുമിച്ച് രണ്ട് ഹ്രസ്വ പരിശീലന സെഷനുകള്‍ മാത്രമേ നടത്തിയിട്ടുള്ളൂവെങ്കിലും, അദ്ദേഹത്തിന്റെ ഉദ്ദേശ്യവും ആശയവിനിമയവും വളരെ വ്യക്തമാണ്. ആ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഓരോ കളിക്കാരനും വിജയിക്കാന്‍ എന്താണ് വേണ്ടതെന്നതിനെക്കുറിച്ചുള്ള സൂക്ഷ്മമായ ധാരണയും അവരുടെ ലക്ഷ്യങ്ങള്‍ നേടാന്‍ അവരെ എങ്ങനെ സഹായിക്കാമെന്നതിനെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടും അദ്ദേഹം പ്രകടിപ്പിച്ചു- ഗില്‍ പറഞ്ഞു.

ഗംഭീറും പുതിയ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും അവരുടെ സമീപനത്തില്‍ യോജിച്ചുവെന്ന് ഗില്‍ വെളിപ്പെടുത്തി. ഇത് ഫീല്‍ഡിലേക്ക് വരുകയും ടീമിന് മികച്ച ഫലങ്ങള്‍ നല്‍കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രോഹിത് ശര്‍മ്മയുടെ വിരമിക്കലിനെ തുടര്‍ന്ന് മുന്‍നിര താരമായിരുന്ന ഹാര്‍ദിക് പാണ്ഡ്യയെ മാറ്റി സൂര്യകുമാര്‍ യാദവിനെ ഇന്ത്യയുടെ പുതിയ ടി20 ഐ ക്യാപ്റ്റനായി നിയമിച്ചു. ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഫിറ്റ്നസ് സംബന്ധിച്ച ആശങ്കകളാണ് സൂര്യകുമാറിലേക്ക് പോകാന്‍ ടീം മാനേജ്മെന്റിനെ പ്രേരിപ്പിച്ചത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ