Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CRICKET

വിദ്വേഷ പ്രസ്താവന; കോഹ്‌ലിക്കെതിരെ ആഞ്ഞടിച്ച് സിദ്ധാര്‍ത്ഥ്

, 3:22 pm

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ വിദ്വേഷ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ത്ഥ് രംഗത്ത്. മറ്റു രാജ്യങ്ങളിലെ ക്രിക്കറ്റ് താരങ്ങളെയാണ് നിങ്ങള്‍ക്കിഷ്ടമെങ്കില്‍ അവിടെ പോയി ജീവിക്കണമെന്ന കോഹ്‌ലിയുടെ നിലപാടിനെതിരേയാണ് സിദ്ധാര്‍ത്ഥ് രംഗത്ത്. ട്വിറ്ററിലൂടെയാണ് വിമര്‍ശനം.

കിങ് കോഹ്‌ലി എന്ന നിലയില്‍ തുടരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഭാവിയില്‍ കാര്യങ്ങള്‍ ആലോചിച്ച് ചെയ്യണമെന്ന് സിദ്ധാര്‍ത്ഥ് ഓര്‍മ്മിപ്പിക്കുന്നു. ഇതിനോടൊപ്പം രാഹുല്‍ ദ്രാവിഡിന്റെ മുമ്പുണ്ടായ പ്രസ്താവനയും സിദ്ധാര്‍ത്ഥ് സൂചിപ്പിക്കുന്നുണ്ട്. അതേസമയം ഒരു ഇന്ത്യന്‍ നായകന്റെ വായില്‍ നിന്ന് വരുന്ന എന്തു മാത്രം വിഡ്ഢിത്തം നിറഞ്ഞ വാക്കുകളാണിതെന്നും സിദ്ധാര്‍ത്ഥിന്റെ ട്വീറ്റിലുണ്ട്. സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളില്‍ ഇടപെടുകയും, അഭിപ്രായം പറയുകയും ചെയ്യുന്ന തമിഴ് യുവ നടന്‍ ആണ് സിദ്ധാര്‍ത്ഥ്

പ്രസ്താവന വിവാദമായതോടെ താരത്തെ ട്രോളുകള്‍ കൊണ്ട് മൂടുകയാണ് സോഷ്യല്‍ മീഡിയ. ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടിയ ജര്‍മ്മന്‍ താരം കെര്‍ബറിനെ പ്രശംസിച്ച ട്വീറ്റാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. ഇതിനു പുറമെ അണ്ടര്‍ 19 താരമായിരിക്കെ ഇഷ്ടതാരം ഹെര്‍ഷല്‍ ഗിബ്സാണെന്ന് പറഞ്ഞതും പ്രചരിക്കുന്നുണ്ട്. പഴയ ട്വീറ്റുകള്‍ കുത്തിപ്പൊക്കി താരത്തെ സോഷ്യല്‍ മീഡിയ ഒന്നടങ്കം ട്രോളുകള്‍ കൊണ്ട് മൂടിയിരിക്കുകയാണ്.

താന്‍ ഇംഗ്ലീഷ്, ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാരെയാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്ന് പറഞ്ഞ ക്രിക്കറ്റ് ആരാധകനോടാണ് കോഹ്‌ലി ഇന്ത്യ വിട്ടു പോകണമെന്നു നിര്‍ദ്ദേശിച്ചത്. ‘നിങ്ങള്‍ ഇന്ത്യയില്‍ ജീവിക്കണമെന്ന് ഞാന്‍ കരുതുന്നില്ല. നിങ്ങള്‍ മറ്റെവിടെയെങ്കിലും പോയി ജീവിക്കൂ. മറ്റു രാജ്യങ്ങളെ സ്നേഹിച്ച് നിങ്ങളെന്തിനാണ് ഞങ്ങളുടെ രാജ്യത്ത് ജീവിക്കുന്നത്’ ഇതായിരുന്നു കോഹ്‌ലിയുടെ വിവാദ മറുപടി.

മൊബൈല്‍ ആപ്ലിക്കേഷന്‍ ലോഞ്ച് ചെയ്തതിനു പിന്നാലെ പ്രസ്തുത ആപ്പില്‍ ആരാധകരുമായി സംവദിക്കവേ ആണ് കോഹ്‌ലി പ്രസ്തുത കാര്യം പറഞ്ഞത്.

Advertisement