സിക്‌സര്‍ സിദ്ദു.. നവജ്യോത് സിംഗ് സിദ്ദു ക്രീസില്‍ ഉണ്ടോ.. എങ്കില്‍ അത് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ആഘോഷം തന്നെ. സ്റ്റെപ് ഔട്ട് ചെയ്തുള്ള സ്‌റ്റൈലന്‍ ഷോട്ടുകള്‍ കൊണ്ടൊക്കെ ആരാധകരെ ത്രസിപ്പിക്കുമായിരുന്നു.
തന്റെ കാലത്തു അനായാസം സ്പിന്‍ ബൗളിംഗിനെ നേരിടുന്നതില്‍ സിദ്ദുവിനിത്തിരി കേമത്തരവും കൂടുതലുമായിരുന്നു.. അത് മുത്തയ്യ മുരളീധരന്‍ ആണെങ്കിലും, ഷെയ്ന്‍ വോണ്‍ ആണെങ്കിലും ആ ബാറ്റിംഗ് ചൂട് നന്നായി അറിഞ്ഞിട്ടുമുണ്ട്. ഒരിക്കല്‍ വോണ്‍ തന്നെ പറഞ്ഞിട്ടുണ്ട്, സച്ചിനെ കൂടാതെ തന്റെ ബോളിനെ മനോഹരമായി നേരിട്ടത് സിദ്ദു ആണെന്ന്.
ഓര്‍മയില്‍ ആദ്യം വരുന്ന സിദ്ധു ഇന്നുങ്ങ്‌സുകള്‍, ഇന്ത്യ ആദ്യമായി ഏകദിനത്തില്‍ 300 കടന്ന 1996ലെ ഷാര്‍ജ കപ്പില്‍ പാക്കിസ്ഥാനെതിരെ സച്ചിനുമൊത്തുള്ള 200 റണ്‍സിന് മുകളിലുള്ള കൂട്ടുകെട്ടിലൂടെ നേടിയ 101 റണ്‍സും, പാക്കിസ്ഥാനെതിരെ തന്നെ 1996 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ നേടിയ 93 റണ്‍സും ഒക്കെയാണ്..
തന്റെ ടീമിനും, ഗെയിമിനും മൂല്യം നല്‍കിയ ഒരു കംപ്ലീറ്റ് എന്‍റര്‍ടെയ്നര്‍ പ്ലെയര്‍ ആയിരുന്ന സിദ്ധു ഒരു ഹൈലി അഗ്രെസ്സിവ് പ്ലെയര്‍ കൂടി ആയിരുന്നു.. അതുകൊണ്ടായിരിക്കാം അമ്പയറെ തലക്കടിച്ചു കൊന്ന കഥയൊക്കെ ആളുകളെ വിശ്വസിക്കാന്‍ പ്രേരിപ്പിച്ചതും..
എഴുത്ത്: ഷമീല്‍ സലാഹ്
Read more
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍