'അമ്പയറെ തലക്കടിച്ചു കൊന്ന' സിദ്ദു, ഒരു ഹൈലി അഗ്രെസ്സിവ് പ്ലെയര്‍

സിക്‌സര്‍ സിദ്ദു.. നവജ്യോത്‌ സിംഗ് സിദ്ദു ക്രീസില്‍ ഉണ്ടോ.. എങ്കില്‍ അത് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ആഘോഷം തന്നെ. സ്റ്റെപ് ഔട്ട് ചെയ്തുള്ള സ്‌റ്റൈലന്‍ ഷോട്ടുകള്‍ കൊണ്ടൊക്കെ ആരാധകരെ ത്രസിപ്പിക്കുമായിരുന്നു.

തന്റെ കാലത്തു അനായാസം സ്പിന്‍ ബൗളിംഗിനെ നേരിടുന്നതില്‍ സിദ്ദുവിനിത്തിരി കേമത്തരവും കൂടുതലുമായിരുന്നു.. അത് മുത്തയ്യ മുരളീധരന്‍ ആണെങ്കിലും, ഷെയ്ന്‍ വോണ്‍ ആണെങ്കിലും ആ ബാറ്റിംഗ് ചൂട് നന്നായി അറിഞ്ഞിട്ടുമുണ്ട്. ഒരിക്കല്‍ വോണ്‍ തന്നെ പറഞ്ഞിട്ടുണ്ട്, സച്ചിനെ കൂടാതെ തന്റെ ബോളിനെ മനോഹരമായി നേരിട്ടത് സിദ്ദു ആണെന്ന്.

ഓര്‍മയില്‍ ആദ്യം വരുന്ന സിദ്ധു ഇന്നുങ്ങ്‌സുകള്‍, ഇന്ത്യ ആദ്യമായി ഏകദിനത്തില്‍ 300 കടന്ന 1996ലെ ഷാര്‍ജ കപ്പില്‍ പാക്കിസ്ഥാനെതിരെ സച്ചിനുമൊത്തുള്ള 200 റണ്‍സിന് മുകളിലുള്ള കൂട്ടുകെട്ടിലൂടെ നേടിയ 101 റണ്‍സും, പാക്കിസ്ഥാനെതിരെ തന്നെ 1996 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ നേടിയ 93 റണ്‍സും ഒക്കെയാണ്..

തന്റെ ടീമിനും, ഗെയിമിനും മൂല്യം നല്‍കിയ ഒരു കംപ്ലീറ്റ് എന്‍റര്‍ടെയ്നര്‍ പ്ലെയര്‍ ആയിരുന്ന സിദ്ധു ഒരു ഹൈലി അഗ്രെസ്സിവ് പ്ലെയര്‍ കൂടി ആയിരുന്നു.. അതുകൊണ്ടായിരിക്കാം അമ്പയറെ തലക്കടിച്ചു കൊന്ന കഥയൊക്കെ ആളുകളെ വിശ്വസിക്കാന്‍ പ്രേരിപ്പിച്ചതും..

എഴുത്ത്: ഷമീല്‍ സലാഹ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം