ബംഗ്ലദേശിനെതിരായ ഏകദിന പരമ്പരയില്‍ മികച്ച ഫോമിലുള്ള സഞ്ജു സാംസനെ രജത് പാട്ടിദാറിന് ഇന്ത്യ അവസരം കൊടുത്തതിനെ വിമര്‍ശിച്ച് ന്യൂസിലന്‍ഡ് മുന്‍ ബോളര്‍ സൈമണ്‍ ഡൗള്‍. നിങ്ങള്‍ക്ക് രജത് പാട്ടിദാറിനെ പരിഗണിക്കണമെന്ന് താത്പര്യമുണ്ടാകുമെന്നും എന്നാല്‍ അതൊന്നും സഞ്ജുവിനെ പോലെയുള്ള താരത്തെ തഴയുന്നതിനുള്ള കാരണമല്ലെന്ന് ഡൗള്‍ പറഞ്ഞു.
പരിമിതമായ അവസരങ്ങള്‍ ഉപയോഗപ്പെടുത്തി മികച്ച പ്രകടനങ്ങള്‍ കാഴ്ച വച്ചിട്ടും സഞ്ജുവിനെ തഴയുന്ന സമീപനമാണ് ടീം ഇന്ത്യയുടേത്. മികച്ച ഒരുപിടി താരങ്ങള്‍ അവസരം കാത്ത് പുറത്ത് നില്‍ക്കുമ്പോള്‍ ഇന്ത്യന്‍ ജഴ്‌സില്‍ പുതിയ ഒരു താരത്തെ പരീക്ഷിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല- ഡൗള്‍ പറഞ്ഞു.
ആദ്യമായിട്ടല്ല പാട്ടിധറിനു ടീമിലേക്കു നറുക്കുവീഴുന്നത്. നേരത്തേ ദക്ഷിണാഫ്രിക്കയ്ക്കെതിരേ നാട്ടില്‍ നടന്ന ഏകദിന പരമ്പരയിലും താരം ടീമിന്റെ ഭാഗമായിരുന്നു. പക്ഷെ പരമ്പരയിലെ ഒരു മല്‍സരം പോലും കളിപ്പിച്ചില്ല.
ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനു വേണ്ടിയും ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരമാണ് രജത് പാട്ടിധര്‍. ഇതാണ് അദ്ദേഹത്തെ ഇന്ത്യന്‍ ടീമിലെത്തിച്ചിരിക്കുന്നത്.