ഇന്ത്യയ്ക്ക് സമീപകാലത്തായി ഐസിസി കിരീടങ്ങളൊന്നും നേടാന്‍ കഴിയാത്തതിന്റെ കാരണം ചൂണ്ടിക്കാട്ടി കിവീസ് മുന്‍ താരം സൈമണ്‍ ഡൂള്‍. നിര്‍ഭയ ക്രിക്കറ്റ് കളിക്കാനാവുന്നില്ല എന്നതാണ് ഇന്ത്യന്‍ താരങ്ങളുടെ പ്രശ്‌നമെന്നും വലിയ ടൂര്‍ണമെന്റില്‍ നിര്‍ണായക സന്ദര്‍ഭങ്ങളില്‍ നിര്‍ഭയ ക്രിക്കറ്റ് കളിക്കാന്‍ കഴിയുക എന്നത് പ്രധാനമാണെന്നും ഡൂള്‍ ചൂണ്ടിക്കാട്ടി.
നിര്‍ഭയ ക്രിക്കറ്റ് കളിക്കാനാവുന്നില്ല എന്നതാണ് അവരുടെ പ്രശ്‌നം. അവരവരുടെ ശരാശരിയെക്കുറിച്ചാണ് ഇന്ത്യന്‍ താരങ്ങളുടെ ആശങ്ക മുഴുവന്‍. അതാണ് ഇന്ത്യന്‍ ബാറ്റിംഗിനെക്കുറിച്ചുള്ള പ്രധാന ആശങ്ക. നിര്‍ണായക ഘട്ടങ്ങളില്‍ നിര്‍ഭയ ക്രിക്കറ്റ് കളിക്കാനാവാത്തതിനാലാണ് ഇന്ത്യക്ക് സമീപകാലത്ത് ഐസിസി കിരീടങ്ങളൊന്നും നേടാന്‍ കഴിയാത്തത്.
ഇന്ത്യക്ക് പ്രതിഭാധനരായ ലോകത്തിലെ ഏറ്റവും മികച്ച ചില കളിക്കാരുണ്ട്. ഒരു വലിയ ടൂര്‍ണമെന്റില്‍ നിര്‍ണായക സന്ദര്‍ഭങ്ങളില്‍ നിര്‍ഭയ ക്രിക്കറ്റ് കളിക്കാന്‍ കഴിയുക എന്നത് പ്രധാനമാണ്. എന്നാല്‍ സമീപകാലത്തൊന്നും ഇന്ത്യക്കതിന് കഴിഞ്ഞിട്ടില്ല.
ക്രീസിലിറങ്ങിയ അടിച്ചു തകര്‍ക്കാന്‍ അവര്‍ പലപ്പോഴും മടിക്കുന്നു. കാരണം, അത്തരം റിസ്‌ക് എടുത്ത് പുറത്തായാല്‍ പിറ്റേന്ന് തന്നെക്കുറിച്ച് മാധ്യമങ്ങളില്‍ എന്തെഴുതും എന്നോ ടിവിയില്‍ എന്തുവരുമെന്നോ അവരെ ആശങ്കപ്പെടുത്തുന്നു. അതുമല്ലെങ്കില്‍ ടീമിലെ തന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെടുമെന്ന് അവര്‍ കരുതുന്നു- ഡൂള്‍ പറഞ്ഞു.