കൊളംബോയില്‍ കൈയടി മുഴുവന്‍ സിറാജിന്, മാന്‍ ഓഫ് ദി മാച്ച് തുക ഗ്രൗണ്ട് സ്റ്റാഫിന് നല്‍കി താരം

ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയെ 10 വിക്കറ്റിന് തകര്‍ത്ത് ചാമ്പ്യന്മാരായിരിക്കുകയാണ് ഇന്ത്യ. മത്സരത്തില്‍ മുഹമ്മദ് സിറാജിന്റെ ബോളിംഗ് പ്രകടനമാണ് ലങ്കയെ തകര്‍ത്തത്. ഒരോവറില്‍ നാല് വിക്കറ്റ് ഉള്‍പ്പെടെ 7 ഓവറില്‍ 21 റണ്‍സ് വഴങ്ങി 6 വിക്കറ്റുകളാണ് സിറാജ് പിഴുതത്. ഈ തകര്‍പ്പന്‍ പ്രകടനത്തോടെ മത്സരത്തിലെ താരമായത് സിറാജായിരുന്നു. കളിയിലെ താരമായതിന് ലഭിച്ച പണം ഗ്രൗണ്ട് സ്റ്റാഫിന് നല്‍കി വീണ്ടും കൈയടി നേടിയിരിക്കുകയാണ് സിറാജ്.

5000 യുഎസ് ഡോളറാണ് സമ്മാനത്തുകയായി സിറാജിന് ലഭിച്ചത്. അതായത് ഏകദേശം നാലേകാല്‍ ലക്ഷം രൂപ. ഇതാണ് അദ്ദേഹം കൊളംബോയിലേയും കാന്‍ഡിയിലേയും ഗ്രൗണ്ട് സ്റ്റാഫിനായി നല്‍കിയത്. ഏഷ്യാ കപ്പിലെ പല മത്സരങ്ങളും കടുത്ത മഴ ഭീഷണിയിലാണ് നടന്നത്.

പല തവണ മൈതാനം മൂടിയിട്ടും പിന്നീട് കവര്‍ മാറ്റിയുമെല്ലാം ഗ്രൗണ്ട് സ്റ്റാഫ് നന്നായി കഷ്ടപ്പെട്ടാണ് മത്സരം നടത്തിയത്. പ്രതികൂല കാലാവസ്ഥക്കിടയിലും ഏഷ്യാ കപ്പ് നടന്നതിന് കാരണം ഗ്രൗണ്ട് സ്റ്റാഫുകളുടെ കഷ്ടപ്പാടാണ്. ഫൈനല്‍ മത്സരം പോലും മഴയെ തുടര്‍ന്ന് 40 മിനിറ്റ് വൈകിയാണ് ആരംഭിച്ചത്.

കലാശപ്പോരാട്ടത്തില്‍ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ശ്രീലങ്കയെ 15.2 ഓവറില്‍ 50 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടാക്കി. മറുപടിയില്‍ ഇന്ത്യ 6.1 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ വിജയലക്ഷ്യം മറികടന്നു. സിറാജ് ആറ് വിക്കറ്റ് നേടിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ മൂന്നു വിക്കറ്റും ജസ്പ്രീത് ബുംറ ഒരു വിക്കറ്റും നേടി ലങ്കയുടെ തകര്‍ച്ച സമ്പൂര്‍ണ്ണമാക്കി.

Latest Stories

ഭര്‍ത്താവിനെ അനുസരിക്കുന്ന പാവ മാത്രമായിരുന്നു ഞാന്‍, 19-ാം വയസില്‍ ആദ്യ വിവാഹം, രണ്ടാം വിവാഹവും തകര്‍ന്നു: ശാന്തി കൃഷ്ണ

IPL 2025: ഈ സീസണിലെ എന്റെ ക്യാപ്റ്റൻസി മന്ത്രം അങ്ങനെ ആയിരിക്കും, അക്കാര്യം ആണ് എന്നെ സന്തോഷിപ്പിക്കുന്നത്: സഞ്ജു സാംസൺ

'ലഹരി ഇല്ലാതാക്കൽ അല്ല, എസ്എഫ്‌ഐയെ ഇല്ലാതാക്കലാണ് ചിലരുടെ അജണ്ട'; മന്ത്രി മുഹമ്മദ് റിയാസ്

ലവ് ജിഹാദ് പരാമർശം; പിസി ജോർജിനെതിരെ കേസെടുത്തേക്കില്ല, പൊലീസിന് നിയമപദേശം

'ചെറിയ ശിക്ഷ നൽകിയാൽ കേസെടുക്കരുത്'; അധ്യാപകർക്ക് കുട്ടികളെ ശിക്ഷിക്കാമെന്ന് ഹൈക്കോടതി

ട്രംപിന്റെ ഗാസ പദ്ധതി; പലസ്തീനികളെ ഏറ്റെടുക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനുള്ള അമേരിക്കയുടെ അഭ്യർത്ഥന നിരസിച്ച് സുഡാൻ

ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ്; സംസ്ഥാനത്ത് ഒരാഴ്ച്ചയ്ക്കിടെ പിടിച്ചെടുത്തത് 1.9 കോടിയുടെ ലഹരി വസ്തുക്കള്‍

തമിഴ് സിനിമ ഹിന്ദിയിലേക്ക് മൊഴിമാറ്റി പണം ഉണ്ടാക്കാം, പക്ഷെ ഹിന്ദിയോട് പുച്ഛം, ഇത് ഇരട്ടത്താപ്പ്: പവന്‍ കല്യാണ്‍

ബുംറ ടെസ്റ്റ് ടീം നായകൻ ആകില്ല, പകരം അയാൾ നയിക്കും; ടെസ്റ്റ് ടീം ക്യാപ്റ്റന്സിയുടെ കാര്യത്തിൽ പുതിയ റിപ്പോർട്ട് പുറത്ത്

‘കേരളത്തില്‍ ലഹരി വ്യാപനം അവസാനിപ്പിക്കണമെങ്കില്‍ എസ്എഫ്ഐ പിരിച്ചുവിടേണ്ടിവരും, മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനായില്ല’; വിമർശിച്ച് രമേശ് ചെന്നിത്തല