ഓസീസിനെ പഞ്ഞിക്കിട്ട അരങ്ങേറ്റക്കാര്‍ക്ക് സമ്മാനമായി പുതിയ ഥാര്‍; പ്രഖ്യാപനവുമായി ആനന്ദ് മഹീന്ദ്ര

ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറ്റം കുറിച്ച ഇന്ത്യന്‍ യുവതാരങ്ങള്‍ക്ക് മഹീന്ദ്രയുടെ പുതിയ ഥാര്‍ സമ്മാനമായി നല്‍കുമെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ആനന്ദ് മഹീന്ദ്ര സമ്മാനം പ്രഖ്യാപിച്ചത്.

“ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഈ നേട്ടമൊരു പ്രചോദനം തന്നെയാണ്. ഇത് എനിക്ക് വ്യക്തിപരമായും ഏറെ സന്തോഷം നല്‍കുന്നു. അതുകൊണ്ടു തന്നെ എല്ലാ അരങ്ങേറ്റക്കാര്‍ക്കും എന്റെ സ്വന്തം നിലയില്‍ മഹീന്ദ്ര ഥാര്‍ എസ്‌യുവി നല്‍കുന്നു. യുവാക്കള്‍ സ്വയം വിശ്വാസം ആര്‍ജിക്കാനാണു സമ്മാനം പ്രഖ്യാപിച്ചത്” ആനന്ദ് മഹീന്ദ്ര പറഞ്ഞു.

മുഹമ്മദ് സിറാജ്, ഷാര്‍ദൂല്‍ താക്കൂര്‍, ശുഭ്മാന്‍ ഗില്‍, ടി. നടരാജന്‍, നവ്ദീപ് സെയ്‌നി, വാഷിങ്ടണ്ട സുന്ദര്‍ എന്നിവര്‍ക്കാണു ഥാര്‍ ലഭിക്കുക. ആറ് താരങ്ങള്‍ക്കും അഭിനന്ദനം അറിയിക്കുന്നതായും ആനന്ദ് മഹീന്ദ്ര കുറിച്ചു.

ഓസ്‌ട്രേലിയന്‍ മണ്ണില്‍ പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ ടീമിന് ബി.സി.സി.ഐ അഞ്ച് കോടി രൂപ സമ്മാനത്തുക പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നാട്ടില്‍ തിരിച്ചെത്തിയ താരങ്ങള്‍ക്കു ഗംഭീര വരവേല്‍പാണു ലഭിച്ചത്. നാല് മത്സരങ്ങളടങ്ങിയ പരമ്പര 2-1 നാണ് ഇന്ത്യ സ്വന്തമാക്കിയത്.

Latest Stories

ഥാർ റോക്സിനെ തറപറ്റിക്കാൻ ടൊയോട്ടയുടെ 4x4 മിനി ഫോർച്ച്യൂണർ

നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ ആത്മഹത്യ: മരണ കാരണം തലയ്ക്കും ഇടുപ്പിനും ഇടത് തുടയ്ക്കുമേറ്റ പരിക്ക്; പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്

രോഹിത് ഗതി പിടിക്കാൻ ആ രണ്ട് കാര്യങ്ങൾ ചെയ്യണം, അടുത്ത ടെസ്റ്റിൽ തിരിച്ചുവരാൻ ചെയ്യേണ്ടത് അത് മാത്രം; സഞ്ജയ് ബംഗാർ പറയുന്നത് ഇങ്ങനെ

'അംബേദ്കറെ അപമാനിച്ച പരാമര്‍ശങ്ങള്‍ക്ക് മാപ്പ് പറഞ്ഞ് അമിത് രാജി വയ്ക്കണം'; രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്; ഇന്നും നാളെയുമായി എല്ലാ നേതാക്കളുടെ പത്രസമ്മേളനം

പൃഥ്വിരാജ് ഒരു മനുഷ്യന്‍ അല്ല റോബോട്ട് ആണ്, ജംഗിള്‍ പൊളിയാണ് ചെക്കന്‍.. സസ്‌പെന്‍സ് നശിപ്പിക്കുന്നില്ല: സുരാജ് വെഞ്ഞാറമൂട്

'വിജയരാഘവൻ വർഗീയ രാഘവൻ', വാ തുറന്നാൽ പറയുന്നത് വർഗീയത മാത്രം; വിമർശിച്ച് കെ എം ഷാജി

BGT 2024: രാഹുലിന് പിന്നാലെ ഇന്ത്യക്ക് മറ്റൊരു പരിക്ക് പേടി, ഇത്തവണ പണി കിട്ടിയത് മറ്റൊരു സൂപ്പർ താരത്തിന്; ആശങ്കയിൽ ടീം ക്യാമ്പ്

നേതാക്കാള്‍ വര്‍ഗീയ ശക്തികളോടടുക്കുന്നത് തിരിച്ചറിയാനാകുന്നില്ല; തുടർഭരണം സംഘടനാ ദൗർബല്യമുണ്ടാക്കി, സിപിഐഎം ജില്ലാ സമ്മേളനത്തിൽ വിമര്‍ശനം

എംടി വാസുദേവൻനായരുടെ ആരോ​ഗ്യ സ്ഥിതിയിൽ മാറ്റമില്ല; നേരിയ പുരോ​ഗതി

മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം; വി ഡി സതീശന്‍ അഹങ്കാരിയായ നേതാവെന്ന് വെള്ളാപ്പള്ളി നടേശന്‍