ഫ്‌ളോറിഡയില്‍ സിക്‌സര്‍ പെരുമഴ ആയിരിക്കും, ഇന്ത്യ ജയിക്കും; പ്രവചനവുമായി മുന്‍ താരം

വിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ നിര്‍ണായകമായ നാലാമങ്കം ഇന്ന് രാത്രി അമേരിക്കയിലെ ഫ്ളോറിഡയില്‍ നടക്കും. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ വിന്‍ഡീസ് ഇപ്പോള്‍ 2-1ന് മുന്നിട്ടുനില്‍ക്കുന്നതിനാല്‍ ഇന്നത്തെ മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയിച്ചേ തീരൂ. ഇന്നത്തെ മത്സരത്തില്‍ ഇന്ത്യ ജയിക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ താരം ആകാശ് ചോപ്ര.

ഇന്നത്തെ മത്സരത്തില്‍ സൂര്യയും പുരാനും ഇന്ന് 55 റണ്‍സിലേറെ അടിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. കുല്‍ദീപ് യാദവിനെതിരെ പുരാന്‍ കളിച്ച റിവേഴ്‌സ് സ്വീപ് അവിശ്വസനീയമായിരുന്നു. ഇന്നത്തെ മത്സരത്തില്‍ ഇന്ത്യന്‍ പേസര്‍മാരെക്കാള്‍ വിന്‍ഡീസ് പേസര്‍മാര്‍ മികവ് കാട്ടും.

ഫ്‌ളോറിഡ ഗ്രൗണ്ടിന് അധികം വലിപ്പമില്ലാത്തതിനാല്‍ ഇന്നത്തെ മത്സരത്തില്‍ സിക്‌സര്‍ പൂരമായിരിക്കും. രണ്ട് ടീമുകളും ചേര്‍ന്ന് 12 സിക്‌സിലേറെ നേടുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഇന്ത്യയും വിന്‍ഡീസും ആറ് സിക്‌സ് വീതം പറത്തും. ഇന്നത്തെ മത്സരത്തില്‍ ഇന്ത്യ ജയിച്ച് പരമ്പരയില്‍ ഒപ്പമെത്തും- ചോപ്ര പ്രവചിച്ചു.

കഴിഞ്ഞ മല്‍സരത്തില്‍ പുറത്തിരിക്കേണ്ടി വന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനെ ഇന്ത്യ തിരികെ വിളിച്ചേക്കും. ഇഷാന്‍ മടങ്ങിയെത്തിയാല്‍ മോശം ഫോമിലുള്ള ശുഭ്മാന്‍ ഗില്ലിനായിരിക്കും സ്ഥാനം നഷ്ടമായേക്കുക. കഴിഞ്ഞ മൂന്നു മല്‍സരങ്ങളിലും ഗില്‍ ഒറ്റയക്ക സ്‌കോറിനു പുറത്തായിരുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ