ചെറിയ ബൗണ്ടറികളും മികച്ച ബാറ്റുകളും ബോളര്‍മാരെ യന്ത്രങ്ങളാക്കി, രൂക്ഷ വിമര്‍ശനമുയര്‍ത്തി ഓസീസ് ഇതിഹാസം

സമകാലിക ക്രിക്കറ്റിലെ ബാറ്റര്‍മാരുടെ സര്‍വ്വാധിപത്യത്തിനെതിരെ തുറന്നടിച്ച് ഓസ്‌ട്രേലിയന്‍ ഇതിഹാസം ഇയാന്‍ ചാപ്പല്‍. ബാറ്റും ബോളും തമ്മിലെ സംതുലിതാവസ്ഥ നിലനിര്‍ത്താന്‍ നടപടിവേണമെന്ന് ചാപ്പല്‍ ആവശ്യപ്പെട്ടു.

ചെറിയ ബൗണ്ടറികളും കൂടുതല്‍ മികച്ച ബാറ്റുകളും ചേര്‍ന്ന പരിഹാസ്യമായ കൂട്ടുകെട്ട് പന്തേറുകാരെ വെറും ബോളിംഗ് മെഷീനുകളായി മാറ്റിയിരിക്കുന്നു. ബാറ്റും ബോളും തമ്മിലെ സംതുലനം നിലനിര്‍ത്താന്‍ ക്രിക്കറ്റ് ഭരണകര്‍ത്താക്കള്‍ നടപടി സ്വീകരിക്കണം. ക്രിക്കറ്റിലെ മൂല്യങ്ങളെ കുറിച്ച് ആരാധകരെ പഠിപ്പിക്കണം- ചാപ്പല്‍ പറഞ്ഞു.

Read more

ബാറ്ററുടെ നല്ല ഷോട്ടുകള്‍ ഗാലറിയിലേക്കു പോകുന്നതില്‍ കുഴപ്പമില്ല. എന്നാല്‍ പിഴച്ച ഷോട്ടുകള്‍ പോലും ബൗണ്ടറി കടക്കുന്നത് ബോളര്‍മാരെ അരിശം കൊള്ളിക്കും. ഓസ്‌ട്രേലിയയിലെ വലിയ ഗ്രൗണ്ടുകളില്‍ ഈ പ്രശ്‌നം കാര്യമായി തലപൊക്കുന്നില്ലെന്നും ചാപ്പല്‍ പറഞ്ഞു.