സ്മിത്ത ശരിക്കും പുറത്തായോ? വിവാദം കത്തുന്നു

ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന്റെ പുറത്താകല്‍ വിവാദത്തില്‍. ഓസ്‌ട്രേലിയ വിജത്തിലേക്ക് മുന്നേറുന്നതിനിടെയാണ് സ്മിത്ത് ദൗര്‍ഭാഗ്യകരമായി പുറച്ചായത്.

ഇംഗ്ലീഷ് പേസ് ബൗളര്‍ മാര്‍ക്ക് വുഡ് എറിഞ്ഞ 34ാം ഓവറിലാണ് സംഭവം. സ്മിത്ത് അപ്രതീക്ഷിതമായി വിക്കറ്റ് കീപ്പര്‍ ജോസ് ബട്ട്ലര്‍ക്ക് പിടികൊടുക്കുകയായിരുന്നു. ബാറ്റില്‍ തട്ടിയ പന്ത് വിക്കറ്റ് കീപ്പര്‍ കൈപ്പിടിയിലൊതുക്കി. അമ്പയര്‍ ഔട്ട് വിളിക്കുകയും ചെയ്തു.

എന്നാല്‍ പിന്നീട് ഈ പുറത്താകലില്‍ സംശയം തോന്നിയ സ്മിത്ത് തീരുമാനം മൂന്നാം അമ്പയറിന് വിട്ടു. റിപ്ലേയില്‍ പന്ത് നിലത്ത് തട്ടി എന്ന് തോന്നിക്കും വിധമാണ് കാണാന്‍ കഴിഞ്ഞത്. എന്നാല്‍ മൂന്നാം അമ്പയര്‍ ഔട്ട് വിളിക്കുകയായിരുന്നു. ആ കാഴ്ച്ച കാണാം.

മത്സരത്തില്‍ 16 റണ്‍സിന് ഇംഗ്ലണ്ട് ജയിച്ചത്. ഇതോടെ ഓസ്ട്രേലിയക്ക് പരമ്പരയും നഷ്ടമായി.