സ്മിത്തിന്റെ പരിക്ക്; കണ്‍കഷന്‍ ടെസ്റ്റ് കഴിഞ്ഞു

പരിശീലനത്തിനിടെ തലയ്ക്ക് പന്ത് കൊണ്ടതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത് രണ്ടാം കണ്‍കഷന്‍ ടെസ്റ്റും പാസായി. ഇതോടെ ഇംഗ്ലണ്ടിനെതിരായ ബാക്കി മത്സരങ്ങളില്‍ സ്മിത്തിന് കളിക്കാം. പരിക്കിനെ തുടര്‍ന്ന് ആദ്യ ഏകദിനത്തില്‍ നിന്ന് സ്മിത്ത് വിട്ടുനിന്നിരുന്നു.

ഇംഗ്ലണ്ടിനെതിയ ആദ്യ ഏകദിനത്തിനു മുമ്പുള്ള പരിശീലനത്തിനിടെ ഓസ്ട്രേലിയന്‍ കോച്ചിംഗ് സ്റ്റാഫിലെ ഒരാള്‍ എറിഞ്ഞ പന്ത് നെറ്റ്സില്‍ വെച്ച് സ്മിത്തിന്റെ തലയില്‍ തട്ടുകയായിരുന്നു. ഇതോടെ മുന്‍കരുതല്‍ നടപടിയെന്ന നിലയ്ക്ക് സ്മിത്തിനെ ആദ്യ ഏകദിനത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ടീം മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു.

Steve Smith - Steve Smith Photos - England v Australia - ICC Cricket World Cup 2019 - Zimbio

ഒന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയ 19 റണ്‍സിന് വിജയിച്ചിരുന്നു. ആദ്യം ബാറ്റുചെയ്ത ഓസ്‌ട്രേലിയ ഉയര്‍ത്തിയ 294 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിന് 275 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

വിജയത്തോടെ മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ ഓസ്‌ട്രേലിയ 1-0ന് മുന്നിലെത്തി. അടുത്ത ഏകദിനം ഇന്ന് നടക്കും.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?