ഇപ്പോൾ നടക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഇന്ത്യൻ താരങ്ങൾ തമ്മിൽ വാക്ക് തർക്കം. ഉത്തർ പ്രദേശ് താരമായ നിതീഷ് റാണയും, ഡൽഹി ക്യാപ്റ്റൻ ആയുഷ് ബദോനിയും തമ്മിലാണ് വാക്കേറ്റം ഉണ്ടായത്. ഒടുവിൽ അമ്പയർ ഇടപെട്ടാണ് താരങ്ങളെ ഉടൻ തന്നെ മാറ്റിയത്. നിതീഷ് റാണയുടെ പന്തിൽ സിംഗിൾ നേടി നോൺ സ്ട്രൈക്കിങ് എൻഡിലേക്ക് ആയുഷ് ബദോനി ഓടിയെത്തിയപ്പോഴാണ് താരങ്ങൾ തമ്മിൽ തകർക്കം ഉണ്ടായത്.
ടൂർണമെന്റിൽ ഉത്തർ പ്രദേശിനെ 19 റൺസിന് പരാജയപ്പെടുത്തി രാജകീമായി തന്നെ ഡൽഹി സെമി ഫൈനലിലേക്ക് പ്രവേശിച്ചു. ടോസ് നേടി ഉത്തർ പ്രദേശ് ഡൽഹിയെ ബാറ്റിംഗിന് അയച്ചു. ടീമിന് വേണ്ടി അനുജ് റാവത്ത് 33 പന്തിൽ ഏഴ് ഫോറും അഞ്ച് സിക്സും സഹിതം 73 റൺസ് നേടി തകർപ്പൻ പ്രകടനം കാഴ്ച വെച്ചു.
കൂടാതെ പ്രിയാൻഷ് ആര്യ 44, യാഷ് ദൾ 42, ആയുഷ് ബദോനി 25 എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചു. അതിലൂടെ 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 193 റൺസെന്ന സ്കോർ ഡൽഹി ഉയർത്തി. മറുപടി ബാറ്റിംഗിൽ ഉത്തർ പ്രദേശിനായി 54 റൺസെടുത്ത പ്രിയം ഗാർഗിനാണ് തിളങ്ങാൻ കഴിഞ്ഞത്. സമീർ റിസ്‍വി 26 റൺസും ക്യാപ്റ്റൻ ഭുവനേശ്വർ കുമാർ 20 റൺസും നേടി.
ഇതോടെ ഉത്തർ പ്രദേശ് 20 ഓവറിൽ 174 റൺസ് നേടി ഓൾ ഔട്ട് ആയി. ഡൽഹിയെ കൂടാതെ മുംബൈ, മധ്യപ്രദേശ്, ബറോഡ എന്നി ടീമുകളും സെമി ഫൈനലിലേക്ക് പ്രവേശിച്ചിട്ടുണ്ട്.