T20 WORLDCUP 2024: അങ്ങനെ ഐസിസി നിയമങ്ങൾ ലംഘിച്ച് നീ ഹീറോ ആകേണ്ട, സൂപ്പർ ബോളർക്ക് കിട്ടിയത് വമ്പൻ പണി

ജൂൺ 16-ന് കിംഗ്‌സ്‌ടൗണിലെ സെൻ്റ് വിൻസെൻ്റ് ആൻഡ് ഗ്രനേഡൈൻസിലെ അർണോസ് വെയ്ൽ ഗ്രൗണ്ടിൽ നടന്ന ഐസിസി ലോകകപ്പ് ഗ്രൂപ്പ് ഡി മത്സരത്തിനിടെ നേപ്പാൾ ക്യാപ്റ്റൻ രോഹിത് പൗഡലുമായി കളിക്കളത്തിൽ ഏറ്റുമുട്ടിയതിന് ബംഗ്ലാദേശ് പേസർ തൻസിം ഹസൻ സാക്കിബിനെതിരെ ഐസിസി നടപടി സ്വീകരിച്ചു. ഐസിസി പെരുമാറ്റച്ചട്ടത്തിൻ്റെ ലെവൽ 1 ലംഘിച്ചതിന് കുറ്റക്കാരനും മാച്ച് ഫീസിൻ്റെ 15 ശതമാനം പിഴയും ചുമത്തി. കൂടാതെ, സാകിബിൻ്റെ അച്ചടക്ക റെക്കോർഡിൽ ഒരു ഡിമെറിറ്റ് പോയിൻ്റ് ചേർത്തു. അത് അവൻ്റെ ആദ്യത്തെ കുറ്റമായിരുന്നു. രോഹിതിനെ അനാവശ്യമായി പ്രകോകിപ്പിച്ചത് ആയിരുന്നു ഐസിസി താരം ചെയ്ത കുറ്റം.

24 മാസ കാലയളവിൽ ഒരു കളിക്കാരൻ നാലോ അതിലധികമോ ഡീമെറിറ്റ് പോയിൻ്റുകൾ കിട്ടുക ആണെങ്കിൽ, ആ പോയിൻ്റുകൾ സസ്പെൻഷൻ പോയിൻ്റുകളായി പരിവർത്തനം ചെയ്യപ്പെടും. അതിൻ്റെ ഫലമായി താരത്തെ മത്സരങ്ങളിൽ നിന്ന് വിലക്കും. പ്രത്യേകമായി, രണ്ട് സസ്പെൻഷൻ പോയിൻ്റുകൾ ഒരു കളിക്കാരനെ ഒരു ടെസ്റ്റ് മത്സരത്തിൽ നിന്നോ രണ്ട് ഏകദിനങ്ങളിൽ നിന്നോ രണ്ട് ടി20യിൽ നിന്നോ വിലക്കുന്നതിലേക്ക് നയിക്കുന്നു – ഏതാണ് ആദ്യം വരുന്നത് അതായിരിക്കും നോക്കുക. ലെവൽ 1 ലംഘനങ്ങൾക്ക്, ഒരു ഔദ്യോഗിക ശാസന മുതൽ കളിക്കാരൻ്റെ മാച്ച് ഫീസിൻ്റെ 50% വരെ പിഴയും ഒന്നോ രണ്ടോ ഡീമെറിറ്റ് പോയിൻ്റുകളും വരെ പിഴ ചുമത്തുന്നു.

‘അന്താരാഷ്ട്ര മത്സരത്തിനിടെ കളിക്കാർ, സപ്പോർട്ട് സ്റ്റാഫ്, അമ്പയർ, മാച്ച് ഒഫീഷ്യൽസ്, കാണികൾ ഉൾപ്പെടെ മറ്റേതെങ്കിലും വ്യക്തികൾ എന്നിവരുടെ ദേഹത്ത് അനാവശ്യമായി സ്പർശിക്കുന്നത് ഉൾപ്പടെ തെറ്റാണ്.” ഇങ്ങനെ ആണ് എഴുതപ്പെട്ടിരിക്കുന്നത്.

നേപ്പാളിൻ്റെ മൂന്നാം ഓവറിൻ്റെ അവസാനത്തിലായിരുന്നു സംഭവം. ഒരു പന്ത് നൽകിയതിന് എറിഞ്ഞതിന് ശേഷം ബംഗ്ലാദേശിൻ്റെ തൻസിം ആക്രമണോത്സുകമായി നേപ്പാളിൻ്റെ ബാറ്റർ രോഹിത് പൗഡലിനെ സമീപിച്ചു. “എന്താണ് സംഭവിച്ചത്?” എന്ന് തൻസിം ആവർത്തിച്ച് ചോദിച്ചുകൊണ്ടിരുന്നു. ഇരുവരും ചൂടേറിയ സംഭാഷണത്തിൽ ഏർപ്പെട്ടു. തൻസിം പൌഡലിനു നേരെ ചാർജ്ജ് ചെയ്തു. വാക്ക് തർക്കം പിന്നീട് ദേഹത്ത് സ്പർശിക്കുന്നതിലേക്കും കൈയാങ്കളിയേക്കും പോകുക ആയിരുന്നു.

അതേസമയം തൻസിം ഈ ലോകകപ്പിൽ നടത്തിയ അതിഗംഭീരം പ്രകടനമാണ് അവരെ സൂപ്പർ 8 ൽ എത്തിച്ചത്.

Latest Stories

നിജ്ജറുടെ വധത്തില്‍ ഇന്ത്യയ്ക്കെതിരേ തെളിവുകളില്ല; വിവരം അറിഞ്ഞത് കഴിഞ്ഞ ദിവസം നടത്തിയ അന്വേഷണത്തില്‍; ആരോപണങ്ങളില്‍ മലക്കം മറിഞ്ഞ് കനേഡിയന്‍ പ്രധാനമന്ത്രി

വിവാദങ്ങൾക്ക് അവസാനം; കങ്കണയുടെ 'എമർജൻസി'ക്ക് സെൻസർ സർട്ടിഫിക്കറ്റ്

ദിവ്യശാസനയില്‍ ഒരു ആത്മഹത്യ

'ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെടുന്നത് കുട്ടി കണ്ടാൽ പോക്‌സോ കുറ്റം'; ഉത്തരവുമായി ഹൈക്കോടതി

'ഞാന്‍ എത്ര കാലമായി മമ്മൂക്കയോട് ഈ കാര്യം പറയുന്നുണ്ട്..., കേള്‍ക്കണ്ടേ'; കേന്ദ്രമന്ത്രിയാകാന്‍ മമ്മൂട്ടിയെ ക്ഷണിച്ച സൂരേഷ് ഗോപി

ബലാത്സംഗ ആരോപണത്തിൽ അകപ്പെട്ട് കിലിയൻ എംബപ്പേ; പിന്തുണയുമായി റയൽ മാഡ്രിഡ് താരങ്ങൾ

അവന്റെ കാര്യത്തിൽ ഒരു റിസ്‌ക്കിനും ഞങ്ങൾ തയാറല്ല, അദ്ദേഹത്തിനും പേടിയുണ്ട്; കടുപ്പമേറിയ തീരുമാനത്തിന് പിന്നിലെ കാരണം പറഞ്ഞ് രോഹിത് ശർമ്മ

'എന്‍ഒസി വൈകിപ്പിച്ചിട്ടില്ല, ഫയൽ തീർപ്പാക്കിയത് ഒൻപത് ദിവസം കൊണ്ട്'; നവീൻ ബാബുവിന് വീഴ്ചയുണ്ടായില്ലെന്ന് കളക്ടറുടെ റിപ്പോർട്ട്

നിയമപരമായി വിവാഹിതയാകാത്ത ഞാന്‍ എങ്ങനെയാണു വിവാഹമോചനം നേടുക?: വിമര്‍ശകരോട് ദിവ്യ പിള്ള

"ലാമിനെ വിലയ്ക്ക് വാങ്ങാനുള്ള പണം അവരുടെ കൈയിൽ ഇല്ല, അത്രയും മൂല്യമുള്ളവനാണ് അദ്ദേഹം"; ബാഴ്‌സ പ്രസിഡൻ്റ് അഭിപ്രായപ്പെടുന്നത് ഇങ്ങനെ