അങ്ങനെ ഒരു കോമാളിയായി മാറാൻ ഞാൻ ഉദ്ദേശിക്കുന്നില്ല, മറ്റ് ചിലരെ പോലെയല്ല എന്റെ രീതി; വമ്പൻ വെളിപ്പെടുത്തലുമായി ഇന്ത്യൻ സൂപ്പർതാരം

ക്രിക്കറ്റിൽ കളിയുടെ ഏത് ഫോർമാറ്റിലും എതിരാളികളെ തകർത്തെറിഞ്ഞതിന് ശേഷം മാനസികമായി അവർക്ക് എതിരെ ഒരു ആധിപത്യം നേടിയതിന് ശേഷമോ അമിതമായി ആഘോഷം നടത്തുന്ന കാഴ്ച്ച നമ്മൾ പല തവണ കണ്ടിട്ടുള്ളതാണ്. വിരാട് കോഹ്‌ലി ഇത്തരം ആഘോഷങ്ങൾ നടത്തി പല തവണ വാർത്തകളിൽ നിറഞ്ഞ് നിന്നിട്ടുള്ള ആളാണ്. ഓസ്‌ട്രേലിയൻ സൂപ്പർ താരം മിച്ചൽ സ്റ്റാർക്കിനും ഒരു ബാറ്ററെ പുറത്താക്കിയ ശേഷം അമിതമായി ആഘോഷം നടത്തുന്ന രീതിയുണ്ട്. എന്നിരുന്നാലും, ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ സൂപ്പർ താരങ്ങളിൽ അൽപ്പം വ്യത്യസ്തനാണ്. വിക്കറ്റുകൾ പോലും അമിതമായി ആഘോഷിക്കുന്ന ശീലം താരത്തിനില്ല. സ്ലെഡ്ജിങ് പോലും ബുംറ അമിതമായി ചെയ്ത് അങ്ങനെ നമ്മൾ കാണാറുമില്ല.

നിലവിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ താരം ഇത്തരം ആഘോഷങ്ങൾ നടത്താൻ അങ്ങനെ ഇഷ്ടപെടുന്ന ഒരു ആൾ അല്ല. തനിക്ക് നേരെ സ്ലെഡ്ജിനുമായി വരുന്ന താരത്തെയോ അല്ലെങ്കിൽ തന്റെ ഒരു മോശം പന്തിനെ ആക്രമിക്കുന്ന ഒരു ബാറ്ററെയോ ബുംറ നേടുന്ന വഴികൾ വ്യത്യസ്തമാണ്. താൻ അമിത ആഘോഷങ്ങൾക്ക് എതിരാണ് എന്നാണ് താരം അറിയിച്ചിരിക്കുന്നത്.

“ഞങ്ങളുടെ ടീമിൽ കുറച്ച് ആക്രമണാത്മക ഇഷ്ടപെടുന്ന കളിക്കാർ ഉണ്ട്, അത് അവരുടെ ഇഷ്ടമാണ്. എന്നിരുന്നാലും, എനിക്ക് അനുയോജ്യമല്ലാത്തതിനാൽ എനിക്ക് അവരെപ്പോലെ ആകാൻ കഴിയില്ല. മറ്റൊരാളെ പകർത്തുന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല. എന്റെ പന്തിൽ ഒരു ബാറ്റർ എന്നെ തല്ലിയാൽ അവരോടുള്ള ദേഷ്യം ഞാൻ കാണിക്കാറില്ല. ലോകത്തെ കാണിക്കാതെയാണ് എന്റെ മനസ്സിൽ കണക്കുകൾ ഞാൻ കൂട്ടുന്നത്.”

അദ്ദേഹം തുടർന്ന് പറഞ്ഞത് ഇങ്ങനെ

“എൻ്റെ മനസ്സിൽ മത്സരബുദ്ധി എപ്പോഴും ഉണ്ട്. ചെറുപ്പത്തിൽ ഞാൻ ദേഷ്യപ്പെടുകയും ബൗൺസറുകൾ എറിയുകയും ചെയ്യുമായിരുന്നു. എന്നാൽ ഇതൊന്നും എനിക്ക് അനുകൂലമായി പ്രവർത്തിച്ചില്ല. ദേഷ്യമൊന്നും പ്രകടിപ്പിക്കാതെ മുഖം കൊണ്ട് മാത്രം നമ്മുടെ മനസിലൂടെ കടന്നുപോകുന്ന കാര്യങ്ങൾ പ്രകടിപ്പിക്കാൻ പറ്റുന്ന ബോളർമാർ ഉണ്ട്.”

“എൻ്റെ ഡെലിവറികൾ എല്ലാ സംസാരവും നടത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ആക്രമണോത്സുകമായി ആഘോഷിക്കുകയോ ബാറ്ററുമായി വാക്കാലുള്ള വഴക്കിലൂടെയോ ഒരു കോമാളിയാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല, ”അദ്ദേഹം ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

Latest Stories

'വിരാട് കോലിക്കും രോഹിത്ത് ശർമയ്ക്കും എട്ടിന്റെ പണി കിട്ടാൻ സാധ്യത'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ താരം

വയനാട്ടിലെ ദുരന്തത്തിൽ ദുരിതാശ്വാസ നിധിയിലെ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമെന്ന് മുഖ്യമന്ത്രി; സർക്കാരിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഗൂഢമായ ആസൂത്രണം

'നിപ ബാധിച്ച മരിച്ചയാളുടെ റൂട്ട് മാപ് പുറത്തിറക്കി ആരോഗ്യ വകുപ്'; സമ്പർക്കമുളള സ്ഥലങ്ങൾ ഇവ

'ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

പ്രണയ ചിത്രവുമായി ബിജു മേനോനും, മേതിൽ ദേവികയും; “കഥ ഇന്നുവരെ” ടീസർ പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തിയേറ്ററുകളിലേക്ക്

കേജ്‌രിവാളിന്റെ തീരുമാനം അംഗീകരിച്ച് എ എ പി; രാജി നാളെ, പകരം ആര്?

'രാജാവിന്റെ വരവ് രാജകീയമായിട്ട് തന്നെ'; 47 ആം കിരീടം സ്വന്തമാക്കാൻ ഒരുങ്ങി ലയണൽ മെസി

സഞ്ജു സാംസൺ അടുത്ത മാർച്ച് വരെ ഇന്ത്യൻ ടീമിൽ കാണില്ല; വീണ്ടും തഴഞ്ഞ് ബിസിസിഐ

'വിരട്ടൽ സിപിഐഎമ്മിൽ മതി, ഇങ്ങോട്ട് വേണ്ട'; പി വി അൻവർ വെറും കടലാസ് പുലി, രൂക്ഷ വിമർശനവുമായി മുഹമ്മദ് ഷിയാസ്

സെമിയിൽ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യൻ ഹോക്കി ടീം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ