അപ്പോൾ ഈ സീസണിലും ഉടക്ക് ആണോ? മുംബൈയോട് സൂര്യകുമാർ യാദവ് ആവശ്യപ്പെട്ടത് വമ്പൻ ഡിമാൻഡ്; ടീമിന്റെ തീരുമാനം ഇങ്ങനെ

ഇന്ത്യൻ പ്രീമിയർ ലീഗ് 2025-ൽ മുംബൈ ഇന്ത്യൻസ് തങ്ങളുടെ നിലനിർത്തൽ പട്ടിക പുറത്തുവിട്ടിരുന്നു. ഹാർദിക് പാണ്ഡ്യ, രോഹിത് ശർമ്മ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ, തിലക് വർമ്മ എന്നിവർ റീടെൻഷൻ ലിസ്റ്റിലൂടെ ഇടം കണ്ടെത്തിയപ്പോൾ ഇവർ എല്ലാവരും 18-ാം സീസണിൽ ഫ്രാഞ്ചൈസിയെ പ്രതിനിധീകരിക്കും. 18 കോടി രൂപ പ്രതിഫലവുമായി ബുംറയാണ് ഏറ്റവും കൂടുതൽ തുക കൈപ്പറ്റിയ മുംബൈ താരം.

മുംബൈ ഇന്ത്യൻസ് താരങ്ങളോട് തന്നെ തങ്ങളുടെ ഭാവി തീരുമാനിക്കാൻ ആവശ്യപ്പെടുക ആയിരുന്നു. എന്നാൽ ടീമിനെ നയിക്കണം എന്നുള്ള ആഗ്രഹം സൂര്യകുമാർ യാദവ് ടീം മാനേജ്മെന്റിനോട് ആവശ്യപ്പെടുക ആയിരുന്നു. മുംബൈ നായകൻ ആകാനുള്ള ആഗ്രഹം സൂര്യകുമാർ പ്രകടിപ്പിച്ചെങ്കിലും അങ്ങനെയുള്ള ആഗ്രഹങ്ങൾ ഒന്നും വേണ്ടെന്നുള്ള നിലപാടാണ് മുംബൈ മാനേജ്മെന്റ് അറിയിച്ചത്. എന്തായാലും നീണ്ട ചർച്ചകൾക്ക് ഒടുവിൽ ഹാർദിക്കിന് കീഴിൽ കളിക്കാൻ സൂര്യകുമാർ സമ്മതിക്കുക ആയിരുന്നു.

ഐപിഎൽ 2023ൽ ഒരു മത്സരത്തിനിടെ രോഹിത് ശർമ്മയ്ക്ക് പരിക്കേറ്റപ്പോൾ സൂര്യകുമാർ എംഐയെ നയിക്കുകയും ചെയ്തിരുന്നു. ഐപിഎൽ 2024 ആരംഭിക്കുന്നതിന് മുമ്പ് രോഹിതിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പുറത്താക്കുകയും പകരം ഹാർദിക് പാണ്ഡ്യയെ നായകനാക്കുകയും ചെയ്തു. എന്നിരുന്നാലും, കഴിഞ്ഞ സീസണിൽ മുംബൈ അവസാന സ്ഥാനത്താണ് പോരാട്ടം അവസാനിപ്പിച്ചത്.

2024ലെ ഐസിസി ടി20 ലോകകപ്പിന് തൊട്ടുപിന്നാലെ രോഹിത് വിരമിച്ചതിന് ശേഷം സൂര്യകുമാറിനെയാണ് ഇന്ത്യ നായകന്റെ ബാൻഡ് ഏൽപ്പിച്ചത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ