Ipl

അപ്പോൾ ഇതായിരുന്നു വിജയകാരണം, സീസണിലെ നേട്ടത്തിന്റെ കാര്യം വെളിപ്പെടുത്തി ഗാവസ്‌കർ

ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് ടൈറ്റൻസ് ഈ പ്രീമിയർ ലീഗ് സീസണിലെ തന്നെ ഏറ്റവും മികച്ച ടീമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഇന്ന് നടക്കുന്ന മത്സരത്തിൽ ലക്നൗവിനെ നേരിടാനിറങ്ങുന്ന ഗുജറാത്തിന് ഒറ്റ ലക്ഷ്യമേ ഒള്ളു. പ്ലേ ഓഫിൽ ആദ്യ സ്ഥാനക്കാരായിട്ട് പ്രവേശനം. ഇപ്പോൾ ഇതാ ഗുജറാത്തിന്റെ ഈ സീസണിലെ മികവിന് കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സുനിൽ ഗാവസ്‌കർ.

“വലിയ സ്വാതന്ത്ര്യത്തോടെയാണ് ഗുജറാത്ത് കളിക്കുന്നത്, അവർ നിർഭയരാണ് (സമീപനത്തിൽ). അവർ മറ്റൊന്നിനെക്കുറിച്ചും വ്യാകുലപ്പെടാറില്ല. അതുകൊണ്ടാണ് അവർ വിജയിക്കുന്നത്.

“തീർച്ചയായും, എല്ലാ കളിയും ജയിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു, പക്ഷേ ഒരു തോൽവിക്ക് അത് ലോകത്തിന്റെ അവസാനമാണെന്ന് അർത്ഥമാക്കുന്നില്ല, ഗുജറാത്തിന് അതൊന്നും വിഷയമല്ല.. അവർ ആസ്വദിച്ച് കളിക്കുന്നു, അതാണ് അവരുടെ മികവിന്റെ പോസിറ്റീവ്.”

ലഖ്‌നൗവിനെതിരായ മത്സരം വിജയിച്ച് പ്ലേഓഫിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി മാറാൻ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് ടൈറ്റൻസ് മാറുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് പറഞ്ഞു.

“ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് വിജയിക്കാൻ പോകുന്നു, യോഗ്യത നേടുന്ന ആദ്യ ടീമായി അവർ മാറും. ഹാർദിക് പാണ്ഡ്യ നയിക്കുന്ന ടീം വളരെ ശക്തമാണ്. റാഷിദ് ഖാൻ മികച്ച ഫോമിലാണ്, കോച്ച് ആശിഷ് നെഹ്‌റ അവർക്ക് ശരിയായ തുക നൽകുന്നു. ആത്മവിശ്വാസം, ഈ ടീമിനെ തോൽപ്പിക്കുക പ്രയാസമാണ്,” ഹർഭജൻ പറഞ്ഞു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ