ഓസ്‌ട്രേലിയൻ ഓപ്പണിംഗ് ബാറ്റർ ഡേവിഡ് വാർണർ തൻ്റെ സ്‌ട്രൈക്ക് റേറ്റ് വിമർശകർക്ക് തിരിച്ചടി നൽകി എന്തിനാണ് തന്നെ മാത്രം ടാർഗെറ്റുചെയ്യുന്നതെന്ന് ചോദ്യം ചെയ്തു രംഗത്ത് വന്നിരിക്കുകയാണ് . 2024-ലെ ടി20 ലോകകപ്പിൻ്റെ ഓസ്‌ട്രേലിയയുടെ ഉദ്ഘാടന മത്സരത്തിൽ വാർണർ ഒമാനെതിരെ നിർണായകമായ അർധസെഞ്ച്വറി (56) നേടിയെങ്കിലും, 51 പന്തുകൾ അദ്ദേഹം അതിനായിട്ട് എടുത്തിരുന്നു. എന്തായാലും താരത്തിന്റെ ഇന്നിങ്‌സാണ് 164 എന്ന വിജയ സ്‌കോറിലെത്തിച്ചത്.
ശനിയാഴ്ച ഇംഗ്ലണ്ടിനെ നേരിടുന്നതിന് മുന്നോടിയായി മാധ്യമപ്രവർത്തകരോട് സംസാരിച്ച വെറ്ററൻ ബാറ്റർ, താൻ റൺസ് നേടുന്ന ജോലിയിൽ ഏർപ്പെടുന്നുവെന്നും ആരോടും ഉത്തരം പറയേണ്ടതില്ലെന്നും പ്രസ്താവിച്ചു. Cricket.com.au ഉദ്ധരിച്ച പ്രകാരം അദ്ദേഹം പറഞ്ഞു:
“ഞാൻ എനിക്ക് ഇന്ധനം നൽകുന്നില്ല. എന്തിനാണ് ഇങ്ങനെ എല്ലാവരും പറയുന്നത് എന്നതാണ് ചിന്തിക്കുന്നത്. എന്തുകൊണ്ടാണ് ഇത് എപ്പോഴും എന്നെക്കുറിച്ച് എന്ന് എനിക്ക് മനസ്സിലാകുന്നില്ല, ടീമിൽ 11 കളിക്കാർ ഉണ്ട്, എനിക്ക് അത് മനസിലാകുന്നില്ല. എന്തുകൊണ്ടാണ് എല്ലാവരും എന്നെ തന്നെ ടാർഗറ്റ് ചെയ്യുന്നത് എന്നത് മനസിലാകുന്നില്ല.”
Read more
104 മത്സരങ്ങളിൽ നിന്ന് 3,155 റൺസ് നേടിയ താരം 141.92, ശരാശരി 33.92 എന്നിവയുമായി ടി20യിൽ ഓസ്‌ട്രേലിയയ്‌ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ്.