“എനിക്കൊരു വലിയ ലക്ഷ്യമുണ്ട്. ചിലപ്പോൾ നിങ്ങൾ വിശ്വസിക്കണമെന്നില്ല. അതിനായി ഞാൻ കഠിനാധ്വാനം ചെയ്തു കൊണ്ടേയിരിക്കുന്നുണ്ട്. രാജ്യത്തിനായി എന്തെങ്കിലും ചെയ്യുക എന്നതാണ് എന്‍റെ ഏറ്റവും വലിയ ആഗ്രഹം. ഇന്ത്യൻ ടീമിൽ ഇടം നേടാൻ കഴിയുമെന്നാണ് ഉറച്ച വിശ്വാസം” ദിനേശ് കാർത്തിക്ക് മാൻ ഓഫ് ദി മാച്ച് അവാർഡ് നേടിയശേഷം ഈ സീസണിലെ ഒരു മത്സരശേഷം പറഞ്ഞ വാക്കുകളാണിത്. തന്റെ കാലം അവസാനിച്ചു എന്ന് പറഞ്ഞവർക്കുള്ള മറുപടിയായിരുന്നു ദിനേശ് കാർത്തിക്ക് സീസണിലെ ഓരോ മത്സരങ്ങളും കഴിഞ്ഞ് കൊടുത്തത് എന്ന് നിസംശയം പറയാം.
തന്റെ കാലം അവസാനിച്ചു എന്ന് പറഞ്ഞ ഹേറ്റേഴ്സിന്റെ മുന്നിൽ ഒന്നും അവസാനിച്ചിട്ടില്ല എല്ലാം തുടങ്ങിയിട്ടേ ഉള്ളു എന്ന് പറയുന്ന ഇന്നിങ്‌സുകളാണ് താരം കളിക്കുന്നത്. 14 ഇന്നിങ്‌സുകളില്‍ അഞ്ചിലും നോട്ടൗട്ടായി നിന്ന കാര്‍ത്തിക് 287 റണ്‍സ് സ്‌കോര്‍ ചെയ്തിരിക്കുന്ന താരം മികച്ച സ്ട്രൈക്ക് റേറ്റിലാണ് കളിക്കുന്നത്.
എന്തായാലും ഈ സീസണിലെ മികച്ച പ്രകടനത്തിന് വലിയ അംഗീകാരമാണ് താരത്തിന് കിട്ടുന്നത്. ഇപ്പോഴിതാ ഏറ്റവും വലിയ സന്തോഷം ഇപ്പോഴാണ് ഉണ്ടായിരിക്കുന്നത്. സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള പരമ്പരയിൽ സ്ഥാനം നൽകിയാണ് ബിസിസിഐ കാർത്തിക്കിന്റെ ആദരിച്ചത്. അതായത് ഒരിക്കലും ഇന്ത്യൻ ടീമിൽ ഇനി സ്ഥാനം കിട്ടില്ല എന്നുപറഞ്ഞ താരത്തിനാണ് ഈ അംഗീകാരം ലഭിച്ചതെന്ന് പറയാം.
ഇതുമായി ബന്ധപ്പെട്ട് അഭിപ്രായം പറഞ്ഞിരിക്കുകയാണ് ദിനേശ് കാർത്തിക്ക് ഇപ്പോൾ- ‘ വളരെ സന്തോഷം. വളരെ വളരെ വളരെ സംതൃപ്തിയുണ്ട് ഇപ്പോൾ . എന്റെ ഏറ്റവും സവിശേഷമായ തിരിച്ചുവരവാണ് ഇത് എന്നാണു കരുതുന്നത്. കാരണം ഒരുപാടു പേർ എന്നെ എഴുതിത്തള്ളി. ഇത്തരം ഒരു അവസ്ഥയിൽനിന്നു തിരിച്ചു വന്ന് ഞാൻ ചെയ്തതുപോലെ ചെയ്യാനായല്ലോ. മെഗാ താരലേലം, അഭിഷേക് നായരുമൊത്തുള്ള കഠിനമായ പരിശീലനം, അതാണ് എന്നെ ഇവിടെ എത്തിച്ചത്. സഞ്ജയ് ബംഗാർ, മൈക്ക് ഹെസ്സൻ എന്നിവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു. ഞാൻ ആഗ്രഹിച്ച റോൾ നിർവഹിക്കാൻ അവർ നൽകിയ വ്യക്തത, എന്നെ തിരഞ്ഞെടുത്തതിനും എന്നെ വിശ്വസിച്ചതിനും ഞാൻ ബാംഗ്ലൂരിനോട് കടപ്പെട്ടിരിക്കുന്നു.
പ്ലേ ഓഫ് മത്സരങ്ങൾക്ക് ഇറങ്ങുമ്പോളും ബാംഗ്ലൂർ ഏറെ പ്രതീക്ഷിക്കുന്നുണ്ട് കാർത്തിക്കിന്റെ കൈയിൽ നിന്നും.