മുംബൈ ഇന്ത്യൻസിൻ്റെ കുതിപ്പ് തുടരുന്നു. പോയൻ്റ് ടേബിളിൽ 2 പോയൻ്റ് കൂട്ടിച്ചേർത്തപ്പോൾ എട്ടാം സ്ഥാനത്തുനിന്നും ഒറ്റക്കുതിപ്പിന് മൂന്നാം സ്ഥാനത്തെത്തി. ജയിച്ചു വരുന്നവർ ഇവരിൽ ആരായാലും മൂന്നാം സ്ഥാനം ഇന്നലെ അവർക്കുള്ളതായിരുന്നു. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത രോഹിത് ശർമയ്ക്കു തെറ്റിയില്ല. തുടക്കത്തിൽ കോഹ്‌ലി യും റാവത്തും വീണപ്പോൾ ഒന്നു പതറിയെങ്കിലും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഡൂപ്ലെസിയും മാക്സ്വെല്ലും ചേർന്നു മുന്നോട്ടു കൊണ്ടുപോയി.
ആദ്യ 4 വിക്കറ്റ് വീണാൽ കഥകഴിഞ്ഞു അതാണ് ബാംഗ്ലൂരിൻ്റെ നിലവിലുള്ള അവസ്ഥ. ഇന്നലെയും അതുതന്നെ സംഭവിച്ചു. മികച്ച തുടക്കമാണ് കിട്ടിയത് 220 റൺസ് നേടാൻ കഴിയുമായിരുന്നകുതിപ്പ് മാക്സ്വെൽ വീണതോടെ സ്ലോവിൽ ഓടി. ഡൂപ്ലെസിയും വീണതോടെ പതിവ് തെറ്റിച്ചില്ല. 15 ഓവർ കഴിഞ്ഞ് ഇഴഞ്ഞു നീങ്ങിയ ബാംഗ്ലൂരിൻ്റെ ഇന്നിംഗ്സ് 20 ഓവറിൽ 199 റൺസിൽ അവസാനിച്ചു.ബാംഗ്ലൂരിൻ്റെ ദുർബല ബൗളേഴ്സിന് എത്ര ഓവർവരെ പിടിച്ചു നിൽക്കാൻ പറ്റും എന്നു മാത്രമേ സംശയമുണ്ടായിരുന്നുള്ളു.
അത്രമേൽ ബാറ്റിങ് അനുകൂലമായ വിക്കറ്റായിരുന്നു. മുംബൈ ഇന്ത്യൻസ് ബാറ്റിങ്ങിൽ ഇഷാൻകിഷൻ വെടിക്കെട്ടു തീർത്തപ്പോൾ രോഹിത് ശർമ മറുവശത്ത് കാഴ്ചക്കാരനായി മാറി.ഹസരംഗയുടെ ബൗളിങിൽ വെടിക്കെട്ടിൽ തുടങ്ങിയ ഇഷാൻകിഷൻ 42 റൺസ് 21 ബോളിൽ എടുത്തു മടങ്ങി അതേ ഓവറിൽ രോഹിത് ശർമ 8 ബോളിൽ 7 റൺസ് നേടി മടങ്ങുന്നതും കണ്ടു.പിന്നീട് കൂട്ടുചേരുന്ന സൂര്യകുമാർയാദവ് നേഹാൽ വധേര സഖ്യം ഇഷാൻകിഷൻ നിർത്തിയിടത്തുനിന്നും തുടങ്ങി. ഹസരംഗയുടെ അടുത്ത ഓവറിൽ ലൈഫ് കിട്ടിയ സൂര്യകുമാർയാദവ് പിന്നീട് ബാംഗ്ലൂരിൻ്റെ ദുർബല ബൗളേഴ്സിനേ നിലം തൊടീച്ചില്ല. വധേരയും ഒപ്പം ചേർന്നു.എല്ലാ ബൗളേഴ്സും ശരാശരി പത്തിനു മുകളിൽ റൺസ് വഴങ്ങി.വിജയിക്കാൻ 10 റൺസ് വേണ്ടപ്പോൾ സൂര്യകുമാർയാദവ് ഔട്ടാകുന്നു.
തൊട്ടടുത്ത പന്തിൽ ടിം ഡേവിഡ് പൂജ്യത്തിന് പുറത്ത്.16.3 ഓവറിൽ സിക്സ്സർ പറത്തി തൻ്റെ തുടർച്ചയായ രണ്ടാം ഫിഫ്റ്റി തികച്ച് ടീമിനെ വിജയത്തിലേക്ക് നയിക്കുന്നു നേഹാൽ വധേര എന്ന യുവതാരം. ബാംഗ്ലൂർ നിരയിൽ റൺസ് വഴങ്ങുന്നതിൽ അല്പം പിശുക്ക് കാട്ടിയിരുന്ന മുഹമ്മദ് സിറാജും ഇന്നലെ തങ്ങളുടെ ടിമിലേ മറ്റുബൗളേഴ്സിൻ്റെ നിലവാരത്തിനൊപ്പം ചേർന്നതോടെ മുംബൈ ഇന്ത്യൻസിന് കാര്യങ്ങൾ എളുപ്പമായി.
മികച്ച വിജയം നേടിയതിലൂടെ നിലവിലുള്ള മൈനസ് റൺ ആവറേജിൽ കുറവുവരുത്താനും പ്ലേയോഫ് സാധ്യതയിലേക്കു മുന്നേറാനും അവർക്ക് സാധിച്ചു.റൺസ് വഴങ്ങുന്നതിൽ ധാരാളിത്തം ബാംഗ്ലൂരിൻ്റെ സ്ഥിരം ശൈലിയാണ് ഇന്നലെ അതിനൊപ്പം മോശം ഫീൽഡിങും ഒത്തുചേർന്നപ്പോൾ തോൽവി എളുപ്പമായി
ഇനിയുള്ള മൂന്നു കളിയും മികച്ച രീതിയിൽ ജയിച്ചാൽ മാത്രമേ പ്ലേയോഫ് സാധ്യതയിലേക്കു മുന്നേറാൻ ബാംഗ്ലൂരിനു സാധ്യമാകൂ. ഇപ്പോഴത്തെ അവസ്ഥ വെച്ച് ബാംഗ്ലൂരിൻ്റെ ദുർബല ബൗളേഴ്സിനേ ഉപയോഗിച്ച് അതു സാധ്യമാണോ എന്നതാണ് വാസ്തവം.
.
മികച്ച സ്പിന്നേഴ്സിൻ്റെ അഭാവം ബാംഗ്ലൂരിൻ്റെ പോരായ്മയാണ്. ഹസരംഗയുടെ ബൗളിങിൽ വിക്കറ്റ് കിട്ടിയാലും റൺസ് നിർലോഭം വഴങ്ങുന്നു.ഹർഷൽപട്ടേൽ കണ്ടം ക്രിക്കറ്റ് നിലവാരം പോലുമില്ലാത്ത അവസ്ഥയാണ് പലപ്പോഴും സൈഡ് ബെഞ്ചിനെ വേണ്ടവണ്ണം ഉപയോഗിക്കാൻ ബാംഗ്ലൂർ തയ്യാറല്ല അതവരുടെ പോരായ്മയാണ്. മുംബൈ ഇന്ത്യൻസിനെ നോക്കൂ എന്തെല്ലാം പരീക്ഷണങ്ങൾ നടത്തിയാണ് അവർ വിജയ വഴിയിൽ തിരിച്ചെത്തിയത്. ഹേസൽവുഡ് മടങ്ങിയത് ബാംഗ്ലൂരിൻ്റെ ശാപമാണ്.
മുംബൈ ഇന്ത്യൻസിൻ്റെ നേഹാൽ വധേര ശരിക്കും ഒരു ഭാവി വാഗ്ദാനം തന്നെയാണ്. തിലക് വർമ്മയ്ക്കൊപ്പം നില്ക്കുന്ന ഇടം കൈയ്യൻ എല്ലാവരും പരാജയം നേരിട്ട കഴിഞ്ഞ ചെന്നൈ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചു ഹാഫ് സെഞ്ചുറി നേടിയത്. സൂര്യകുമാർയാദവിൻ്റെ ഫോമിലുള്ള മടങ്ങിവരവ് മുംബൈ ഇന്ത്യൻസിന് വരും കളികളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കും. ഒരു ബാറ്റിങ് വിക്കറ്റിൽ തനിക്കും പലതും സാധിക്കും എന്ന് ഇഷാൻകിഷനും തെളിയിച്ചു.
രോഹിത് ശർമയിൽ തുടങ്ങി ടിം ഡേവിഡ് വരെ മോശമല്ലാത്ത ബാറ്റിങ് ലൈനപ്പ് നിലയുള്ള മുംബൈ ഇന്ത്യൻസിന് മൂന്നു മത്സരങ്ങൾ ശേഷിക്കെ പ്ലേയോഫിൽ കടക്കാനാകുമെന്ന് ഏറെക്കുറെ പ്രതീക്ഷവെക്കാം .
എഴുത്ത് : Murali Melettu
Read more
കടപ്പാട്: മലയാളി ക്രിക്കറ്റ് സോൺ