“ചിലപ്പോൾ നിങ്ങൾ ഒന്നും ചെയ്യാതിരിക്കുന്നത് ആകും നല്ലത്” പ്രശസ്ത ചോക്ലേറ്റ് ബ്രാൻഡ് ഫൈവ് സ്റ്റാറിന്റെ ഒരു പരസ്യമാണിത്. ഈ പരസ്യവും ഇതിലെ കാഴ്ചകളും അടങ്ങുന്ന വീഡിയോ ഇന്നും സോഷ്യൽ മെഡി ആഘോഷിക്കുന്ന ഒന്നാണ്. ആ പരസ്യത്തിലെ വാചകം പോലെ ഒന്നും ചെയ്യാതെ ഹീറോ ആയി മാറി സോഷ്യൽ മീഡിയ കൈയടികൾ നേടുകയാണ് ഇന്ത്യൻ താരം ശിവം ദുബൈ.
മികച്ച ഒരു ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ കഴിഞ്ഞ് ഇന്ത്യൻ ലോകകപ്പ് ടീമിൽ സ്ഥാനം ഉറപ്പിച്ച താരത്തിൽ നിന്ന് ശരിക്കും പ്രതീക്ഷിച്ചത് തകർപ്പൻ പ്രകടനം ആണെങ്കിൽ ആദ്യത്തെ രണ്ട് മത്സരങ്ങളിലും താരം തീർത്തും നിരാശപ്പെടുത്തുന്ന രീതിയിൽ ഉള്ള പ്രകടനമാണ് നടത്തിയത്. ബാറ്റിംഗിൽ കാര്യമായ ഒരു പ്രകടനവും താരത്തിന് സാധിച്ചില്ല.
ഇന്നലെ കേവലം 7 റൺ മാത്രം എടുത്ത് പുറത്തായ താരം ട്രോളുകൾക്ക് വിധേയനായി. എന്നാൽ വിമർശനങ്ങൾക്ക് ഇടയിൽ ശിവം ദുബൈ കൈയടികൾ നേടുകയാണ്, അതും തെറ്റായ കാര്യത്തിന് ആണെന്ന് മാത്രം. ഇന്നലെ വ്യകികത സ്കോർ ഏഴിൽ നിൽക്കെ മുഹമ്മദ് റിസ്വാന്റെ ക്യാച്ച് ദുബൈ നഷ്ടപെടുത്തിയിരുന്നു. ഇന്ത്യൻ തോൽവിയിലേക്ക് ഇത് നയിക്കുമോ എന്ന പേടി ആ സമയം ആരാധകർക്ക് ഉണ്ടായിരുന്നു. എന്നാൽ ക്രീസിൽ ശരിക്കും ബുദ്ധിമുട്ടിയ റിസ്വാൻ 44 പന്തിൽ 31 റൺ എടുത്താണ് പുറത്തായത്. താരം ടീമിന്റെ ടോപ് സ്കോർ ആയെങ്കിലും ഒരുപാട് പന്തുകൾ കളഞ്ഞു.
താരത്തെ നേരത്തെ പുറത്താക്കിയിരുനെങ്കിൽ ഒരു ടോപ് ഓർഡർ താരത്തിന് അത്രയധികം പന്തുകൾ കൂടി കളിക്കാൻ കിട്ടുമായിരുന്നു. വെറും ആറ് റൺസിന് മാത്രം മത്സരം തോറ്റ പാകിസ്താന് അത് ഗുണവും ചെയ്യുമായിരുന്നു. എന്തായാലും അടുത്ത മത്സരത്തിൽ താരത്തെ ഒഴിവാക്കി പകരം സഞ്ജു വരണം എന്നാണ് കൂടുതൽ പേരും പറയുന്നത്.