സൺറൈസേഴ്‌സിനെതിരായ മുംബൈ ഇന്ത്യൻസിന്റെ ഇന്നലെ നടന്ന മത്സരം ആവേശകരമായിരുന്നു. വാലറ്റത്ത് കിടക്കുന്ന 2 ടീമുകളുടെ പോരിൽറെ ഒടുവിൽ മുംബൈ ജയിച്ചു കയറുക ആയിരുന്നു. എന്തായാലും മത്സരത്തിലെ മുംബൈ ജയത്തിനിടയിലും താരമായത് സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ സൂപ്പർ താരം ട്രാവിസ് ഹെഡിന്റെ ഫാൻ ബോയ് നിമിഷമാണ്. താരം മുംബൈയുടെ ഇതിഹാസ താരം രോഹിത്തിനെ നോക്കുന്നതും ശേഷം അദ്ദേഹത്തിന്റെ വിക്കറ്റ് വീഴ്ത്താൻ സഹായിക്കുന്നതും വിഡിയോയിൽ കാണാം.
മുംബൈ ഇന്നിംഗ്‌സിന്റെ നാലാം ഓവറിലായിരുന്നു ആ നിമിഷം. മൂന്ന് സിക്സുകൾ പറത്തി ഫോമിൽ ആണെന്ന് തോന്നിച്ച സമയത്ത് രോഹിത് ശർമ്മ പാറ്റ് കമ്മിൻസിന്റെ പന്തിൽ ഷോർട്ട് ബോൾ കട്ട് ചെയ്യാൻ ശ്രമിച്ചപ്പോൾ പക്ഷേ അത് നേരെ ട്രാവിസ് ഹെഡിന്റെ സുരക്ഷിതമായ കൈകളിലേക്ക് എത്തിയതിന് പിന്നാലെ മടങ്ങുക ആയിരുന്നു. എന്നാൽ തുടർന്നുള്ള കാര്യങ്ങൾ ആരാധകരുടെ ശ്രദ്ധയിൽപ്പെട്ടു. രോഹിത് പവലിയനിലേക്ക് തിരികെ നടക്കാൻ തുടങ്ങിയപ്പോൾ, ഹെഡിന്റെ കണ്ണുകൾ രോഹിത്തിനെ ശ്രദ്ധിക്കുന്ന ചിത്രങ്ങൾ വൈറലായത്.
മറ്റുള്ള താരങ്ങൾ എല്ലാം വിക്കറ്റ് ആഘോഷിക്കുമ്പോൾ രോഹിത് ശർമയുടെ പുറത്താവലിനു താൻ കാരണക്കാരനായതിനു ശേഷം ഹൃദയം തകർന്നതു പോലെയാണ് ട്രാവിസ് ഹെഡ് കാണപ്പെടുന്നത്. എതിർ ടീമിലെ താരമായിരുന്നിട്ടു പോലും രോഹിത്തിന്റെ പുറത്താവൽ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ലെന്നുറപ്പാണെന്നും ആരാധകർ കുറിക്കുന്നു.
Iരോഹിത് ശർമ്മ തന്റെ ഓസ്‌ട്രേലിയൻ ടീമിൽ ആയിരുന്നെങ്കിൽ എന്ന് താൻ ആഗ്രഹിച്ചതായി നേരത്തെ താരം ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞത് വാർത്ത ആയിരുന്നു.
രോഹിത് ശർമ്മ ഈ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതുവരെ തന്റെ മികച്ച ഫോമിലേക്ക് എത്തിയിട്ടില്ല . 2025 ലെ ഐപിഎല്ലിൽ ഇതുവരെ താളം കണ്ടെത്താൻ അദ്ദേഹത്തിന് ആയിട്ടില്ല . അഞ്ച് തവണ ചാമ്പ്യന്മാരായ ടീമിന് ഈ വലംകൈയ്യൻ ബാറ്റ്സ്മാൻ ഒരു ബാധ്യതയായി മാറിയിരിക്കുന്നു, എന്ന് അവസാന മത്സരങ്ങൾ കാണുമ്പോൾ നമുക്ക് മനസിലാകും. മുംബൈ ഇംപാക്ട് സബ് ആയി ഉപയോഗിക്കുന്ന അദ്ദേഹത്തിന് സീസണിൽ കുറച്ച് മത്സരങ്ങളിൽ നല്ല തുടക്കം ലഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ 30 റൺസ് പോലും നേടാൻ ആയിട്ടില്ല.
Travis head is so obsessed with Rohit 😭🔥 pic.twitter.com/DRJncf8tH7
— Rohan💫 (@rohann__45) April 17, 2025