ക്ഷമിക്കണം സഞ്ജു ഫാൻസ്‌, നിങ്ങളുടെ സഞ്ജുവിന് ഇന്ന് ടീമിൽ ഇടമില്ല; ഇലവനെ പ്രഖ്യാപിച്ച് ആകാശ് ചോപ്ര

2022 ലെ ടി20 ലോകകപ്പ് തോൽവിക്ക് ശേഷം വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്ന ഇന്ത്യൻ ടീമിൽ അതിന്റെ ആദ്യ പടിയായി കണക്കാക്കപ്പെടാവുന്ന പരമ്പരയാണ് കിവികൾക്ക് എതിരെ വരാനിരിക്കുന്നത്. ടി20 യും ഏകദിനങ്ങളും അടങ്ങുന്ന ഉഭയകക്ഷി പരമ്പര ഇന്ത്യൻ ടീമിലെ യുവതാരങ്ങൾക്കുള്ള യഥാർത്ഥ അവസരവും പരീക്ഷണവും ആയിരിക്കും.

സീനിയർ താരങ്ങൾ ലോകകപ്പിന് ശേഷം നാട്ടിലേക്ക് മടങ്ങിയതിനാൽ, കിവീസിനെതിരായ പോരാട്ടത്തിൽ മധ്യനിരയിൽ ഒരു കൂട്ടം യുവ പ്രതിഭകൾ ടീമിൽ ഇടം നേടിയിട്ടുണ്ട്. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ടി20 ടീമിനെ നയിക്കുമ്പോൾ ധവാൻ ഏകദിനത്തിൽ ക്യാപ്റ്റനായി ചുമതലയേൽക്കും. മുൻ ഇന്ത്യൻ ബാറ്റിംഗ് താരവും നിലവിലെ എൻസിഎ മേധാവിയുമായ വിവിഎസ് ലക്ഷ്മണാണ് മുഖ്യ പരിശീലകനായി എത്തുന്നത്.

ടീമിൽ യുവതാരങ്ങൾക്ക് പലർക്കും അവസരം കിട്ടുമെന്ന് പ്രതീക്ഷിക്കുമ്പോൾ ഇന്ന് നടക്കാനിരിക്കുന്ന ഇന്ത്യ- കിവീസ് മത്സരത്തിൽ ഇറങ്ങാനിരിക്കുന്ന ഇന്ത്യയുടെ ഇലവനെ സാധ്യത ഇലവനെ പ്രഖ്യാപിച്ചിരിക്കുകയാണ് ആകാത്ത ചോപ്ര. ട്രീമിൽ സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നിവർക്ക് ഇടമില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

എല്ലാവര്ക്കും ടോപ് ഓർഡറിൽ ബാറ്റ് ചെയ്യണം, സഞ്ജുവിനും ഇഷാനും വസരം കിട്ടാനുള്ള സാധ്യത കുറവാണ്. സ്കൈ, പന്ത്, ഗിൽ , ശ്രേയസ് അയ്യർ, തുടങ്ങിയവർക്ക് ഇടം കിട്ടും.എല്ലാവരും ടോപ് ഓര്ഡറില് ബാറ്റ് ചെയ്യാൻ ഇഷ്ടപെടുന്ന ടീമിൽ നല്ല ഫിനിഷറുമാരാണ് ഇല്ലാത്തത്.

Latest Stories

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പ്രതി രാഹുൽ പി ഗോപാൽ റിമാൻഡിൽ

"എനിക്ക് കുറ്റബോധം തോന്നുന്നു, ഞാൻ വർഷങ്ങൾക്ക് മുന്നേ സിദാനോട് ചെയ്ത പ്രവർത്തി മോശമായിരുന്നു"; മാർക്കോ മറ്റെരാസി

വയനാട് ഉരുൾപൊട്ടൽ; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്സ്

തോൽക്കുമ്പോൾ മാത്രം ഇവിഎമ്മുകളെ പഴിചാരുന്നെന്ന് പരിഹാസം; ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന ഹർജി തള്ളി

ഇനിയൊരു വിട്ടുവീഴ്ചയില്ല, മുഖ്യമന്ത്രി കസേരയില്‍ കടുംപിടുത്തവുമായി ബിജെപി; രാജിവെച്ച് കാവല്‍ മുഖ്യമന്ത്രിയായിട്ടും സ്ഥാനമൊഴിയാന്‍ മനസില്ലാതെ ഷിന്‍ഡെയുടെ നീക്കങ്ങള്‍

ബിജെപിയിൽ തമ്മിലടി രൂക്ഷം; വയനാട് മുൻ ജില്ലാ പ്രസിഡന്റ് രാജി വച്ചു, ഇനി കോൺഗ്രസിലേക്ക്?

'തോൽവി പഠിക്കാൻ ബിജെപി'; ഉപതിരഞ്ഞെടുപ്പിലെ പരാജയ കാരണം പഠിച്ച് റിപ്പോർട്ട് നൽകാൻ നിർദേശം നൽകി കെ സുരേന്ദ്രൻ

'സെക്കന്‍ഡ് ഹാന്‍ഡ്, പാഴായ ജീവിതം' എന്നൊക്കെയാണ് എന്നെ കുറിച്ച് ആളുകള്‍ പറയുന്നത്: സാമന്ത

ലാമിന് യമാലിന്റെ കാര്യത്തിൽ തീരുമാനമായി; ബാഴ്‌സിലോണ പരിശീലകൻ പറയുന്നത് ഇങ്ങനെ

അസം സ്വദേശിയെ കുത്തി കൊലപ്പെടുത്തി മലയാളി യുവാവ്; പ്രതിക്കായി തിരച്ചിൽ